കോട്ടയം: എഫ്സിആർഎ ഭേദഗതി സംബന്ധിച്ചു ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിച്ച് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹകസമിതി അംഗവുമായ പി.സി.ജോർജ്. രാജ്യത്ത് രണ്ടേകാൽ ശതമാനം മാത്രമാണു ക്രിസ്ത്യാനികൾ. ബിജെപിയുടെ മാന്യതകൊണ്ടാണു ക്രിസ്ത്യാനികളെ ചുമന്നുകൊണ്ടുനടക്കുന്നതെന്നും ക്രിസ്ത്യാനികളെ ഇത്രയും കൂടുതൽ അംഗീകരിച്ച രാഷ്ട്രീയപാർട്ടി വേറെയില്ല എന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഭരിച്ചപ്പോൾപോലും ഇത്രയും ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുവച്ച് ബിഷപ്പുമാർ ഊളത്തരം പറയാൻ പാടില്ലെന്നും ജോർജ് പറഞ്ഞു. കുറച്ചു പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. അവർ ഇതിനപ്പുറത്തെ വർത്തമാനം പറയും. ഞാൻ ഇതു പരിഗണിക്കുന്നില്ല; ക്രിസ്ത്യാനികളും പരിഗണിക്കില്ല എന്നും പി.സി.ജോർജ് പറഞ്ഞു . നിയമഭേദഗതിയിൽ ആർക്കും ആശങ്ക ആവശ്യമില്ലമില്ലന്നും പി.സി.ജോർജ് വ്യക്തമാക്കി.




