Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഖിലേന്ത്യാ സീനിയർ വോളിബോൾ ക്രമക്കേട്: 4 പേർക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: 2018 ലെ അഖിലേന്ത്യാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കം 4 പേർക്കെതിരെ കേസെടുത്തു. നടക്കാവ് പൊലീസാണ് കേസെടുത്തത്. ഒരുകോടി രൂപയ്ക്ക് മേലുള്ള ക്രമക്കേടാണ് വിജിലൻസ് റിപ്പോർട്ട് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ക്രമക്കേട് സ്ഥിരീകരിച്ച് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കേസിലെ മറ്റ് പ്രതികൾ യുഡിഎഫ് കൗൺസിലർ നാലകത്ത് ബഷീർ, സി. സത്യൻ, അഹമ്മദ് കുട്ടി, മൊയ്തീൻ കോയ എന്നിവരാണ്. വിജിലൻസ് കണ്ടെത്തിയത്, സംഘാടക സമിതിയുടെ പേരിൽ വ്യാജ വൗച്ചറുകൾ നിർമ്മിച്ച്, ടൂറിസ്റ്റ് ഹോമിന്റെ പേരിൽ വലിയ തുക വാങ്ങിയതും, ഭക്ഷണത്തിനുള്ള ചെലവുകൾക്കും യാത്രച്ചെലവുകൾക്കും വ്യാജ രേഖകൾ തയ്യാറാക്കിയതുമാണ്.

കണ്ണൂർ സ്വദേശി സെബാസ്റ്റ്യൻ ജോർജ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ആ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചത്.

Advertisement
WhiteswanTV Footer