Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sreepriya

എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം; ലക്ഷ്യം വോട്ടല്ല, തെറ്റിദ്ധാരണ മാറ്റലെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ സലാമിനെ നേതൃത്വത്തിൽ ഒരു മുസ്ലിം ഔട്ട്‌ റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യമെന്നും വോട്ട് പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകുമെന്നും […]
Read more

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

മുംബൈ: പ്രശസ്തനടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) വ്യാഴാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്. 1975-ൽ ഉൽജാൻ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന സുലക്ഷണ ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പിന്നണിഗായിക എന്ന നിലയിൽ ‘തു ഹി സാഗർ തു ഹി കിനാര’, ‘പർദേശിയ തേരേ ദേശ് മേ’, ‘ബാന്ധി രേ കഹേ പ്രീത്’, ‘സോംവാർ കോ ഹം മിലേ’ തുടങ്ങിയ ഹിറ്റുകൾ […]
Read more

ഞെട്ടിക്കാനൊരുങ്ങി ഹണി റോസ്; ‘റേച്ചൽ’ റിലീസ് ഡേറ്റ് പുറത്ത്

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറിൽ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ […]
Read more

മുത്തൂറ്റ് മൈക്രോഫിന്‍ 30.5 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ 30.5 കോടി രൂപ അറ്റാദായം കൈവരിച്ചു. സ്ഥാപനത്തിന്‍റെ വ്യക്തിഗത വായ്പകള്‍ 257.2 കോടി രൂപയിലും എത്തിയിട്ടുണ്ട്. ത്രൈമാസാടിസ്ഥാനത്തില്‍ 28.1 ശതമാനം വര്‍ധനവോടെ 2,273.9 കോടി രൂപയുടെ വായ്പകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്. ദീര്‍ഘകാല വായ്പാ സൗകര്യങ്ങള്‍ /എന്‍സിഡികളുടെ ക്രിസില്‍ റേറ്റിങ് സ്റ്റേബിളില്‍ നിന്നു പോസിറ്റീവ് ആയി ഉയര്‍ത്തിയിട്ടുണ്ട്. കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തികള്‍ 4.61ശതമാനമായി കുറഞ്ഞിട്ടുണ്ട്. അറ്റ […]
Read more

ഇരുമ്പ്പാലത്തെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ

തൃശൂ‌‍‌ർ: തൃശ്ശൂരിൽ ഇരുമ്പ് പാലത്തെ ജനവാസമേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ. രാത്രി ഒമ്പതരയോടെയാണ് ഇരുമ്പുപാലത്ത് ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ ഇറങ്ങിയത്. രണ്ടു മണിക്കൂറിലേറെയാണ് കാട്ടാന ഭീതി പരത്തിയത്. കുതിരാൻ ഇരുമ്പുപാലത്ത് ജനവാസ കേന്ദ്രങ്ങളിൽ ശല്യക്കാരനായ കാട്ടുകൊമ്പനെ തുരത്താൻ വയനാട്ടിൽ നിന്നും കുങ്കി ആനകളെ എത്തിച്ചു. ഭരത്, വിക്രം എന്ന രണ്ട് കുങ്കിയാനകളെയാണ് എത്തിച്ചത്. സ്ഥിരമായി കാട്ടാന ശല്യം സൃഷ്‌ടിച്ചതോടെയാണ് തുരത്താൻ കുങ്കിയാനകളെ എത്തിച്ചത്.
Read more

അങ്കമാലിയിൽ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന കേസ്; കുഞ്ഞിന്‍റെ അമ്മൂമ്മയെ സംശയിച്ച് പൊലീസ്

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഇവര്‍ ഓവര്‍ഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്നും പഞ്ചായത്ത് അംഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആന്‍റണി, റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിനു […]
Read more

കല്യാണിയും കൃതി ഷെട്ടിയും തകർത്താടിയ ‘അബ്ദി അബ്ദി’ ഗാനം; ബിടിഎസ് വിഡിയോ പുറത്ത്

തെന്നിന്ത്യൻ താരങ്ങളായ കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും ഗ്ലാമറസ് ലുക്കിലെത്തിയ ‘അബ്ദി അബ്ദി’ ഗാനത്തിന്റെ ബിടിഎസ് വിഡിയോ പുറത്ത്. കൃതിയും കല്യാണിയും ഒരുമിച്ച് നൃത്തം പരിശീലിക്കുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗണേഷ് ആചാര്യ ആണ് കൊറിയോഗ്രഫർ. തെന്നിന്ത്യൻ താരം രവി മോഹൻ നായകനായെത്തുന്ന ‘ജീനി’ സിനിമയിലേതാണ് ‘അബ്ദി അബ്ദി’ ഗാനം. മഷൂക്ക് റഹ്മാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്. മെയ്സ കാര, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ […]
Read more

ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായപകടത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

പാലക്കാട്: കാഞ്ഞിരപ്പുഴ ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ പാലാമ്പട്ടയിൽ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകന്‍ ദില്‍ജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ദില്‍ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ഒമ്നിവാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ദില്‍ജിത്തിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
Read more

മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ; തീരുമാനം ടിവികെ ജനറല്‍ കൗണ്‍സിലില്‍

ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രമേയം പാസാക്കി. എഐഎഡിഎംകെ സഖ്യ ശ്രമങ്ങൾ ടിവികെ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെയെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കരൂർ ദുരന്തത്തിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ്ട് ടിവികെയുടെ മുഖ്യമന്ത്രി പ്രഖ്യാപനം വന്നിരിക്കുന്നത്. ദുരന്തത്തിന് ശേഷം ടിവികെക്ക് തനിച്ച് നിലനില്‍പ്പ് ഇല്ലെന്ന നിരീക്ഷണങ്ങൾ വന്നിരുന്നു. പിന്നാലെയാണ് സഖ്യശ്രമങ്ങൾ എല്ലാം തന്നെ തള്ളിക്കൊണ്ട് ടിവികെയുടെ ഭാവികാര്യങ്ങൾ […]
Read more

അങ്കമാലിയിൽ 6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

കൊച്ചി: എറണാകുളം അങ്കമാലി കറുകുറ്റിയിൽ 6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആന്റണി റൂത്ത് ദമ്പതികളുടെ 6 മാസം പ്രായമായ ദിൽന മറിയ൦ സാറയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലെത്തച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകമെന്ന സംശയത്തിൽ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer