അമേരിക്കയില്‍ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിനും റിപ്പബ്ലിക്കന്‍ പാർട്ടിക്കും നിർണായകം, തോറ്റാൽ അടവ് മാറ്റുമെന്ന് ട്രംപ്
വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്. യുഎസ് കോൺഗ്രസിന്‍റെ നിയന്ത്രണം ആരുടെ കൈകളിൽ എത്തുമെന്ന് തീരുമാനിക്കുന്ന നിർണായക തെരഞ്ഞെടുപ്പാണിത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഏറെ നിർണായകം. ഭരണത്തുടർച്ചയുടെ ശക്തി അളക്കുന്ന ഈ തെരഞ്ഞെടുപ്പ്, രാജ്യത്തിന്റെ ഭാവി രാഷ്ട്രീയ ഗതിയെ മാറ്റിമറിക്കും. 435 പ്രതിനിധി സഭ സീറ്റുകളിലേക്കും സെനറ്റിലെ നിർണായകമായ 35 സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും മുതലെടുത്ത് കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി. പരന്പരാഗത വോട്ടർമാർ കൈവിട്ടുപോകുമോ എന്ന […]
Read more