Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദൃശ്യം 3; പുതിയ അപ്ഡേറ്റുമായി ഹിന്ദി പതിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാള സിനിമ പ്രേമികൾ ഒന്നടങ്കം ഇരു കൈകളും നീട്ടി സ്വീകരിച്ച മലയാള ചലച്ചതിത്രമാണ് ദൃശ്യം 1 ഉം 2 ഉ൦. ഒന്നിനും രണ്ടിനും കിട്ടിയ അതെ ജനപ്രീതിയോടെ തന്നെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3 യും. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം എന്ന് ആരംഭിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ദൃശ്യം 3 യുടെ മലയാളം പതിപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മറ്റു അപ്ഡേറ്റുകൾ ഒന്നും വന്നിട്ടില്ലെങ്കിലും ദൃശ്യം 3യുടെ ഹിന്ദി പതിപ്പ് സംബന്ധിച്ച് പുതിയ അപ്ഡേറ്റുകൾ വന്നിരിക്കുകയാണ്.

അജയ് ദേവ്ഗൺ നായകനാകുന്ന സിനിമയുണ്ടാകുമെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചുമായി പങ്കിട്ട ഔദ്യോഗിക കത്തിൽ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്ത അഭിഷേക് പഥക് മൂന്നാം ഭാഗത്തിലും തിരിച്ചെത്തും എന്നും വ്യക്തമാക്കുന്നുണ്ട്.

ഇത് കൂടാതെ ദൃശ്യം 3 നിർമ്മിക്കുന്നതിനായി ഡിജിറ്റൽ 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി ഒരു നിർമ്മാണ കരാറിൽ ഒപ്പുവെക്കുന്നതിനെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഈ കത്ത് അജയ് ദേവ്ഗണിന്‍റെ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് നേരത്തെ പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരുന്നു. അജയ് ദേവ്ഗൺ ഇപ്പോൾ ദേ ദേ പ്യാർ ദേ 2, ധമാൽ 4, റേഞ്ചർ എന്നെ സിനിമകളുടെ പണിപ്പുരയിലാണ്. ഈ സിനിമകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ദൃശ്യം 3 ആരംഭിക്കുക എന്നായിരുന്നു റിപ്പോർട്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix