Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ സൂര്യ, ഡൽഹിക്ക് ലക്ഷ്യം 163 റൺസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 163 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഡൽഹി ബൗളർമാർ ഞെട്ടിച്ചു. 18 റൺസിനിടെ തന്നെ രണ്ട് വിക്കറ്റുകൾ മുംബൈക്ക് നഷ്ടമായി. മുംബൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു.ഓപ്പണർ റയാൻ റിക്കെൽട്ടണും തിലക് വർമയുമാണ് പുറത്തായത്. റിക്കെൽട്ടൺ ഒൻപത് റൺസെടുത്തപ്പോൾ തിലക് വർമ ഡക്കായി മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമയും നായകൻ സൂര്യകുമാർ യാദവും ടീമിനെ കരകയറ്റി. ഇരുവരും ഡൽഹി ബൗളർമാർക്ക് പിടികൊടുക്കാതെ സ്‌കോറുയർത്തി.

ഏഴോവറിൽ മുംബൈ അമ്പത് കടന്നു. പതിയെ ആണ് തുടങ്ങിയതെങ്കിലും പിന്നീട് രോഹിത്തും സൂര്യകുമാറും ട്രാക്ക് മാറ്റിയതോടെയാണ് മുംബൈ സ്‌കോർ ഏഴുപത് കടന്നത്. ഒടുക്കം പത്താം ഓവറിൽ രോഹിത്തിനെ പുറത്താക്കി അക്ഷർ പട്ടേൽ കൂട്ടുകെട്ട് പൊളിച്ചു. 26 പന്തിൽ നിന്ന് 35 റൺസെടുത്താണ് രോഹിത് പുറത്തായത്. സൂര്യകുമാർ യാദവാണ്(51) മുംബൈയുടെ ടോപ് സ്‌കോറർ. ടൂർണമെന്റിലെ രണ്ടാം ജയമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer