Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ജനവിധി നാളെ; പൂർണഫലം ഉച്ചയോടെ അറിയാം

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാനുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഇനി ആകാംക്ഷയുടെ 24 മണിക്കൂർ മാത്രം. വോട്ടെണ്ണൽ നാളെ (ശനിയാഴ്ച) രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യ ഫലസൂചനകൾ 8.15 ഓടെ ലഭിച്ചുതുടങ്ങും.കുറവ് വാർഡുകളുള്ള പഞ്ചായത്തുകളുടെ ഫലം ഒമ്പത് മണിയോടെ പുറത്തുവരും. ഉച്ചയോടെ മുഴുവൻ പഞ്ചായത്തുകളുടെയും പൂർണ്ണ ഫലം ലഭ്യമാകും. വോട്ടെണ്ണൽ നടപടിക്രമങ്ങൾ എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ നില തത്സമയം സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ട്രെൻഡ് (Trend) […]
Read more

സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സൈക്കിൾ റാലി

തൃശ്ശൂർ: സുന്നി ബാല വേദി വടക്കേക്കാട് റെയ്ഞ്‌സിന്റെ ആഭിമുഖ്യത്തിൽ സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന പ്രചരണാർത്ഥം സൈക്കിൾ റാലി സംഘടിപ്പിച്ചു. റാലിക്ക് എസ്.ബി.വി ചെയർമാൻ ശാകിർ ഫൈസി, കൺവീനർ സ്വാദിഖ് അൻവരി എന്നിവർ നേതൃത്വം നൽകി. റെയ്ഞ്‌സിന്റെ മാനേജ്മെൻറ് സെക്രട്ടറി അറക്കൽ അബ്ദുൽ ഗഫൂർ ചമ്മന്നൂർ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. പ്രസിഡന്റ് ഹസൻ ഫൈസി, ജനറൽ സെക്രട്ടറി നവാസ് റഹ്മാനി, പരീക്ഷാ ബോർഡ് ചെയർമാൻ അശ്റഫ് മൗലവി, അബ്ദു റഹ്മാൻ ഹിശാമി എന്നിവർ യാത്രയിൽ പങ്കെടുത്തു. […]
Read more

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു എന്നിങ്ങനെ രണ്ട് കേസുകളിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മണ്ഡലത്തില്‍ സജീവമാകാന്‍ നീക്കം. നിലവില്‍ പാലക്കാട് തന്നെ തുടരുകയാണ് രാഹുല്‍. പാലക്കാട്ടെയും മാത്തൂരിലെയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരില്‍ കണ്ടു. ഇന്നലെ തന്നെ രാഹുല്‍ എംഎല്‍എ ഓഫീസില്‍ എത്തിയിരുന്നു. രാഹുല്‍ ഇന്ന് അടൂരിലേക്ക് തിരിക്കുമെന്നും സൂചനയുണ്ട്. രാഹുലിന്റെ നീക്കങ്ങള്‍ പ്രത്യേക അന്വേഷണ സംഘവും നിരീക്ഷിച്ചുവരികയാണ്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് […]
Read more

