Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കഴക്കൂട്ടത്ത് വിജിലൻസ് സിഐയും സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഒയും തമ്മിൽ തർക്കം; ഇരുവരും പരാതി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി പിആർഓയെ വിജിലൻസ് സി ഐ മർദ്ദിച്ചതായ് പരാതി. പിആർഒ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന് സിഐയും പരാതി നൽകി. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന അതിഥി സോളാർ കമ്പനി പിആർഒ എസ്.വിനോദ് കുമാറിനാണ് മർദ്ദനമേറ്റത്. വിനോദ് ജാതി അധിക്ഷേപം നടത്തിയെന്ന് വിജിലൻസ് സി ഐ യായ അനൂപ് ചന്ദ്രനും പരാതി നൽകി.ബുധനാഴ്ച്ച രാത്രി 10 ന് കഴക്കൂട്ടം സെൻ്റ് ആൻ്റണീസ് സ്കൂൾ റോഡിൽ വച്ചായിരുന്നു സംഭവം. സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പിടൽ ജോലികൾ നടക്കുന്ന ഈ ഭാഗത്ത് അവസാന വട്ട ജോലിക്കായ് റോഡ് ഗതാഗതം നിരോധിച്ചിരുന്നു. ഇതുവഴി കാറിലെത്തിയ അനൂപ് ചന്ദ്രൻ റോഡ് അടച്ചതുമായി ബന്ധപ്പെട്ട് വിനോദിനോട് സംസാരിക്കുകയും ഇത് പിന്നീട് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും മാറുകയും ചെയ്തു. സിഐ തന്നെ മർദ്ദിച്ചെന്ന് വിനോദ് കുമാർ പരാതി നൽകി. തൻ്റെ കാറിലിടിച്ച് ബഹളമുണ്ടാക്കിയ വിനോദ് കുമാർ, കാറിൽ നിന്ന് പുറത്തിറങ്ങിയ തന്നെ അസഭ്യം വിളിച്ച് മർദ്ദിച്ചെന്ന് സിഐയും പരാതി നൽകി. ജാതിപ്പേര് വിളിച്ച് ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ചതായും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് അസഭ്യം പറഞ്ഞതായും അനൂപ് ചന്ദ്രൻ കഴക്കൂട്ടം പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. വിനോദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags :

Recent News

Advertisement
WhiteswanTV Footer