Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

അച്ഛനുമായി വഴക്ക്; യുവാവ് ഷേവിങ് സെറ്റ് വിഴുങ്ങി

ന്യൂഡല്‍ഹി: അച്ഛനുമായി വഴക്കിടുന്നതിനെ തുടർന്ന് ഷേവിങ് സെറ്റ് വിഴുങ്ങി 20-കാരന്‍. ന്യൂഡല്‍ഹി സ്വദേശിയായ യുവാവാണ് ഷേവിങ് സെറ്റ് വിഴുങ്ങിയത്. യുവാവിന് വിഷാദരോഗവും ആത്മഹത്യാപ്രേരണയുമുള്ളതായാണ് പ്രാഥമിക വിവരം. ബ്ലേഡും ഹോള്‍ഡറും ഹാന്‍ഡിലും അടങ്ങുന്ന ഷേവിങ് സെറ്റ് രണ്ട് ഭാഗങ്ങളായാണ് ഇയാള്‍ വിഴുങ്ങിയത്. ഇയാളുടെ ആമാശയത്തിലാണ് ബ്ലേഡ് തങ്ങിനിന്നത്. എന്നാല്‍ ഹാന്‍ഡില്‍ വന്‍കുടലും. ഷേവിങ് സെറ്റ് യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ശസ്ത്രക്രിയയ്‌ക്കൊടുവിലാണ്. യുവാവ് സുഖം പ്രാപിച്ചുവരികയാണെന്നാണ് പിറത്ത് വരുന്ന വിവരം.
Read more

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ നിലയിൽ

ഗുരുഗ്രാം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് (25) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു കശ്മീർ സ്വദേശിയായ സിമ്രാനെ ഗുരുഗ്രാം സെക്ടർ 47-ലെ വാടക അപ്പാർട്ട്മെന്‍റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സാണ് സിമ്രാനുളളത്. കുറച്ചു നാളായി സിമ്രാൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സിമ്രാൻ റൂമിന്‍റെ വാതിൽ തുറക്കാത്തതിനെ തുടർന്നാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് പൊലീസിൽ വിവരം അറിയിക്കുന്നത്. […]
Read more

മകന് ട്രാൻസ്ജെൻഡറുമായി പ്രണയം; ജീവനൊടുക്കി മാതാപിതാക്കൾ

നന്ദ്യാൽ: ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ ട്രാൻസ്‌ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ ജീവനൊടുക്കി. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്. 24 കാരനായ മകൻ സുനിൽ കുമാർ സ്മിത എന്ന ട്രാൻസ്ജെൻഡറുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ട്രാൻസ്ജെൻഡറിനെ വിവാഹം കഴിക്കണമെന്ന് മകൻ പറഞ്ഞതിന് പിന്നാലെ സുബ്ബ റായിഡുവും സരസ്വതിയും കീടനാശിനി കഴിച്ച് ജീവനൊടുക്കി. ട്രാൻസ്ജെൻഡറുമായുള്ള പ്രണയം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കൾ നിർബന്ധിക്കുകയും കൗൺസിലിങ്ങിനുൾപ്പെടെ കൊണ്ടുപോയെങ്കിലും സുനിലിന്റെ തീരുമാനത്തിൽ മാറ്റം വന്നില്ല. ഇതോടെയാണ് മാതാപിതാക്കൾ ജീവനവസാനിപ്പിച്ചത്.
Read more

ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ് നൽകും

തിരുവനന്തപുരം: കേരളത്തിൽ നിന്നും സ്ഥലംമാറി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കാനൊരുങ്ങി രാജ്ഭവന്‍. ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ജനുവരി രണ്ടിന് കേരള ഗവര്‍ണറായി ചുമതലയേക്കും. വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി ഒന്നിന് കേരളത്തിലെത്തും. ആരിഫ് മുഹമ്മദ് ഖാന്‍ ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും. വെള്ളിയാഴിച്ച വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ്. ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാര്‍ യാത്രയയപ്പ് നൽകുന്നത് […]
Read more

ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട: ശബരിമലയിൽ അനധികൃത മദ്യ വിൽപ്പന. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്. സന്നിധാനത്തിന്റെ സുരക്ഷാ ക്രമീകരണത്തിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തി. അതെസമയം ഏറെനാളായി സന്നിധാനത്ത് മദ്യ വിൽപ്പന നടക്കുന്നുവെന്നാണ് കണ്ടെത്തൽ. പൂ‍ർണ മദ്യനിരോധിത മേഖലയായ ശബരിമല സന്നിധാനത്തിലേക്ക് വ്യാപകമായി മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോ‍ർട്ടിൽ പറയുന്നു. സന്നിധാനം എൻഎസ്എസ് ബിൽഡിങ്ങിന് സമീപം […]
Read more

