സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ ഡിജിറ്റലാകാനൊരുങ്ങുന്നു; ആധാർ അധിഷ്ഠിത ഇ-കെവൈസി സൗകര്യങ്ങളിലേക്ക് മാറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ ഡിജിറ്റലാകാനൊരുങ്ങുന്നു. സേവിംഗ്‌സ് അക്കൗണ്ട് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വഴി ഇനിമുതൽ തുറക്കാനാകും.അക്കൗണ്ട് ഉടമകളെ ഇ – കെവൈസിയുമായി ബന്ധിപ്പിക്കും. ഈ സൗകര്യം ആദ്യ ഘട്ടത്തില്‍, പോസ്റ്റ് ഓഫീസ് കൗണ്ടറുകളില്‍ മാത്രമേ ലഭ്യമാകൂ. ഇത് വഴി പുതിയ ഉപഭോക്താക്കളുടെ അക്കൗണ്ട് തുറക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കും. നിലവിലുള്ള ഉപഭോക്താക്കളുടെ കെവൈസി, ഇ-കെവൈസി വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും.റെക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, മന്ത്‌ലി ഇന്‍കം സ്‌കീം തുടങ്ങിയവയ്ക്കുള്ള അക്കൗണ്ട് തുറക്കല്‍, പണമടയ്ക്കല്‍, ഇടപാടുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ ഇ-കെവൈസി വഴി നല്‍കും.നിലവില്‍ പോസ്റ്റ് ഓഫീസില്‍ ആധാര്‍ ബയോമെട്രിക്‌സ് വഴി 5,000 രൂപ വരെയുള്ള ഇടപാടുകള്‍ മാത്രമേ നടത്തൂ. ഈ തുകയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക്, വൗച്ചറുകള്‍ ഉപയോഗിക്കേണ്ടിവരും. അക്കൗണ്ട് കൈമാറ്റം, അവസാനിപ്പിക്കല്‍ മുതലായ മറ്റ് സൗകര്യങ്ങളും ഡിജിറ്റലാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.പോസ്റ്റ് ഓഫീസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് പേപ്പര്‍ രഹിത പ്രവര്‍ത്തനങ്ങള്‍ മാറും. പൈലറ്റ് പ്രോജക്ടിന് കീഴില്‍ രാജ്യത്തെ 12 ഹെഡ് പോസ്റ്റ് ഓഫീസുകളിലും 2 സബ് പോസ്റ്റ് ഓഫീസുകളിലും ഇ – കെവൈസി തുടങ്ങി. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആധാര്‍ വിശദാംശങ്ങള്‍ അടങ്ങിയ എല്ലാ രേഖകളിലും മാസ്‌ക് ചെയ്ത ആധാര്‍ നമ്പറുകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.