ഡൽഹി: മുൻ നിതി ആയോഗ് സിഇഒയും ജി 20 ഷെർപ്പയുമായിരുന്ന അമിതാഭ് കാന്ത് രാജി വച്ചു. 45 വർഷത്തെ സർക്കാർ സേവനത്തിനൊടുവിലാണ് അദ്ദേഹത്തിൻ്റെ രാജി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാജിയെ കുറിച്ച് അമിതാഭ് തുറന്നു പറഞ്ഞത്. ജീവിതത്തിൽ മുന്നോട്ട് പോകുന്നുവെന്നും അമിതാഭ് കാന്ത് വിടവാങ്ങൽ കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്.
കേരളത്തെയും കോഴിക്കോടിനെയും പുകഴ്ത്തിയാണ് അമിതാഭ് കാന്തിന്റെ വിടവാങ്ങൽ കുറിപ്പ്. അടിസ്ഥാന വികസനത്തിന്റെ മൂല്യങ്ങൾ പഠിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നാണെന്നും കോഴിക്കോട് നഗരം, മാനാഞ്ചിറ മൈതാനം, വിമാനത്താവള വികസനം എല്ലാം കരിയറിനെ രൂപപ്പെടുത്തിയെന്നും അമിതാഭ് കാന്ത് വിടവാങ്ങൽ കുറിപ്പിൽ വിശദമാക്കുന്നത്.




