Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: balayya

തുള്ളി വെള്ളം ചേർക്കാതെ ഫുൾ ബോട്ടിൽ ബ്രാണ്ടി വലിച്ചു കേറ്റി ബാലയ്യ;അന്തംവിട്ട് പ്രിയദർശനും നന്ദുവും

​തെലുങ്ക് സിനിമയിലെ ‘ലയൺ’ നന്ദമൂരി ബാലകൃഷ്ണയുടെ സ്ക്രീനിലെ മാസ് പ്രകടനങ്ങൾ കണ്ട് നമ്മൾ അമ്പരക്കാറുണ്ട്. എന്നാൽ സിനിമയെ വെല്ലുന്ന ബാലയ്യയുടെ ഓഫ് സ്ക്രീൻ ‘മാസ്’ പ്രകടനത്തെക്കുറിച്ച് നടൻ നന്ദു പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുബായിൽ സംവിധായകൻ പ്രിയദർശനൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കവേ ഉണ്ടായ രസകരമായ സംഭവമാണ് നന്ദു വെളിപ്പെടുത്തിയത്. ​പരിപാടിക്ക് എത്തിയ ബാലയ്യ നേരെ ബാറിലേക്ക് ചെന്ന് തന്റെ പ്രിയപ്പെട്ട ബ്രാൻഡായ ‘സീസർ ബ്രാണ്ടി’ ആവശ്യപ്പെട്ടു. എന്നാൽ അവിടെ അത് ലഭ്യമായിരുന്നില്ല. ഒടുവിൽ […]
Read more

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം ‘അഖണ്ഡ 2 താണ്ഡവം’ വമ്പന്‍ ടീസര്‍ പുറത്ത്

തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനം ചെയ്ത ‘അഖണ്ഡ 2: താണ്ഡവം’ ടീസര്‍ പുറത്ത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുന്‍ ചിത്രമായ ‘അഖണ്ഡ’യുടെ തുടര്‍ച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി […]
Read more

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചരിത്ര ഇതിഹാസ ചിത്രം ‘എന്‍ബികെ111’ ആരംഭിച്ചു

തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രം ‘എന്‍ബികെ111’ ആരംഭിച്ചു. ഹൈദരാബാദില്‍ നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. ‘പെദ്ധി’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ […]
Read more

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം ‘അഖണ്ഡ 2 താണ്ഡവം’ ട്രെയ്ലര്‍ പുറത്ത്

തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ ട്രെയ്ലര്‍ പുറത്ത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുന്‍ ചിത്രമായ ‘അഖണ്ഡ’യുടെ തുടര്‍ച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം […]
Read more

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം ‘അഖണ്ഡ 2’; ദ് താണ്ഡവം ലിറിക്കല്‍ വീഡിയോ പുറത്ത്

തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിലെ ‘ദ് താണ്ഡവം’ എന്ന ഭക്തി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. കല്യാണ്‍ ചക്രവര്‍ത്തി വരികള്‍ രചിച്ച ഗാനം ആലപിച്ചത് ശങ്കര്‍ മഹാദേവന്‍, കൈലാഷ് ഖേര്‍, ദീപക് ബ്ലൂ എന്നിവര്‍ ചേര്‍ന്നാണ്. തമന്‍ എസ് ആണ് ഈ ഗാനത്തിന് ഈണം നല്‍കിയത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു […]
Read more

പ്രഭാസിനും ചിരഞ്ജീവിക്കും മുന്‍പേ ഒടിടിയില്‍ വന്‍ ഡീല്‍ സ്വന്തമാക്കി ബാലയ്യയുടെ ‘അഖണ്ഡ 2’

മെച്ചപ്പെട്ട ഒടിടി ഡീലുകള്‍ കരസ്ഥമാക്കാന്‍ തെലുങ്ക് സിനിമാ നിര്‍മ്മാതാക്കള്‍ ബുദ്ധിമുട്ടുന്നതായി ഏതാനും വാരങ്ങളായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്‍റെ 40- 50 ശതമാനം കുറഞ്ഞ തുകയാണ് തെലുങ്കിലെ ശ്രദ്ധേയ പ്രോജക്റ്റുകള്‍ക്ക് പോലും സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമുകള്‍ വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രഭാസ്, ചിരഞ്ജീവി, ബാലയ്യ ചിത്രങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ചത് പ്രകാരമുള്ള ഒടിടി ഡീലുകള്‍ നേടാന്‍ സാധിക്കുന്നില്ലെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അക്കൂട്ടത്തിലെ ഒരു ചിത്രം ഒടിടിയില്‍ അടക്കം മികച്ച റൈറ്റ്സ് തുക സ്വന്തമാക്കിയിരിക്കുകയാണ്. ബോയപതി […]
Read more

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം ‘അഖണ്ഡ 2’ 2025 ഡിസംബര്‍ 5 റിലീസ്

ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു, സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ഡിസംബര്‍ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുന്‍ ചിത്രമായ ‘അഖണ്ഡ’യുടെ തുടര്‍ച്ച ആയാണ് […]
Read more

വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ ഗോള്‍ഡ് എഡിഷനില്‍ ഇടം നേടി നന്ദമൂരി ബാലകൃഷ്ണ

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും യുകെ, യുഎസ്എ, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇന്ത്യ, യുഎഇ എന്നിവിടങ്ങളില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ (ഡബ്ല്യുബിആര്‍) ഇടം നേടി തെലുങ്കു സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ. ഡബ്ല്യുബിആറിന്റെ ഗോള്‍ഡ് എഡിഷനില്‍ ആണ് അദ്ദേഹത്തിന് ഇടം ലഭിച്ചത്. നായകനെന്ന നിലയില്‍ 50 മഹത്തായ വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന ബാലകൃഷ്ണയുടെ അസാധാരണമായ സിനിമാ യാത്രയ്ക്കുള്ള ഹൃദയംഗമമായ ആദരവാണ് ഈ പ്രത്യേക അംഗീകാരത്തിലൂടെ നല്‍കുന്നത്. ആഗോള സിനിമയില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന […]
Read more

ട്രോളിനുള്ള വകയായി: പ്രസംഗത്തിനിടെ വെപ്പുമീശ ഇളകി, വേദിയില്‍ നിന്ന് തന്നെ പശ വച്ചൊട്ടിച്ച് ബാലയ്യ

സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍കൊണ്ട് അമ്മാനമാടുന്ന നടനാണ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ.സ്‌ക്രീനില്‍ ആരേയും തല്ലിത്തോല്‍പ്പിക്കുന്ന മാസ് ഹീറോയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളായി മാറാനാണ് ബാലയ്യയുടെ വിധി. അതിന് കാരണം അദ്ദേഹത്തിന്റെ സംസാരവും പ്രവൃത്തികളുമൊക്കെയാണ്. പക്ഷെ എത്ര ട്രോളുകള്‍ നേരിടേണ്ടി വന്നാലും അടുത്തതിലേക്ക് യാതൊരു കൂസലുമില്ലാതെ ബാലയ്യ നടന്നു നീങ്ങും.ഇപ്പോഴിതാ നന്ദമുരി ബാലകൃഷ്ണയുടെ പുതിയൊരു വീഡിയോയും വൈറലാവുകയാണ്. ഇത്തവണ സ്റ്റേജില്‍ എല്ലാവരും നോക്കി നില്‍ക്കെ ഇളകിപ്പോയ വെപ്പുമീശ ഒട്ടിച്ചാണ് ബാലയ്യ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ […]
Read more

എന്ത് പ്രഹസനമാണ് സജി; വീണ്ടും എയറിൽ കയറി ബാലയ്യ

മലയാളികൾക്ക് അടക്കം ഏറെ സുപരിചിതനായ ആളാണ് ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ. തെലുങ്ക് സിനിമാസ്വാദകർക്ക് ബാലയ്യ മാസ് ഹീറോ ആണെങ്കിൽ മലയാളികൾക്ക് പലപ്പോഴും നടൻ ട്രോൾ മെറ്റീരിയലാണ്. എന്നാൽ തന്നെയും അഖണ്ഡ പോലുള്ള സിനിമകൾ മലയാളി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പൊതുവേദികളിൽ ബാലയ്യ എത്തിയാൽ പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. അദ്ദേഹം നടത്തുന്ന പരാമർശങ്ങളോ പ്രവർത്തികളോ ഒക്കെയാകും അതിന് കാരണം. അത്തരത്തിൽ തന്റെ പിറന്നാൾ ദിനത്തിൽ ബലയ്യ കാണിച്ചുകൂട്ടിയ കാര്യങ്ങളാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. ജൂൺ […]
Read more

Recent News

Advertisement
WhiteswanTV Footer