കൊല്ലം: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാത്തന്നൂര്‍ മരക്കുളം സോണി ഭവനില്‍ സി തങ്കച്ചനാണ് (64) മരിച്ചത്. ഇത്തിക്കര -ആയൂര്‍ റോഡില്‍ ചെങ്കുളം പോസ്റ്റ് ഓഫീസിന് സമീപത്താണ് അപകടം നടന്നത്.
കൊട്ടിയത്ത് നിന്ന് ആയൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുമായാണ് എതിർ ദിശയിൽ നിന്ന് വന്ന ബൈക്ക് കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.




