സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാമി തിരോധാനം : ദുരൂഹത ഏറുന്നു; കാണാതായ ഡ്രൈവറുടെയും ഭാര്യയുടെയും ഫോൺ ഫോറൻസിക് പരിശോധനക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂറിന്റെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മാമിയുടെ ഡ്രൈവറായ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാതാകുന്നത്. ഇവുവരെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സ​ഹോദരൻ സുമൽജിത്താണ് കോഴിക്കോട് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. തുഷാരയുടെയും രജിത്കുമാറിന്റെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറഞ്ഞു. ഇത് കൂടുതൽ സംശയത്തിലേക്കാണ് നയിക്കുന്നത്.

2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതാകുന്നത്. ആൻ അവസാനമായി മാമിയെ കണ്ടത് രജിത് ആയിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. കഴിഞ്ഞ മാസം 20 മുതൽ ക്രൈം ബ്രാഞ്ച് സംഘം ഇടയ്ക്കിടെ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. 7 ന് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ രജിത് കുമാറിന്റെ ഭാര്യ തുഷാരയുടെ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു. 8ന് വീണ്ടും ഹാജരാകാൻ പറഞ്ഞു. ഇതിന് ശേഷമാണ് ഇരുവരെയും കാണാതാകുന്നത്. ഭാര്യയുടെ സഹോദരനോട്‌ മക്കളെ സ്കൂളിൽ നിന്നും കൂട്ടുവാൻ രജിത് ആവശ്യപ്പെട്ടിരുന്നു. പിന്നീട് വീട് പൂട്ടിയിറങ്ങി. രജിത് കുമാറിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . പിന്നീട് ഇവർ ഓട്ടോയിൽ കയറി പോകുന്നതും കാണാം പക്ഷെ അത് എവിടേക്കാണ് എന്നത് വ്യക്തമല്ല.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.