Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ് അൻവർ പറഞ്ഞത് ‘ : അടൂര്‍ പ്രകാശ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : പി വി അൻവർ ഇനി അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് . സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ് അദ്ദേഹം ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞതെന്നും യൂഡിഎഫുമായി സഹകരിച്ചു പോകാൻ തയാറല്ല എന്നതിന്റെ സൂചനയാണിതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പാർട്ടിയിൽ സഹകരിപ്പിക്കാമെന്ന് അന്‍വറിനോട് മുന്നണി കണ്‍വീനര്‍ എന്ന നിലയിൽ പറഞ്ഞതാണ്, കൂടാതെ യൂഡിഎഫ് തീരുമാനം ടെലിഫോണിലൂടെ അദ്ദേഹത്തെ അറിയിച്ചിരുന്നു എന്നും പ്രകാശ് പറഞ്ഞു.

അൻവർ എന്ന വ്യക്തി യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമായി മാറി കഴിഞ്ഞെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി ആലോചിച്ച ശേഷമാണ് ആ അദ്ധ്യായം അടക്കതെന്നും ഇദ്ദേഹം വ്യക്തമാക്കി. പി വി അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്‍വറുമായുള്ള ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചെന്നും , ഇനി ഒരു ചർച്ചയിലെന്നും പറഞ്ഞിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer