Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കല്യാണിയും കൃതി ഷെട്ടിയും തകർത്താടിയ ‘അബ്ദി അബ്ദി’ ഗാനം; ബിടിഎസ് വിഡിയോ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെന്നിന്ത്യൻ താരങ്ങളായ കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും ഗ്ലാമറസ് ലുക്കിലെത്തിയ ‘അബ്ദി അബ്ദി’ ഗാനത്തിന്റെ ബിടിഎസ് വിഡിയോ പുറത്ത്. കൃതിയും കല്യാണിയും ഒരുമിച്ച് നൃത്തം പരിശീലിക്കുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗണേഷ് ആചാര്യ ആണ് കൊറിയോഗ്രഫർ.

തെന്നിന്ത്യൻ താരം രവി മോഹൻ നായകനായെത്തുന്ന ‘ജീനി’ സിനിമയിലേതാണ് ‘അബ്ദി അബ്ദി’ ഗാനം. മഷൂക്ക് റഹ്മാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്. മെയ്സ കാര, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ റാപ് ഭാഗം ആലപിച്ചിരിക്കുന്നത് ഫ്രീക്കാണ്.

അറബിക് സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ഹൈലൈറ്റ് കല്യാണി പ്രിയദർശന്റെയും കൃതി ഷെട്ടിയുടെയും ഗ്ലാമറസ് ഡാൻസാണ്. വി‍ഡിയോ പുറത്തുവന്നതിനു പിന്നാലെ കല്യാണിയാണോ കൃതിയാണ് മികച്ചത് എന്ന രീതിയിലുള്ള ചർച്ചകൾ സജീവമായിരുന്നു. കല്യാണിയുടെയും കൃതിയുടെയും പ്രായം വരെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 22 കാരിയായ കൃതി ഷെട്ടിക്കു മുന്നില്‍ 32-കാരിയായ കല്യാണിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതേസമയം 22 കാരിയ്ക്കൊപ്പം കല്യാണി പിടിച്ച് നിൽക്കുന്നുണ്ടെന്നും പലരും പ്രതികരിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer