Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വായനാ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വായനാ അനുഭവങ്ങളും പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള നിർദേശങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാൻ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴി‌ഞ്ഞ വർഷം വായിച്ചു തീർത്ത പുസ്തകങ്ങളുടെ പേരുകൾ കൂടി ഉൾപ്പെടുത്തിയ ഫേസ്‍ബുക്ക് പോസ്റ്റിലാണ് സതീശന്റെ ക്ഷണം. ഔദ്യോഗിക തിരക്കുകള്‍ക്കും യാത്രകള്‍ക്കും ഒരു കുറവുമുണ്ടായില്ലെങ്കിലും വായന മുടക്കിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവ തിരക്ക് കൂട്ടിയെങ്കിലും തിരക്കുകള്‍ക്കിടയിലും ഒത്തിരി നല്ല പുസ്തകങ്ങള്‍ വായിക്കാനായത് സന്തോഷവും ഊര്‍ജ്ജവും നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, വായനക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനൊപ്പം ഓരോരുത്തരുടെയും വായനാ അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള ക്ഷണം കൂടിയാണിതെന്നും ഫേസ്‍ബുക്ക് പോസ്റ്റിൽ അദ്ധേഹം കുറിച്ചു. തുടർന്നാണ് അദ്ദേഹം കഴിഞ്ഞ വ‍ർഷം വായിച്ചു തീർത്ത പുസ്തകങ്ങളുടെ പട്ടിക പങ്കുവെച്ചത്.

Tags :

Recent News

Advertisement
WhiteswanTV Footer