Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രോളിനുള്ള വകയായി: പ്രസംഗത്തിനിടെ വെപ്പുമീശ ഇളകി, വേദിയില്‍ നിന്ന് തന്നെ പശ വച്ചൊട്ടിച്ച് ബാലയ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍കൊണ്ട് അമ്മാനമാടുന്ന നടനാണ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ.
സ്‌ക്രീനില്‍ ആരേയും തല്ലിത്തോല്‍പ്പിക്കുന്ന മാസ് ഹീറോയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളായി മാറാനാണ് ബാലയ്യയുടെ വിധി. അതിന് കാരണം അദ്ദേഹത്തിന്റെ സംസാരവും പ്രവൃത്തികളുമൊക്കെയാണ്. പക്ഷെ എത്ര ട്രോളുകള്‍ നേരിടേണ്ടി വന്നാലും അടുത്തതിലേക്ക് യാതൊരു കൂസലുമില്ലാതെ ബാലയ്യ നടന്നു നീങ്ങും.ഇപ്പോഴിതാ നന്ദമുരി ബാലകൃഷ്ണയുടെ പുതിയൊരു വീഡിയോയും വൈറലാവുകയാണ്. ഇത്തവണ സ്റ്റേജില്‍ എല്ലാവരും നോക്കി നില്‍ക്കെ ഇളകിപ്പോയ വെപ്പുമീശ ഒട്ടിച്ചാണ് ബാലയ്യ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ബര്‍ത്ത് ഡേയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു ബാലയ്യയുടെ മീശ ഇളകിപ്പോയത്.

വേദിയില്‍ ബാലയ്യ സംസാരിച്ചു കൊണ്ടിരിക്കെ ബാലയ്യയുടെ മീശ ഇളകി പോയപ്പോള്‍ ആദ്യം ബാലയ്യ കൈ കൊണ്ട് തിരിച്ച് ഒട്ടിക്കുന്നുണ്ട്. എന്നാല്‍ പലവട്ടം ഒട്ടിച്ചിട്ടും മീശ നില്‍ക്കുന്നില്ല. ഇതോടെ പ്രസംഗം നിര്‍ത്താതെ തന്നെ പിന്നിലേക്ക് തിരിഞ്ഞ് പശ ചോദിക്കുകയാണ് ബാലയ്യ. പശ വച്ച് മീശ ഒട്ടിച്ച ശേഷം, പ്രസംഗം നിര്‍ത്തിയിടത്തു തന്നെ അതേ ആവേശത്തോടെ തുടരുകയും ചെയ്തു. തന്റെ വന്‍ ഹിറ്റായ അഖണ്ഡയുടെ രണ്ടാം ഭാഗം അഖണ്ഡ 2 താണ്ഡവയുടെ റിലീസിനായി തയ്യാറെടുക്കുകയാണ് ബാലയ്യ. സെപ്തംബര്‍ 25നാണ് സിനിമയുടെ റിലീസ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer