ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. 5 വകുപ്പുകളിലാണ് ചെന്നൈ പൊലീസ് നടപടി സ്വീകരിച്ചത്. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ നടന്ന പ്രചാരണ പരിപാടിക്കാണ് കേസ് ബന്ധപ്പെട്ടിരിക്കുന്നത്.
പെരമ്പൂരിൽ നിന്നു കൊളത്തൂരിലേക്ക് പോകുന്ന വഴിക്കിടയിലെ റോഡ് ഷോയിൽ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ നടന്നതാണു കേസിന്റെ കാരണം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി ആരംഭിച്ചത്.




