സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുംബൈ പൊലീസ് ചമഞ്ഞ് 1.35 കോടി തട്ടിയ കേസിൽ കര്‍ണാടക സ്വദേശി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്‌: മുംബൈ പൊലീസ്‌ ചമഞ്ഞ്‌ 13,550000 രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണാടക സ്വദേശി പിടിയിൽ. കര്‍ണാടക ബീദര്‍ ജന്‍വാധ റോഡ്‌ നവാദ്‌ ഗിരി സച്ചിനെയാണ്(29) കര്‍ണാടക തെലങ്കാന അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് പാലക്കാട്‌ സൈബര്‍ ക്രൈം പൊലീസ്‌ കസ്‌റ്റഡിയില്‍ എടുത്ത്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. റിട്ടയേര്‍ഡ്‌ കേന്ദ്ര സര്‍ക്കാർ ഉദ്യോഗസ്‌ഥനില്‍ നിന്നാണ്‌ ഇയാൾ പണം തട്ടിയത്‌.ടെലികോം അധികൃതരെന്ന വ്യാജേനയാണ് ഇയാൾ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെടുകയും തട്ടിപ്പിന്‌ ഇരയാക്കുകയും ചെയ്തത്.

മുംബൈ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരാതിക്കാരന്റെ ആധാര്‍കാര്‍ഡ്‌, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌, പൊലീസ്‌ വേഷം ധരിച്ച വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുകയും, മുംബൈ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ആണെന്നു ഡിജിറ്റല്‍ അറസ്‌റ്റ്‌ ചെയ്‌തിരിക്കുകയാണെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയാണ്‌ പണം തട്ടിയത്‌.

കേസിലെ 55 ലക്ഷ രൂപ ചെന്നെത്തിയ വ്യാജ വ്യാപാര സ്‌ഥാപനത്തിന്റെ പേരിലുണ്ടാക്കിയ ബാങ്ക്‌ അക്കൗണ്ടിലാണ്. ഇത് കൈകാര്യം ചെയ്‌ത സൈബര്‍തട്ടിപ്പ്‌ ശൃംഖലയിലെ പ്രധാന പ്രതിയാണെന്നും പൊലീസ്‌ വിശദമാക്കി. വിവിധ ബാങ്കിംഗ്‌ ഇടപാട്‌ വിവരങ്ങള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്‌. നാലരക്കോടിയിലേറെ രൂപ പ്രതിയുടെ ഒരു അക്കൗണ്ടിലൂടെ മാത്രമായി വന്നു പോയത് വ്യക്‌തമായിട്ടുണ്ട്‌. ഇതു സംബന്ധിച്ച് വിവിധ സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.