ഇന്ന് വൈക്കത്തഷ്ടമി; പന്ത്രണ്ടാം ഉത്സവദിനത്തിലേക്ക് അടുത്ത് വൈക്കം നഗരം

കോട്ടയം: വൈക്കത്തു ഇന്ന് വൃശ്ചികത്തിലെ അഷ്‌ടമി . ആനകളും ആലവട്ടവും വെഞ്ചാമരവുമായി ഇന്നലെ രാത്രി വിളക്ക് തൊഴുത് ഉണർന്ന പ്രഭാതം. കൈകൂപ്പി ഭക്തസഹസ്രങ്ങൾ. വ്യാഘ്രപാദ മഹർഷിക്കു ശിവൻ ദർശനം നൽകിയ ദിവസമാണ് അഷ്ടമി ദർശനമായി ആഘോഷിക്കുന്നത്. ഇന്ന് രാവിലെ ശിവദർശനം, ഉച്ചയ്ക്കു സദ്യ, രാത്രി പ്രൗഢിയും ആർഭാടവും നിറഞ്ഞ ഉദയനാപുരത്തപ്പന്റ എഴുന്നള്ളിപ്പ് എന്നിവയാണ് അഷ്ടമിദിനത്തിലെ പ്രധാന ചടങ്ങുകൾ.പത്മാസുരനെ വധിക്കാൻ ദേവസേനകളെ നയിച്ചു പുറപ്പെട്ട പുത്രൻ സുബ്രഹ്‌മണ്യന്റെ വിജയത്തിനായി അഷ്ടമിദിവസം ശിവൻ അന്നദാനം നടത്തുന്നെന്ന സങ്കൽപത്തിൽ ഉള്ളതാണു സദ്യ. […]
Read more

തെരെഞ്ഞടുപ്പ് ഡ്യൂട്ടിക്ക് പോയ സംഘം കാട്ടാനക്ക് മുന്നിൽപ്പെട്ടു

പാലക്കാട്: നെല്ലിയാമ്പതി പോളിംഗ് സ്റ്റേഷനിലേക്കുള്ള വഴിയിൽ തെരെഞ്ഞടുപ്പ് ഡ്യൂട്ടിക്കായി പോയ സംഘത്തിന് കാട്ടാനയുടെ നേരിൽക്കാണൽ അനുഭവിക്കേണ്ടിവന്നു. സാന്ദ്രമായ കാട്ടുവഴിയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട കാട്ടാനയെ കണ്ടപ്പോൾ ഉദ്യോഗസ്ഥർ ഭീതിയിൽപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് നെല്ലിയാമ്പതി വില്ലേജ് ഓഫിസും വനംവകുപ്പും സ്ഥലത്തെത്തി സംഘത്തെ സുരക്ഷിതമായി മാറ്റിക്കൊണ്ടുപോയി. കാട്ടാനയുടെ ആക്രമണസാധ്യത ഉയർന്നതിനാൽ മറ്റ് ബൂത്തുകളിലേക്കും അധിക സുരക്ഷ ഏർപ്പെടുത്തി. രാത്രിയിലാണ് സംഭവം ഉണ്ടായത്. സെക്കൻഡ്‌ ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ബൂട്ടുകളിലേക്ക് പരിശോധന നടത്തുന്നതിനിടയിലാണ് സംഘം കാട്ടാനയ്ക്ക് മുന്നിൽപെട്ടത്. വലിയ അപകടം ഒഴിവായി.
Read more

സിപിഐ മുൻ നേതാവ് അരീക്കോട് ചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

മലപ്പുറം: സിപിഐ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) മുൻ മലപ്പുറം ഡിസി അംഗവും ഏറനാട് മണ്ഡലം സെക്രട്ടറിയുമായിരുന്ന മുക്കം ചന്ദ്രൻ മാസ്റ്റർ (75) നിര്യാതനായി. അരിക്കോട് പത്തനാപുരം സ്വദേശിയാണ്.​ മണാശ്ശേരി ഗവ. യു.പി. സ്കൂൾ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുരംഗത്തും വിദ്യാഭ്യാസ മേഖലയിലും സജീവമായിരുന്ന അദ്ദേഹം ജനകീയനായ നേതാവായിരുന്നു.​​ ഭാര്യ: ഇന്ദിര (റിട്ട. അധ്യാപിക, എ.എൽ.പി.എസ് വടക്കും മുറി).​മക്കൾ: ആശ, അനിഷ.​മരുമക്കൾ: ബിജു (പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്), അനൂപ് കുമാർ (സീനിയർ സൂപ്രണ്ട്, ഗവ. കോളേജ് […]
Read more

ഡിസംബർ 16ന് ഗുരുവായൂരിൽ വിജയ് ദിവസ് ആഘോഷം

തൃശൂർ: പൈതൃകം സൈനിക സമിതിയുടെ ആഭിമുഖ്യത്തിൽ വിജയ് ദിവസ് ആചരണം ഡിസംബർ 16ന് ഗുരുവായൂരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗാന്ധി പ്രതിമയ്ക്ക് സമീപം പുഷ്പാർച്ചനയോടെ യോഗം ആരംഭിക്കും. ചടങ്ങിനായി അമർജവാൻ സ്‌തൂപവും പ്രത്യേകമായി ഒരുക്കും. പരിപാടിയുടെ ഉദ്ഘാടനം ലെഫ്റ്റ് കേണൽ സി.കെ. ബാബു നിർവ്വഹിക്കും. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തു രാഷ്ട്രപതിയിൽ നിന്നും വൈ.എസ്.എം പുരസ്‌കാരം നേടിയ ബ്രിഗേഡിയർ സുബ്രഹ്മണ്യൻ അധ്യക്ഷനായിരിക്കും. സൈന്യത്തിൽ പ്രത്യേക സേവനം നൽകിയ സർജന്റ് മനോജ്, ഹവിൽദാർ രവീന്ദ്രനാഥൻ, സർജന്റ് ജയകൃഷ്ണൻ […]
Read more

ടോൾ പിരിക്കുന്നതിനെതിരെ ഒറ്റയാൾ സമരം തുടരുന്നു

പാലക്കാട്: വടക്ക‍ഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ 4 ചക്ര ഓട്ടോറിക്ഷകളിൽ നിന്ന് ടോൾ പിരിക്കുന്നതിനെതിരെ സുലൈമാന്റെ ഒറ്റയാൾ സമരം തുടരുന്നു. വടക്കഞ്ചേരി കമ്മാന്തറ സ്വദേശിയായ സുലൈമാൻ കാസിം കഴിഞ്ഞ 6 വർഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. കഴിഞ്ഞ ഏപ്രിൽ 7 ന് വടക്കഞ്ചേരിയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നാലു ചക്ര ഓട്ടോ ടാക്സികൾക്ക് ടോൾ നൽകാതെ യാത്ര ചെയ്യാമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ 3 ദിവസം മാത്രമാണ് സൗജന്യം അനുവദിച്ചത്. പിന്നീട് ടോൾ നൽകാത്ത 4 ചക്ര […]
Read more

തിരഞ്ഞെടുപ്പ് ഫലമറിയാൻ കലക്ടറേറ്റിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മീഡിയ സെന്റർ ഒരുക്കി

കാസർഗോഡ് : മാധ്യമപ്രവർത്തകർക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭ്യമാക്കുന്നതിന് ജില്ലാതലത്തിൽ കലക്ടറേറ്റിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇൻഫർമേഷൻ വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും നേതൃത്വത്തിൽ മീഡിയ സെൻറർ ഒരുക്കി . സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ലഭ്യമാക്കുന്ന വോട്ടെണ്ണൽ പുരോഗതി, വിജയ ഫലം തുടങ്ങിയവ തൽസമയം അറിയിക്കുന്നതിന് സംവിധാനം സെൻ്ററിൽ ഏർപ്പെടുത്തും . എൻ ഐ സി ട്രെൻഡ് സംവിധാനം ഉപയോഗിച്ചാണ് തൽസമയം തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുക
Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദി: ജില്ലാ കളക്ടർ

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജില്ലയിൽ വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച ഓരോരുത്തർക്കും കളക്ടർ കെ. ഇമ്പശേഖർ നന്ദി രേഖപ്പെടുത്തി. സമ്മതിദായകർ, സ്ഥാനാർത്ഥികൾ, വരണാധികാരികൾ, പ്രിസൈഡിങ് -പോളിംഗ് ജീവനക്കാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പോളിംഗ് ഏജൻറ് മാർ, മാധ്യമപ്രവർത്തകർ, വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പൂർണ്ണസമയവും കർമ്മനിരതരായ ഉദ്യോഗസ്ഥർ, കുടുംബശ്രീ – ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർക്കാണ് നന്ദി അറിയിച്ചത്. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയാണ് ജില്ലാ കളക്ടർ. തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ കർമ്മനിരതരായി പ്രവർത്തിച്ച ജില്ലാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix