Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകക്കേസിൽ പ്രതികളായ വളർത്തച്ഛൻ അഷ്കർ, അമ്മ അഖില എന്നിവരെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യപ്പെട്ട പൊലീസ് അപേക്ഷ കോടതി അംഗീകരിച്ചതിനെ തുടർന്നാണ് നടപടി.

കുഞ്ഞിനെ മർദ്ദിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തണമെന്നും, സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

നേരത്തെ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അന്വേഷണത്തിൽ, കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തിയതും, അതിൽ 50-ലധികം പുറം മുറിവുകളും 40-ഓളം ആന്തരിക പരിക്കുകളും ഉൾപ്പെട്ടതുമാണ് അന്വേഷണ സംഘത്തെ ഞെട്ടിച്ചത്.

ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനാൽ മർദ്ദിച്ചുവെന്നാണ് അഷ്കറിന്റെ മൊഴി. എന്നാൽ അമ്മ അഖില ആദ്യം മർദ്ദനം സമ്മതിച്ചിരുന്നെങ്കിലും പിന്നീട് കേസിൽ ഇരുവരുടെയും പങ്ക് വ്യക്തമായതായി പൊലീസ് പറയുന്നു.

കുഞ്ഞിന്റെ കൈ ഒടിഞ്ഞത് വീഴ്ച മൂലമല്ലെന്ന സംശയവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അന്വേഷണ സംഘം പരിശോധിക്കുന്നു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix