മറഞ്ഞിട്ടും മായാത്ത ഓർമകൾ; ഹൃദയത്തിലിന്നുമൊഴുകുന്നു, രവീന്ദ്രസംഗീതം
ലളിതസുന്ദരവും മധുരമനോഹരമായ പാട്ടുകള്‍ മലയാളികൾക്ക് സമ്മാനിച്ച കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മാസ്റ്ററുടെ ജന്മവാർഷികമാണിന്ന്. ചിരിയും കരച്ചിലും നിറഞ്ഞ വൈകാരിക മുഹൂര്‍ത്തങ്ങളില്‍ സന്ദര്‍ഭത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈണങ്ങള്‍ ഒരുക്കി തലമുറകളെ കോരിത്തരിപ്പിച്ച അതുല്യ സംഗീതഞ്ജനാണ് അദ്ദേഹം. ‘അമരം’, ‘ഭരതം’, ‘ഹിസ്‌ഹൈനസ് അബ്ദുള്ള’, ‘ആറാം തമ്പുരാൻ’, ‘സൂര്യഗായത്രി’, ‘വടക്കുംനാഥൻ’, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ രവീന്ദ്ര സംഗീതത്തിന്റെ മാന്ത്രികത മലയാളികള്‍ അറിഞ്ഞിട്ടുണ്ട്. പാട്ടിന്റെ പൂര്‍ണതക്കായി പലപ്പോഴും വരികളിലും ആലാപനത്തിലും ഓര്‍ക്കസ്ട്രയിലും വരെ അദ്ദേഹം സ്വന്തം കയ്യൊപ്പ് ചാര്‍ത്തി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ […]
Read more