സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘മാർക്കോ’; നാലാം ഭാഗം വരെയും എത്തിയേക്കും, വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വൻ വിജയങ്ങൾ കൊയ്ത് മുന്നേറിക്കൊണ്ടിരിക്കുന്ന മലയാള ചിത്രമാണ് ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍ റോളില്‍ എത്തിയ ‘മാര്‍ക്കോ’. ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസ് ആയി മലയാളത്തിലും ഹിന്ദിയും എത്തിയ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തിയിരുന്നു. വമ്പൻ ബോളിവുഡ് ചിത്രങ്ങളേക്കാള്‍ ഉത്തരേന്ത്യയില്‍ പോലും ഏറെ സ്വീകാര്യത നേടിയിരുന്നു മാര്‍ക്കോ. തെലുങ്കിലും ചിത്രം മികച്ച കളക്ഷന്‍ നേടി.

ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ വരാനിരിക്കുന്ന സീക്വലുകളെക്കുറിച്ച് പറയുകയാണ് നടൻ ഉണ്ണി മുകുന്ദന്‍. ഒരു അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ മാര്‍ക്കോയുടെ തുടര്‍ച്ചയെക്കുറിച്ച് പറയുന്നത്. ഇനി എന്നാണ് മാര്‍ക്കോയെ കാണാന്‍ പറ്റുന്നത് എന്ന ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍റെ മറുപടി ഇങ്ങനെയായിരുന്നു- “മാര്‍ക്കോ 2 ഉണ്ടാവും, മാര്‍ക്കോ 3 ഉണ്ടാവും. എന്‍റെ മനസ് പറയുന്നു, മാര്‍ക്കോ 4 വരെ നമ്മള്‍ പോവും. ബാക്കി നമ്മുടെ ആരോ​ഗ്യം പോലെ”, ഉണ്ണി മുകുന്ദൻ പറഞ്ഞു.

മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് മാര്‍ക്കോ. ചിത്രത്തിന്‍റെ പ്രീ റിലീസ് പബ്ലിസിറ്റിയില്‍ത്തന്നെ അണിയറക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആക്ഷന്‍ ചിത്രങ്ങളിലെ ബെഞ്ച് മാര്‍ക്ക് എന്നും അഭിപ്രായം വന്നതോടെ അത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍, പ്രത്യേകിച്ചും യുവാക്കള്‍ കൂട്ടത്തോടെ തിയറ്റുകളില്‍ ഒഴുകി എത്തുകയായിരുന്നു. ഇന്നലെ ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയതായി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അതെസമയം വന്‍ വിജയത്തിന് പിന്നാലെ പല വിദേശ രാജ്യങ്ങളിലേക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ഇതില്‍ ഏവരേയും അതിശയിപ്പിച്ചത് സൗത്ത് കൊറിയന്‍ റിലീസ് ആണ്. കൊറിയയിൽ നൂറിലധികം തിയറ്ററുകളിലാണ് മാര്‍ക്കോ എത്തുന്നത്. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Tags :

Recent News

Advertisement