ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്ട്രോകൾ ഇനി വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് മടങ്ങണമെന്നും ഡൊണാൾഡ് ട്രംപ്.രാജ്യത്ത് പ്ലാസ്റ്റിക് സ്ട്രോകൾക്കുള്ള വിലക്ക് നീക്കുന്ന ഉത്തരവിൽ അടുത്ത ആഴ്ച ഒപ്പു വയ്ക്കുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ പേപ്പർ സ്‌ട്രോകൾക്കായുള്ള ബൈഡൻ സർക്കാരിന്റെ നയം പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
സമൂഹമാധ്യമമായ എക്സിലൂടെയാണ് ട്രംപ് ഈ കാര്യം പങ്കുവെച്ചത്. ട്രംപ് അധികാരമേറ്റതിന് തൊട്ടുപിന്നാലെ പാരിസ് കാലാവസ്ഥാ വ്യതിയാന കരാറിൽ നിന്ന് യുഎസ് പിൻമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പ്ലാസ്റ്റിക്കിലേക്ക് തിരികെ പോകണമെന്ന ട്രംപിന്റെ പ്രഖ്യാപനം കൂടി വന്നിരിക്കുന്നത്.






