Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Latest News

‘അമ്മായിയപ്പന്റെ ക്യാബിനറ്റിൽ മരുമോനെ മന്ത്രിയാക്കിയെന്ന് ‍ഞങ്ങൾ പറഞ്ഞിട്ടില്ല’

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിൻറെ ബന്ധുവിനെ പേഴ്സണൽ സ്റ്റാഫിൽ എടുത്തതിനെ പിന്തുണച്ച് മന്ത്രി കെ.മുരളീധരൻ. സണ്ണി ജോസഫിൻറെ ബന്ധുവാണെങ്കിലും അദ്ദേഹം പഞ്ചായത്ത് പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയപ്പോൾ അമ്മായിയപ്പൻറെ ക്യാബിനറ്റിൽ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കാരണം റിയാസും ഒരു യുവജനസംഘടനയുടെ അഖിലേന്ത്യ പ്രസിഡൻറായിരുന്നതിനാലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം ബോർഡുകളുടെ ഏകീകരണം എന്ന പരാമർശത്തിലും മുരളീധരൻ പ്രതികരിച്ചു. വിവാദമായിട്ടുള്ള തീരുമാനങ്ങളൊന്നും സർക്കാർ എടുക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ പൊതുപരിപാടികൾ വരുമ്പോൾ ബോർഡുകളെ ഏകോപിപ്പിച്ചു കൊണ്ട് […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച;മുഖ്യസൂത്രധാരന്മാരിൽ ഒരാൾകൂടി പിടിയിൽ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണായക പങ്കുവഹിച്ച മുഖ്യസൂത്രധാരിൽ ഒരാൾ കൂടി പിടിയിലായി. പൂനെ സ്വദേശി മനീഷ ഗുരുനാഥ് മന്ധാരയെയാണ് സിബിഐ ഇന്ന് അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷയുടെ ബോട്ടണി, സുവോളജി ചോദ്യപേപ്പറുകൾ തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇവർ. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറിടങ്ങളിൽ റെയ്ഡ് നടത്തിയതായായി സിബിഐ അറിയിച്ചിരുന്നു. കേസിൽ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ മറ്റൊരു മുഖ്യസൂത്രധാരനായ പി.വി കുൽക്കർണിയെയും കഴിഞ്ഞ ദിവസം സിബിഐ […]
Read more

മമത സർക്കാരിന് കനത്ത തിരിച്ചടി;കൊൽക്കത്ത ഐപാക്ക് റെയ്ഡിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള എഫ്ഐആറുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

കൊൽക്കത്ത: കൊൽക്കത്തയിലെ ഐപാക്ക് (I-PAC) ഓഫീസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ മമത ബാനർജി സർക്കാർ രജിസ്റ്റർ ചെയ്തിരുന്ന നാല് എഫ്ഐആറുകൾ സുപ്രീം കോടതി നേരിട്ട് സ്റ്റേ ചെയ്തു. ഈ കേസുകളിൽ തുടർനടപടികൾ പാടില്ലെന്ന് ബംഗാൾ സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് ഇഡി നൽകിയ ഹർജിയിൽ ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. […]
Read more

പോറ്റിയെ കേറ്റിയെ വിവാദം: സ്വർണക്കൊള്ള ആരോപണം വീണ്ടും ഉയർത്താൻ കോൺ​ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എംബി രാജേഷ്

പത്തനംതിട്ട: സ്വർണക്കൊള്ള പുറത്ത് വന്ന ആ​ദ്യഘട്ടത്തിൽ അതിനെ ഇടത്പക്ഷത്തിന് നേരെ തിരിച്ച് ആഘോഷിച്ചവരാണ് കോൺ​ഗ്രസുകാർ. എന്നാൽ കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെ കോൺ​​ഗ്രസിലെ പല നേതാക്കൾക്കും അതിൽ നേരിട്ട് പങ്കുണ്ടെന്ന് വന്നതോടെ പത്തി മടക്കി മാളത്തിൽ ഒളിച്ചിരിക്കുകയാണ് കോൺ​ഗ്രസ് നേതൃത്വം. പോറ്റിയെ കേറ്റിയ പാട്ടുൾപ്പെടെ നിർത്താതെ പാടി നടന്നവർക്ക് ഇപ്പോൾ പാട്ടും വേണ്ട പോറ്റിയെയും വേണ്ട. മൗന വൃതത്തിൽ തുടരുന്ന കോൺ​ഗ്രസുകാരോട് വീണ്ടും പോറ്റി വിഷയം എടുത്തിടാൻ വെല്ലുവിളിച്ചിരിക്കുകയാണ് മന്ത്രി എം ബി രാജേഷ്. ധൈര്യമുണ്ടെങ്കിൽ വീണ്ടും […]
Read more

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നത് മോ​ദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം’;എംവി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന നാടണ് കേരളം.സ്ത്രീകൾക്ക് വരുമാനം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയിലൂടെ ലഷ്യമിടുന്നത്.. തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിലൂടെ നടക്കുന്നത് മോ​ദി സർക്കാരിൻ്റെ ഭൂപ്രമാണിമാരെ സംരക്ഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് എം വി ഗോവിന്ദൻ . തൊഴിലുറപ്പ് തൊഴിലാളികളുടെ ഐതിഹസികമായ പോരാട്ടം നടന്നു വരികയാണ്. ആയിരക്കണക്കിന് സ്ത്രീകൾ ആണ് ഇവിടെ പങ്കെടുക്കുന്നത് ഇതൊരു സാധാരണ സമരമല്ലെന്നും ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി 2 ലക്ഷം കോടി ഒരു […]
Read more

ഇറാൻ സംഘർഷം രൂക്ഷം: ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം

ഇറാൻ: ഇറാനില്‍ സംഘർഷം നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. ഇറാനിലുള്ളവർ പ്രതിഷേധ ഇടങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശത്തില്‍ പറഞ്ഞു.അതേസമയം, ഇറാനിലെ പരമാധികാര ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളിൽ അറസ്റ്റിലായവർക്ക് വേഗത്തിലുള്ള വിചാരണയും വധശിക്ഷയും നടപ്പിലാക്കുമെന്ന് ജുഡീഷ്യൽ മേധാവി ഘോലാംഹൊസൈൻ മൊഹ്‌സെനി അറിയിച്ചു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പങ്കിട്ട വീഡിയോയിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.പ്രതിഷേധകര്‍ക്കെതിരെ വധശിക്ഷ നടപ്പിലാക്കിയാൽ നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവ‍ര്‍ത്തിച്ചിരുന്നു. […]
Read more

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനി മുടങ്ങില്ല; വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി നീട്ടി: മന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം;ഒരു കാരണങ്ങൾ കൊണ്ടും ജനങ്ങൾക്ക് ലഭിക്കേണ്ട സാമൂ​ഹ്യ സുരക്ഷ പെൻഷൻ മുടങ്ങരുതെന്ന ലക്ഷ്യവുമായി വീണ്ടും കേരളസർക്കാർ. ഇതിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായാണ് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചിരിക്കുന്നത്.അതോടൊപ്പം ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ […]
Read more

കേരളത്തിൽ മാറ്റം ആവശ്യം;സാധ്യമകണമെങ്കിൽ എയിംസ് വരുണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊച്ചി;എയിംസ് ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. എറണാകുളം തൃപ്പൂണിത്തുറയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം വീണ്ടു ആവശ്യം വിവാദ പരാമർശത്തിന് ഇടയാക്കും വിധം സംസാരിച്ചത്. “കേരളത്തിൽ എയിംസ്എവരും മാറ്റം അത്യാവശ്യം തന്നെയാണ് എന്നതായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. കേരളത്തിൽ എയിംസ് വരുമെന്ന് പറയുമ്പോൾ പലരും അങ്കലാപ്പിലാകുന്നുണ്ടെന്നും അവർ പുച്ഛിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ ഒരു ജില്ലയിൽ എയിംസ് വരുമെന്നും അത് വരുമെന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി […]
Read more

ബജറ്റ് ജനുവരി 29-ന്; പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനം 20 മുതൽ

തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം ജനുവരി 20 മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. ജനുവരി 20 മുതൽ മാർച്ച് 26 വരെയാണ് സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ആകെ 32 ദിവസത്തേക്ക് നിയമസഭ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. സംസ്ഥാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. സമാധാനപരമായ നിയമസഭ സമ്മേളനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും, ഭരണപക്ഷവും പ്രതിപക്ഷവും സഭയുടെ പ്രവർത്തനങ്ങളോട് നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം […]
Read more

കെ-ടെറ്റ് നിബന്ധനകളിൽ ഭേദഗതി വരുത്തി സർക്കാർ; പരിഷ്കരിച്ച പുതിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം:സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (K-TET) മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽ.പി, യു.പി നിയമനങ്ങൾക്ക് പരിഗണിക്കും. കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് […]
Read more
Advertisement
WhiteswanTV Footer