Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘അമ്മായിയപ്പന്റെ ക്യാബിനറ്റിൽ മരുമോനെ മന്ത്രിയാക്കിയെന്ന് ‍ഞങ്ങൾ പറഞ്ഞിട്ടില്ല’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിൻറെ ബന്ധുവിനെ പേഴ്സണൽ സ്റ്റാഫിൽ എടുത്തതിനെ പിന്തുണച്ച് മന്ത്രി കെ.മുരളീധരൻ. സണ്ണി ജോസഫിൻറെ ബന്ധുവാണെങ്കിലും അദ്ദേഹം പഞ്ചായത്ത് പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയപ്പോൾ അമ്മായിയപ്പൻറെ ക്യാബിനറ്റിൽ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കാരണം റിയാസും ഒരു യുവജനസംഘടനയുടെ അഖിലേന്ത്യ പ്രസിഡൻറായിരുന്നതിനാലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം ബോർഡുകളുടെ ഏകീകരണം എന്ന പരാമർശത്തിലും മുരളീധരൻ പ്രതികരിച്ചു. വിവാദമായിട്ടുള്ള തീരുമാനങ്ങളൊന്നും സർക്കാർ എടുക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ പൊതുപരിപാടികൾ വരുമ്പോൾ ബോർഡുകളെ ഏകോപിപ്പിച്ചു കൊണ്ട് പരിപാടികൾ നടത്തും. ഏകീകരണ ദേവസ്വം ബോർഡ് എന്ന ആവശ്യം ഏറെ നാളായി ഉണ്ട്. ഹൈന്ദവ സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
WhiteswanTV Footer