Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

പ്രഭാസിന്റെ ‘രാജസാബ്’ വൈകില്ല; റീലിസ് അപ്‌ഡേറ്റ് പുറത്തുവിട്ട് നിർമ്മാതാക്കൾ

ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. അതിനിടയിൽ രാജസാബ് റിലീസ് നീട്ടിവെച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ അത്തരം പ്രചാരണങ്ങളെ തള്ളിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം അടുത്ത വര്ഷം ജനുവരി 9 ന് തന്നെ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവായ ടി.ജി. വിശ്വപ്രസാദ് അറിയിച്ചിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് […]
Read more

കാണാതായിട്ട് രണ്ട് ദിവസം; യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ രണ്ടുദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. മുട്ടട അറപ്പുര ലെയ്‌ൻ യശസ്സ്‌ നിലയത്തിൽ മഹേഷി(36)നെയാണ് മലയിൻകീഴ് കോട്ടമ്പൂര് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മഹേഷ് സുഹൃത്തായ തൈക്കാട് സ്വദേശി റിനിക്കൊപ്പം പോയതെന്ന് വീട്ടുകാർ പേരൂർക്കട പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് മഹേഷിനെ കാണാനില്ലെന്ന പരാതി പോലീസിനു ലഭിക്കുന്നത്. തുടർന്ന് റിനിയെ കസ്റ്റഡിയിലെടുത്തുള്ള അന്വേഷണത്തിലാണ് ഇവർ മലയിൻകീഴെത്തി മറ്റു രണ്ട് സുഹൃത്തുക്കളുമൊത്ത് കുളത്തിനു സമീപമിരുന്നു മദ്യപിച്ചതായി […]
Read more

‘ബൾട്ടി’ക്കു ശേഷം ബിഗ് ബഡ്‌ജറ്റ് സിനിമയുമായി ഷെയ്ൻ നിഗം

തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രമായ ‘ബൾട്ടി’ക്കു ശേഷം ഒരു ബിഗ് ബഡ്‌ജറ്റ് സിനിമയിൽ ഷെയ്ൻ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. വീണ്ടും ബിഗ് ബഡ്ജറ്റ് ചിത്രംഈ വർഷം പൂജ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ‘ബൾട്ടി’ ഒരു നായകനെന്ന നിലയിൽ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. […]
Read more

ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരില്‍ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി. ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മാധവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വോഷണമാരംഭിച്ചു.
Read more

ന്യൂയോർക്ക് ഇനി സൊഹ്‌റാൻ മംദാനി ഭരിക്കും; കമ്മ്യൂണിസ്റ്റുകാരൻ എന്ന് ട്രംപ്

അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനിക്ക് ചരിത്ര വിജയം. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് ഈ 34-കാരനായ യുവനേതാവ് അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ അമരത്തേക്ക് എത്തുന്നത്. വെറുമൊരു തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം, അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയത്തിനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേറ്റ കനത്ത പ്രഹരം കൂടിയാണ് സൊഹ്റാന്റെ വിജയം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സൊഹ്റാനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണികളുമായി […]
Read more

അമ്മയ്ക്കും അച്ഛനും കുഞ്ഞിനും ഇനി ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം; വിശേഷം പങ്കുവച്ച് ദുർഗകൃഷ്ണ

കുഞ്ഞിനൊപ്പം പിറന്നാൾ ആഘോഷിച്ച് നടി ദുർഗകൃഷ്ണയും ഭർത്താവും. കേക്ക് മുറിച്ചാണ് മൂവരും പിറന്നാൾ ആഘോഷിച്ചത്. കുഞ്ഞിനെ ചേർത്തുപിടിച്ച് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടാണ് ദുർഗ ഭർത്താവിനൊപ്പം കേക്ക് മുറിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ദുർഗകൃഷ്ണ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു. ‘ഞങ്ങൾക്ക് പിറന്നാൾ ആശംസകൾ. ഇനി മുതൽ ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം’, എന്ന അടിക്കുറിപ്പോടെയാണ് ദുർഗ ചിത്രങ്ങൾ പങ്കുവച്ചത്. ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം അർജുന് പിറന്നാളാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലും ദുർഗ കൃഷ്ണ […]
Read more

‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾക്കെതിരെ എൻപിസിഐ ബോധവൽക്കരണം നടത്തി

രാജ്യവ്യാപകമായി ആക്‌സസ് ചെയ്യാവുന്ന ഡിജിറ്റൽ പേയ്‌മെൻ്റുകൾ ഇന്ത്യയെ ഡിജിറ്റൽ-ഫസ്റ്റ് സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുന്നു. സുരക്ഷയും സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഡിജിറ്റൽ പേയ്‌മെൻ്റുകൾ സുരക്ഷിതമായി ഉപയോഗിക്കുകയും ഓൺലൈൻ തട്ടിപ്പുകൾ ഒഴിവാക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. സംഭവിച്ചേക്കാവുന്ന അഴിമതികളെ നേരത്തെ തിരിച്ചറിയുന്നത് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കുകയും എല്ലാവർക്കും സുരക്ഷിതവും പണരഹിത വുമായ സമ്പദ്‌വ്യവസ്ഥയെ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്താണ് ഡിജിറ്റൽ അറസ്റ്റ്? ഓൺലൈൻ തട്ടിപ്പുകൾ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്, ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾ ഇവയ്ക്ക് പ്രധാന ഉദാഹരണമാണ്. ഈ തട്ടിപ്പുകളിൽ, തട്ടിപ്പുകാർ നിയമപാലകരായി നടിക്കുകയും […]
Read more

പിന്നിൽ പൂർവ വിദ്യാർത്ഥികളെന്ന് സംശയം; ചാരമംഗലത്ത് സ്കൂളിലെ ക്ലാസ്‌മുറികൾ തകർത്തു

ആലപ്പുഴ: ചാരമംഗലം ഗവണ്‍മെന്റ് സംസ്‌കൃത ഹൈസ്‌കൂളിലെ ക്ലാസ് മുറികളും പഠനോപകരണങ്ങളും കൃഷിത്തോട്ടവും സമൂഹവിരുദ്ധർ നശിപ്പിച്ചു. പിന്നിലെ മതിൽ ചാടി പൂട്ട് കുത്തിത്തുറന്ന്‌ സ്‌കൂളിനകത്ത്‌ കയറിയ അക്രമികൾ, രണ്ട് ക്ലാസ് മുറികൾ പൂർണമായി തകർത്തു. തിങ്കളാഴ്ച രാവിലെയാണ് സമൂഹവിരുദ്ധരുടെ അതിക്രമം സംബന്ധിച്ച് അധികൃതർ അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപിക പൂഞ്ഞാർ പോലീസിൽ പരാതി നൽകി. ക്ലാസ് മുറികളിൽനിന്ന്‌ മദ്യത്തിന്റെ രൂക്ഷഗന്ധം ഉയരുകയും പൊട്ടിയ മദ്യക്കുപ്പികൾ ചിതറിക്കിടക്കുകയും ചെയ്‌തതായി കണ്ടെത്തി. പൂർവവിദ്യാർഥികളാകാം അതിക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. […]
Read more

വരുന്നു ‘ശ്രീ അയ്യപ്പൻ’; ടൈറ്റിൽ ലോഞ്ച് മല്ലിക സുകുമാരൻ നിർവ്വഹിച്ചു

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ശ്രീ അയ്യപ്പൻ’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു. നവംബർ മൂന്ന് തിങ്കളാഴ്ച തിരുവനന്തപരത്ത് പാളയം സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ടൈറ്റിൽ ലോഞ്ച്. മല്ലികാസുകുമാരൻ്റെ ജന്മദിനവും കൂടിയായിരുന്നതിനാൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഈ ചടങ്ങിൽ കേക്കുമുറിച്ച് ജന്മദിനാശംസകൾ നേരുകയും ചെയ്തത് ഏറെ കൗതുകമായി. ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു. അനീഷ് രവി,ദിനേശ് പണിക്കർ, കൊല്ലം തുളസി, ശ്രീജിത് ബാലരാമപുരം, […]
Read more

‘കൊടുമൺ പോറ്റിയെ സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് അവാർഡ് സമർപ്പിക്കുന്നു’; പ്രതികരണവുമായി മമ്മൂട്ടി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മമ്മൂട്ടി. അവാർഡ് നേടിയ ഷംല ഹംസ, സൗബിൻ ഷാഹിർ, ആസിഫ് അലി, ടൊവിനോ തോമസ്,സിദ്ധാർഥ് ഭരതൻ, ജ്യോതിർമയി, ദർശന, ചിദംബരം തുടങ്ങീ എല്ലാവർക്കും മമ്മൂട്ടി ആശംസകൾ അറിയിച്ചു. ഭ്രമയുഗം പോലെയൊരു സിനിമ തനിക്ക് സമ്മാനിച്ച ടീമിനോടും മമ്മൂട്ടി നന്ദി അറിയിച്ചു. കൊടുമൺ പോറ്റിയെ വളരെയധികം സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് ഈ അംഗീകാരം വിനയപൂർവ്വം സമർപ്പിക്കുന്നുവെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മമ്മൂട്ടി പറയുന്നു. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer