പാലക്കാട്: എന്‍ഡിഎ പ്രചാരണ സമ്മേളനത്തില്‍ ഡീല്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആണെന്ന് സിപിഎം പറയുന്നു. സിപിഎം ബിജെപിയുടെ ബി ടീം ആണെന്ന് കോണ്‍ഗ്രസും പറയുന്നു. അതിനര്‍ത്ഥി ബിജെപിയാണ് കേരളത്തിലെ എ ടീം എന്ന് മോദി പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാളും കൂടുതല്‍ ബിജെപി കേരളത്തിന് നല്‍കിയെന്ന് മോദി പറഞ്ഞു. 10 വര്‍ഷം ഇടതു സര്‍ക്കാര്‍ എന്താണ് ചെയ്തത്. യുവാക്കള്‍ക്ക് പ്രയോജനമുണ്ടാകുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല. അവരെല്ലാം നാടു വിടുന്നു. കോണ്‍ഗ്രസ് ഭരിച്ച സ്ഥലങ്ങളെല്ലാം നശിപ്പിച്ചു. കേരളത്തില്‍ ടീം എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്നും ഇരു കൂട്ടരും മറച്ചു വെച്ചതെല്ലാം പുറത്ത് കൊണ്ടുവരുമെന്നും മോദി പറഞ്ഞു.