കാലടിയിൽ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തി 20 ലക്ഷം രൂപ കവർന്നു

കൊച്ചി: സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. എറണാകുളം കാലടിയിലാണ് സംഭവം. വികെഡി വെജിറ്റബിള്‍സ് മാനേജര്‍ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. പച്ചക്കറി കടയില്‍ നിന്ന് കടയുടമയുടെ വീട്ടിലേക്ക് പണവുമായി പോകുകയായിരുന്നു തങ്കച്ചനെ വഴിയിൽ വെച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തികൊണ്ട് വയറിന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശേഷം പണവുമായി കടന്നുകളഞ്ഞു.കണ്ണിലേക്ക് സ്‌പ്രേയടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു അക്രമണം. നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ് […]
Read more

അസർബയ്ജാൻ വിമാനം കസാഖ്സ്താനിൽ തകർന്നുവീണ സംഭവം; അപകടകാരണം ബാഹ്യ ഇടപെടൽ: അസർബയ്ജാൻ എയർലൈൻസ്

മോസ്കോ: അസർബയ്ജാൻ വിമാനം കസാഖ്സ്താനിലെ അക്‌‌താകുവിൽ തകർന്നുണ്ടായ അപകടത്തിൽ വിശദീകരണവുമായി അസർബയ്ജാൻ എയർലൈൻസ്. സാങ്കേതികവും പുറത്ത് നിന്നുള്ള എന്തിന്റെയോ ബാഹ്യമായ ഇടപെടലുമാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായത് എന്ന് അസർബയ്ജാൻ എയർലൈൻസ് വ്യക്തമാക്കി. ക്രിസ്മസ് ദിനത്തിൽ അസർബയ്ജാന്റെ തലസ്ഥാനമായ ബാക്കുവിൽനിന്ന് റഷ്യൻ നഗരമായ ഗ്രോസ്നിയിലേക്കു പോയ എംബ്രയർ 190 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റും സഹ പൈലറ്റുമുൾപ്പെടെ 38 പേർ അപകടത്തിൽ മരിച്ചു. 11, 16 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ 29 പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. […]
Read more

പാർലമെൻ്റിന് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഡൽഹി: ഡൽഹിയിൽ പുതിയ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്ര (26) യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ഡൽഹിയിലെ ആ‍ർഎംഎൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇയാൾ. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ഇയാൾ പാർലമെന്റിന് മുന്നിലേക്ക് ഓടി വരികയായിരുന്നു. പാർലമെന്റിന് സമീപമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നനഞ്ഞ തുണി ദേഹത്തേക്കിട്ട് തീ അണച്ചു. തുടർന്ന് പൊലീസ് വാഹനത്തില്‍ ആര്‍എംഎല്‍ […]
Read more

സന്തോഷ് ട്രോഫി സെമിഫൈനലിൽ കേരളം; ജമ്മു-കശ്മീരിനെ 1-0ന് തോൽപ്പിച്ചു

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്ന് കേരളം. കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ചാണ് കേരളം സെമിയിലേക്കുള്ള യോഗ്യത കൈവരിച്ചിരിക്കുന്നത്. 72-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിന്റെ വിജയ ഗോൾ നേടിയത്. ഞായറാഴ്ച വൈകീട്ട് 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പുരാണ് കേരളത്തിന്റെ എതിരാളികള്‍.71-ാം മിനിറ്റില്‍ അസ്ലമിനെയും അജ്‌സലിനേയും പിന്‍വലിച്ച് അര്‍ജുനും മുഷ്‌റഫും ഇറങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ജോസഫ് ജസ്റ്റിന്‍ അര്‍ജുനെ ലക്ഷ്യംവെച്ച് പോസ്റ്റിലേക്ക് ചിപ് ചെയ്ത പന്ത് കശ്മീര്‍ ഡിഫന്‍ഡര്‍ ആതര്‍ ഇര്‍ഷാദ് ക്ലിയര്‍ […]
Read more

പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് എട്ട് മരണം, 18 പേർ ചികിത്സയിൽ

ചണ്ഡീഗഢ്: പാലത്തിൽ നിന്ന് ബസ് മറിഞ്ഞ് എട്ട് മരണം. പഞ്ചാബിലെ ബട്ടിൻഡയിലാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തൽവണ്ടി സാബോ എന്ന പ്രദേശത്ത് നിന്ന് ബട്ടിൻഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപെട്ടത്. ബസ്സിൽ 20-ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. എൻ.ഡി.ആർ.എഫ് സംഘത്തിന്റേയും പോലീസിന്റേയും പ്രദേശവാസികളുടേയും നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നത്. .അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix