Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചരിത്ര ഇതിഹാസ ചിത്രം ‘എന്‍ബികെ111’ ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രം ‘എന്‍ബികെ111’ ആരംഭിച്ചു. ഹൈദരാബാദില്‍ നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.

വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്.

‘പെദ്ധി’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘എന്‍ബികെ111’.

ഹൈദരാബാദില്‍ നടന്ന പൂജ ചടങ്ങില്‍ വെച്ച് ആന്ധ്രാപ്രദേശ് മന്ത്രിമാരായ അനഗാനി സത്യ പ്രസാദ്, ഗോട്ടിപതി രവി കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ നിര്‍മ്മാതാക്കള്‍ക്ക് ഔപചാരികമായി കൈമാറി.

ബാലകൃഷ്ണയ്ക്കൊപ്പം നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ സംവിധായകന്‍ ബി ഗോപാല്‍ ക്ലാപ്പ്‌ബോര്‍ഡ് നല്‍കിയപ്പോള്‍, എന്‍ബികെയുടെ മകള്‍ തേജസ്വിനി ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

ചിത്രത്തിന്റെ ആദ്യ ഷോട്ട് ബോയപതി ശ്രീനു, ബോബി, ബുച്ചി ബാബു എന്നിവര്‍ ചേര്‍ന്ന് ആണ് സംവിധാനം ചെയ്തത്. തെലുങ്കിലെ വമ്പന്‍ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, മറ്റ് നിരവധി വിശിഷ്ടാതിഥികള്‍ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.

ചിത്രത്തിലെ നായികയായി എത്തുന്നത് നയന്‍താരയാണ്. സിംഹ, ജയ് സിംഹ, ശ്രീ രാമ രാജ്യം എന്നിവക്ക് ശേഷം ബാലകൃഷ്ണ – നയന്‍താര ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്.

മാസ്, കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സംവിധായകന്‍ ഗോപിചന്ദ് മലിനേനി ആദ്യമായി ഒരുക്കാന്‍ പോകുന്ന ചരിത്ര ഇതിഹാസ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

മഹത്വവും ചരിത്രവും വമ്പന്‍ ആക്ഷനും സംയോജിപ്പിക്കുന്ന ഒരു ഇതിഹാസ കഥയിലൂടെ, ബാലകൃഷ്ണയുടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അവതാരം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍. നിറഞ്ഞ താടിയും, നീട്ടി വളര്‍ത്തിയ മുടിയുമായി ഗംഭീര ലുക്കില്‍ ഒരു രാജാവായി ആണ് ബാലകൃഷ്ണയെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ആജ്ഞ ശക്തിയുള്ള ഉറച്ച ചുവടുമായി കയ്യില്‍ വാള്‍, നങ്കൂരം എന്നിവയും ഏന്തി നില്‍ക്കുന്ന ബാലകൃഷ്ണയുടെ സ്‌പെഷ്യല്‍ പോസ്റ്റര്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പീരിയഡ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന, ഈ ബ്രഹ്‌മാണ്ഡ ദൃശ്യ വിസ്മയത്തിന്റെ ഭാഗമായ, ബാക്കിയുള്ള അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും പിന്നീട് പ്രഖ്യാപിക്കും.

രചന- സംവിധാനം- ഗോപിചന്ദ് മലിനേനി, നിര്‍മ്മാതാവ്- വെങ്കട സതീഷ് കിലാരു, ബാനര്‍- വൃദ്ധി സിനിമാസ്, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer