Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഏക സിവില്‍ കോഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നാളെ പ്രാബല്യത്തിൽ വരും. ഏക സിവിൽ കോഡ് സമൂഹത്തിൽ തുല്യത നിലനിറുത്തുമെന്നും എല്ലാ പൗരന്മാർക്കും സമാന അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്തവകാശം എന്നിവയിൽ മതമോ ലിംഗഭേദമോ പരിഗണിക്കാതെ പൗരന്മാർക്ക് തുല്യവകാശം നൽകുമെന്ന് സർക്കാർ അവകാശപ്പെടുന്നു. അതേസമയം, ആദിവാസി വിഭാഗത്തെ നിയമപരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നാല് ഭാഗങ്ങളിലായി ഏഴു അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ നിയമത്തിൽ 392 വകുപ്പുകളുണ്ട്.

കൂടാതെ, വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നവർക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കും, ഇത് വിവാഹ സർട്ടിഫിക്കറ്റിന് സമാനമായിരിക്കും. പാരമ്പര്യ സ്വത്ത് കൈമാറ്റത്തിനായി സാക്ഷികളുടെ ദൃശ്യരേഖകൾ സൂക്ഷിക്കുകയും വേണം. ഫോട്ടോയും ആധാർ കാർഡും ആവശ്യമായ രജിസ്‌ട്രേഷനുകൾക്കായി നിർബന്ധമാക്കും എന്നതും ഏകീകൃത സിവിൽ കോഡിലെ സുപ്രധാന വ്യവസ്ഥയാണ്.

Recent News

Advertisement
WhiteswanTV Footer