Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സന്തോഷ് ട്രോഫി സെമിഫൈനലിൽ കേരളം; ജമ്മു-കശ്മീരിനെ 1-0ന് തോൽപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്ന് കേരളം. കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ചാണ് കേരളം സെമിയിലേക്കുള്ള യോഗ്യത കൈവരിച്ചിരിക്കുന്നത്. 72-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിന്റെ വിജയ ഗോൾ നേടിയത്.

ഞായറാഴ്ച വൈകീട്ട് 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പുരാണ് കേരളത്തിന്റെ എതിരാളികള്‍.71-ാം മിനിറ്റില്‍ അസ്ലമിനെയും അജ്‌സലിനേയും പിന്‍വലിച്ച് അര്‍ജുനും മുഷ്‌റഫും ഇറങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ജോസഫ് ജസ്റ്റിന്‍ അര്‍ജുനെ ലക്ഷ്യംവെച്ച് പോസ്റ്റിലേക്ക് ചിപ് ചെയ്ത പന്ത് കശ്മീര്‍ ഡിഫന്‍ഡര്‍ ആതര്‍ ഇര്‍ഷാദ് ക്ലിയര്‍ ചെയ്തത് ബോക്‌സിലുണ്ടായിരുന്ന നസീബ് റഹ്‌മാന് നേര്‍ക്ക്. നസീബ് നെഞ്ചില്‍ പന്ത് നിയന്ത്രിച്ച് തൊടുത്ത വോളി വലയില്‍ കയറുന്നത് കണ്ടുനില്‍ക്കാനേ ജമ്മു കശ്മീര്‍ ഗോളിക്കായുള്ളൂ.

തിരിച്ചടിക്കാന്‍ ജമ്മു പല കളികളും പയറ്റിയെങ്കിലും ക്യാപ്റ്റന്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം അതിശക്തമായിരുന്നു. ഫൈനല്‍ തേര്‍ഡില്‍ നിരവധി അവസരങ്ങള്‍ ലഭിചെങ്കിലും മുന്നേറ്റനിരയുടെ ഫിനിഷിങ്ങിലെ പോരായ്മ ജമ്മു കശ്മീരിന് വൻ തിരിച്ചടിയായി.

Tags :
Advertisement
WhiteswanTV Footer