Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കണ്ണാടിപ്പറമ്പിൽ തേനീച്ച ആക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു

കണ്ണൂർ: കണ്ണാടിപ്പറമ്പ് മാലോട്ട് പ്രദേശത്ത് ചൊവ്വാഴ്ച്ച രാത്രിയുണ്ടായ അപ്രതീക്ഷിത തേനീച്ചാക്രമണത്തിൽ ഏഴ് പേർക്ക് കുത്തേറ്റു. പി.എം ഇർഷാദ്, മുഹമ്മദലി, തൻസീർ വിദ്യാർത്ഥികളായ ഷസ, ഫാത്തിമ ,സന,നാജിയ എന്നിവർക്കാണ് കുത്തേറ്റത്.വാർഡ് മെമ്പർ മൈമൂനത്തിന്റെ വീടിനു സമീപത്തെ കനാലിൻ്റെ അരികിലെ ഒരു പഴയ മരത്തിൽ തേനീച്ചകൾ കുറേ മാസങ്ങളായി കൂട്ടം കൂടിയിരുന്നു. അപ്രതീക്ഷിതമായി തേനീച്ചകൾ കൂട്ടമായി പുറത്തേക്ക് പറന്ന് ആ സമയം അത് വഴി പോയിരുന്ന വിദ്യാർത്ഥികളെയും ഇർഷാദിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി കുത്തേൽക്കുന്നത് കണ്ട ഇർഷാദിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് രണ്ടു […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; മണ്ണഞ്ചേരി പഞ്ചായത്തിൽ ഒന്നാം ബൂത്തിൽ റീ പോളിംഗ് നടത്തി

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ ഒന്നാം നമ്പർ ബൂത്തിൽ റീ പോളിംഗ് പൂർത്തിയായി. 71.68 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിത്.772 വോട്ടുകളാണ് ആകെ പോൾ ചെയ്തത് അതിൽ 368 എണ്ണം പുരുഷന്മാരുടേതും 404 എണ്ണം സ്ത്രീകളുടേതുമാണ്. 1077 വോട്ടർമാരാണ് ഇവിടെ ആകെയുള്ളത്. ഡിസംബർ 9 ന് നടന്ന വോട്ടെടുപ്പിൽ വോട്ടിംഗ് മിഷ്യനിൽ ബി എസ് പി സ്ഥാനർത്ഥിയുടെ ചിഹ്നം തെളിയാതിരുന്നതും വോട്ടിങ് യന്ത്രം തകരാറിലായാതിനേയും തുടർന്ന് ഇവിടെ വോട്ടിംങ് നിർത്തി വെക്കുകയും […]
Read more

സംസ്ഥാനത്ത് റെയിൽവേയുടെ ആദ്യ ഇ–ബൈക്ക് വാടക സംവിധാനത്തിന് കോഴിക്കോട് തുടക്കം

കോഴിക്കോട് : സംസ്ഥാനത്തു റെയിൽവേയുടെ ആദ്യ വാടക ഇലക്ട്രിക് ബൈക്ക് സംവിധാനത്തിനു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. നഗരത്തിലെത്തുന്ന യാത്രക്കാർക്കു കൂടുതൽ യാത്രാ സൗകര്യം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഇ ബൈക്ക് സംവിധാനം. മണിക്കൂറിന് 50 രൂപ, 12 മണിക്കൂറിന് 500 രൂപ, 24 മണിക്കൂറിന് 750 രൂപ എന്നിങ്ങനെയാണു വാടക നിരക്ക്. കോഴിക്കോട് നഗരത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും ഇ ബൈക്ക് ഉപകാരപ്രദമാകുമെന്നു റെയിൽവേ അറിയിച്ചു. ഓട്ടോ, കാർ ടാക്സികൾ ഇഷ്ടമില്ലാത്തവർക്ക് ഹ്രസ്വദൂര […]
Read more

തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ മാറ്റി തുടങ്ങി മുന്നണികൾ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 37-ാം വാർഡായ കല്ലായിൽ വോട്ടിങ് സമയം കഴിഞ്ഞതോടെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ മാറ്റി മുന്നണികൾ. കല്ലായി വാർഡിലെ മുന്നണികൾ തങ്ങളുടെ തിരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡുകളും, കട്ടൗട്ടുകളും മാറ്റി തുടങ്ങി മാതൃകയായി. അതാത് പാർട്ടി പ്രവർത്തകർ കൃത്യമായ ഇടപെടലുകളിലൂടെ പ്രചരണ ബോർഡുകളും, കട്ടൗട്ടുകളും മാറ്റി
Read more

പണം നൽകി വോട്ടുതട്ടാനുള്ള ശ്രമം എതിർത്ത എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മുസ്ലിം ലീഗ് നേതാക്കളുടെ മർദ്ദനം

മലപ്പുറം: പണം നൽകി വോട്ടുതട്ടാനുള്ള ശ്രമം എതിർത്ത എൽഡിഎഫ് സ്ഥാനാർത്ഥിയെ മുസ്ലിം ലീഗ് നേതാക്കൾ മർദ്ദിച്ചവശനാക്കി. താനാളൂർ പഞ്ചായത്ത് 4-ാം വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി ടി അബ്ദുൽ മനാഫിനാണ് പരിക്കേറ്റത്. താനാളൂർ പാണ്ടിയാട്ട് ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ എൻ മുത്തുക്കോയ തങ്ങൾ, ലീഗ് നേതാക്കളായ വെള്ളിയത്ത് അബ്ദുസലാം, കുന്നത്ത് നാസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ലീഗ് നേതാക്കൾ വീടുകളിൽ കയറി വോട്ടിനായി […]
Read more

കുഴി മൂടാതെ ജലഅതോറിറ്റീ; പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

കോട്ടയം:  ടൗണിൽ പലയിടത്തും ജലഅതോറിറ്റി പൈപ്പ് നന്നാക്കാൻ കുഴിയെടുത്ത ശേഷം ഫലപ്രദമായി മൂടുന്നില്ലെന്നു ദേശീയപാത അതോറിറ്റിയുടെ പരാതി. ദേശീയപാത നൂറ്റിഎൺപതിമൂന്നിന്റെ (കൊല്ലം-തേനി) വശങ്ങളിലും നടുഭാഗത്തു കൂടെയുമാണു ജലഅതോറിറ്റി പൈപ്പുകൾ കടന്നുപോകുന്നത്. പൊട്ടിയ പൈപ്പുകൾ നന്നാക്കിയ ശേഷം പൂർവ സ്ഥിതിയിലാക്കുന്നില്ലെന്നാണു പരാതി. ഇന്നലെ രാവിലെ ദേശീയപാത നൂറ്റിഎൺപതിമൂന്ന് കടന്നുപോകുന്ന കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ മുൻവശത്ത് റോഡിനു നടുവിൽ പൈപ്പ് നന്നാക്കാൻ ജല അതോറിറ്റി മുന്നറിയിപ്പില്ലാതെ റോഡ് കുഴിച്ചത്. ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു.  […]
Read more

കെഎസ്ഇബി സബ് എൻജിനിയർ പുഴയിൽ മരിച്ച നിലയിൽ

ആലപ്പുഴ : കെ എസ് ഇ ബി സബ് എൻജിനിയറായ വണ്ടാനം ആറ്റുപുറം രഘുനാഥൻ (56 ) നിരീറ്റുപുറം മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നവബർ 30 ന് ജോലിയിൽ നിന്ന് വിആർഎസ് എടുത്തിരുന്ന രഘുനാഥിനെ ഏതാനും ദിവസങ്ങളായി വീട്ടിൽ നിന്ന് കാണാതായിരുന്നു. പോലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത് രഘുനാഥ് ഉപയോഗിച്ചിരുന്ന മുബൈൽ ഫോൺ, പേഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു. രാവിലെ 9:30 ഓടെ മൃതദേഹം ഒഴുകി നടക്കുന്നത് […]
Read more

സിഎസ്ഐ സഭ കിഴക്കിന്റെ മഹായിടവകയ്ക്ക് ഇനി അഭിമാനത്തിന്റെ നിമിഷം

കോട്ടയം: കിഴക്കൻ മലയോര പിന്നാക്ക ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി, മേലുകാവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈസ്റ്റ് കേരള മഹായിടവകയ്ക്കു ലഭിച്ച അംഗീകാരം കൂടിയാണു ബിഷപ് വി.എസ്. ഫ്രാൻസിസിന്റെ പുതിയ സ്ഥാനലബ്ധി. 2019ൽ ഈസ്റ്റ് കേരള മഹായിടവകയുടെ നാലാമത്തെ അധ്യക്ഷനായി ചുമതലയേറ്റശേഷം മികവുറ്റ നേതൃത്വത്തിലൂടെ ‘കിഴക്കിന്റെ മഹായിടവക’യെ വളർച്ചയിലേക്കു നയിക്കുന്നതിനിടെയാണു ബിഷപ് ഫ്രാൻസിസിനെത്തേടി  സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്ററുടെ ചുമതലയെത്തുന്നത്.  നിയുക്ത ഡെപ്യൂട്ടി മോഡറേറ്റർ തന്റെ 23–ാം വയസ്സു മുതൽ സുവിശേഷപ്രവർത്തനങ്ങളിൽ സജീവമായി. 1986ൽ പുണെ യൂണിയൻ ബൈബിൾ കോളജിൽനിന്നു ദൈവപഠനത്തിൽ […]
Read more

കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. എബ്രാഹം പാറടിയില്‍ കാലംചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരില്‍ ഒരാളായ ഫാ. എബ്രാഹം പാറടിയില്‍ (72) നിര്യാതനായി. കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1953 സെപ്റ്റംബര്‍ 26-ന് കരിങ്കുന്നം ഇടവകയിലെ പാറടിയില്‍ ചാണ്ടി-ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച ഫാ. എബ്രാഹം 1985 ഡിസംബര്‍ 27-നാണ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചത്. കുറ്റൂര്‍, ഓതറ, തിരുവനന്തപുരം, വിതുര, പുതുവേലി, തോട്ടറ, ഏറ്റുമാനൂര്‍, മാറിക, ഞീഴൂര്‍, മ്രാല, എന്നീ പള്ളികളില്‍ വികാരിയായും അരീക്കര പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും കാരിത്താസ് […]
Read more

ഒന്നര ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ചുമട്ടുതൊഴിലാളി

കോട്ടയം: മുണ്ടക്കയം ടൗണിൽ നഷ്ടപ്പെട്ട ഏകദേശം 1,50,000 രൂപ വിലമതിക്കുന്ന ഡയമണ്ട് വള സത്യസന്ധനായ ഒരു ചുമട്ടുതൊഴിലാളിയുടെ ഇടപെടലിലൂടെ ഉടമയ്ക്ക് തിരികെ ലഭിച്ചു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥനാണ് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ വിലപിടിപ്പുള്ള വള കളഞ്ഞുകിട്ടിയത്. വള ലഭിച്ച ഉടൻ തന്നെ ഒരു മടിയുമില്ലാതെ അദ്ദേഹം മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും വള കൈമാറുകയും ചെയ്തു. റിയയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബിബിൻ വളയുമായി സ്റ്റേഷനിലെത്തിയത്. തുടർന്ന് എസ്.ഐ. വിപിന്റെ സാന്നിധ്യത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix