Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമേരിക്കയിൽ ട്രംപ് വീണു, കോൺ​ഗ്രസും സെനറ്റും പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. കേവല ഭൂരിപക്ഷം മറികടന്ന് സെനറ്റും ജനപ്രതിനിധി സഭയും പിടിച്ചിരിക്കുകയാണ് ഡെമോക്രാറ്റിക് പാർട്ടി. സെനറ്റിൽ ഏഴ് റിപ്പബ്ലിക്കൻ പാർട്ടി സീറ്റുകളാണ് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തത്. ടെക്‌സാസ്, കന്‍സാസ്, അയോവ, ഒഹായോ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, മെയിൻ തുടങ്ങിയ സീറ്റുകളിലാണ് ഡെമോക്രാറ്റുകള്‍ അട്ടിമറി വിജയം നേടിയത്. ജനപ്രതിനിധി സഭയിലും ഡെമോക്രറ്റുകൾ കേവല ഭൂരിപക്ഷം കടന്ന് മുന്നേറ്റം തുടരുകയാണ്. സെനറ്റിലെ തോൽവി ട്രംപിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഭരണത്തിന്റെ പകുതിയില്‍ വച്ച് നടത്തുന്ന തെരഞ്ഞെടുപ്പായതിനാലാണ് ഇത് ഇടക്കാല തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള ഇലക്ഷൻ ഫലം കോണ്‍ഗ്രസിലെ ഇരുസഭകളിലും ഈ തെരഞ്ഞെടുപ്പ് മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.

സുപ്രീം കോടതി ജസ്റ്റിസുമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള ട്രംപിന്റെ അധികാരത്തെയും ഈ തോൽവി ഗുരുതരമായി ബാധിക്കും. ട്രംപിന്റെ പ്രക്ഷുബ്ധമായ രണ്ടാം ഭരണകാലത്തിനെതിരെയുള്ള രാജ്യവ്യാപകമായ അടിയൊഴുക്കായാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix