Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ ബിസിസിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്ന് ബിസിസിഐക്ക് കത്തയച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹമാനെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് പുറത്തക്കിയതിന് പിന്നാലെയാണ് ഇന്ത്യ ബംഗ്ലാദേശ് ബന്ധം അവസാനിച്ചത്. ഇന്ത്യയുമായുള്ള ദീർഘനാളത്തെ ശക്തമായ ബന്ധം പുനഃസ്ഥാപിക്കണമെന്നും ഒപ്പം ഇന്ത്യൻ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

ബിസിസിഐയുടെ ഉത്തരവിനെത്തുടർന്ന്, ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാന്റെ പുറത്താക്കുകയും പിന്നാലെ ബിസിബി ബംഗ്ലാദേശ് ടീമിനെ ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കാതിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിന് ഐസിസി ടി20 ലോകകപ്പിലേക്ക് ടിക്കറ്റ് നൽകിയിരുന്നു.

കഴിഞ്ഞ വർഷം ഇന്ത്യൻ ടീം ബംഗ്ലാദേശിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ തിരക്കേറിയ ഷെഡ്യൂൾ ചൂണ്ടിക്കാട്ടി ബിസിസിഐ ഈ വർഷം സെപ്റ്റംബറിലേക്ക് പര്യടനം മാറ്റിവച്ചു. എന്നിരുന്നാലും, ടി20 ലോകകപ്പ് വിവാദത്തെത്തുടർന്ന്, പര്യടനം റദ്ദാക്കി. ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ സ്ഥാപിതമായതിന് പിന്നാലെയാണ്, ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനരുജ്ജീവിപ്പിക്കാൻ കായിക മന്ത്രി അമിനുൾ ഹഖ് തീരുമാനിച്ചിരിക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer