Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ അക്കര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ നിവാസികൾക്കും സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര. തൃശൂരിലെ അമല ആശുപത്രിയുമായി സഹകരിച്ചാണ് ഈ ചികിത്സാ പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തിന്റെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമല ആശുപത്രി ഡയറക്ടർ ജൂലിയസ് അറയ്ക്കൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഡെൽജോ പുത്തൂർ സി.എം.ഐ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപീകരിച്ചത്. മാർച്ച് ആദ്യവാരം മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് അനിൽ അക്കര അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി, അമല ആശുപത്രിയിൽ ജനറൽ വാർഡിൽ പ്രവേശിക്കുന്ന അടാട്ട് ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ഫാർമസി ബിൽ ഒഴികെയുള്ള ആശുപത്രി ചെലവുകളിൽ 35 ശതമാനം ഇളവ് ലഭിക്കും. ഈ ആനുകൂല്യം നേടുന്നതിനായി റേഷൻ കാർഡിന്റെ പകർപ്പ് സഹിതം പഞ്ചായത്ത് പ്രസിഡന്റിന്റെ ശുപാർശയുള്ള പ്രത്യേക ഫോമിൽ അപേക്ഷ നൽകണം. അപേക്ഷ അംഗീകരിക്കപ്പെടുന്നവർക്ക് അമല ആശുപത്രി ഹെൽത്ത് കാർഡ് അനുവദിക്കും. ഈ കാർഡ് ഓരോ വർഷവും പുതുക്കേണ്ടതാണ്.

ഫെബ്രുവരി ഒന്നുമുതൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വഴി അപേക്ഷാ ഫോമുകൾ വിതരണം ചെയ്യുമെന്നും, കൂടുതൽ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും അനിൽ അക്കര വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement