കൊൽക്കത്ത: ഐപിൽ മത്സരങ്ങൾ ആവേശത്തിലേക്ക് കടക്കുമ്പോൾ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ യുവതാരം അംഗ്രിഷ് രഘുവംശി. രണ്ട് മത്സരങ്ങളിൽ നിന്നായി 103 റൺസോടെയാണ് അംഗ്രിഷ് രഘുവംശി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുന്നത്. സീസണിലെ തുടർച്ചയായ തോല്വികളിലും കൊൽക്കത്തയ്ക്ക് ആശ്വാസമാകുന്നത് താരത്തിന്റെ പ്രകടനമാണ്. രഘുവംശിയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. രണ്ട് മത്സരങ്ങളില്‍ 94 റണ്‍സടിച്ച ഹൈദരാബാദ് നായകന്‍ ഇഷാന്‍ കിഷന്‍ രണ്ടാമതും 83 റണ്‍സുമായി ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ മൂന്നാമതും 81 റണ്‍സെടുത്ത മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണ്‍ നാലാമതും 78 റണ്‍സമായി രോഹിത് ശര്‍മ അഞ്ചാമതുമാണ്.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഇപ്പോഴും രാജസ്ഥാൻ റോയൽസാണ്. ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി വഴങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് തന്നെയാണ് ഇപ്പോഴും പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത്. ഹൈദരാബാദിന്‍റെ വെറ്ററൻ പേസർ ജയദേവ് ഉനദ്ഘട്ട് ആണ് വിക്കറ്റ് വേട്ടയിൽ ഒന്നാമത്.




