Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

‘ഭരതനാട്യ’ത്തിന് ഇനി രണ്ടാം ഭാ​ഗം

ചില സിനിമകൾ അങ്ങനെയാണ്. തിയറ്ററിൽ വേണ്ടത്ര ശോഭിച്ചില്ലെങ്കിലും ഒടിടിയിൽ വന്ന് മിന്നും പ്രകടനം കാഴ്ചവയ്ക്കും. അത്തരത്തിലൊരു സിനിമയായിരുന്നു സൈജു കുറുപ്പ് നായകനായി എത്തിയ ഭരതനാട്യം. കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ 2024 ൽ റിലീസ് ചെയ്ത ചിത്രം ഒടിടിയിൽ ​ഗംഭീര പ്രതികരണം നേടിയിരുന്നു. സിനിമയേയും അഭിനേതാക്കളേയും പ്രശംസിച്ച് കൊണ്ട് ഒട്ടനവധി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോൾ സിനിമയ്ക്ക് രണ്ടാം ഭാ​ഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് കൃഷ്ണദാസ് മുരളി. ഭരതനാട്യത്തിന്റെ രണ്ടാം ഭാ​ഗം നവംമ്പറിൽ […]
Read more

‘മോണിക്ക’യിൽ ട്രെന്റിങ്ങായി സൗബിൻ

മലയാളത്തിന്റെ പ്രിയ താരമാണ് സൗബിൻ ഷാഹിർ. സംവിധാന സഹായിയായും ജൂനിയർ ആർട്ടിസ്റ്റായും ഒരുപാട് കാലം സിനിമയുടെ അണിയറയിൽ നിശബ്ദനായി നിന്ന സൗബിന്റെ മുഖം കണ്ടാൽ പ്രേക്ഷകർക്ക് സുപരിചിതമാകുന്നത് 2015ലാണ്. അതും പ്രേമത്തിലൂടെ. പിന്നീട് ഒട്ടനവധി സിനിമകളില്‍ താരമായി മാറിയ സൗബിൻ മഞ്ഞുമ്മൾ ബോയ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ തന്നെ ശ്രദ്ധനേടി. നിലവിൽ രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുകയാണ് താരം. കൂലി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് സൗബിൻ എത്തുന്നത്. തമിഴ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന […]
Read more

എം.ജെ.രാധാകൃഷ്ണന്റെ ഓർമകൾക്ക് ആറാണ്ട്

പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്നേക്ക് ആറ് വർഷം. സ്റ്റിൽ ഫോട്ടോഗ്രാഫറായി വെള്ളിത്തിരയിലേക്ക് എത്തിയ അദ്ദേഹം കലാമൂല്യമുള്ള ഒട്ടനവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച് കൊണ്ടായിരുന്നു മലയാളികളുടെ മനസിൽ ഇടം പിടിച്ചത്. വളരെ സൗമ്യനായ, ഒട്ടും തലക്കനമില്ലാത്ത ഒരു ചലച്ചിത്ര പ്രതിഭയായിരുന്നു അദ്ദേഹമെന്നാണ് സിനിമാ ലോകം പറയുന്നത്. അതുതന്നെയാണ് രാധാകൃഷ്ണൻ്റെ ഹൃദ്യമായ ആ ചിരി ഇന്നും മലയാള ചലച്ചിത്ര ലോകത്ത് മായാതെ നിലനിൽക്കുന്നതും. മൂന്നു പതിറ്റാണ്ടോളം നീളുന്ന സിനിമാ ജീവിതമായിരുന്നു എം.ജെ.രാധാകൃഷ്ണന്റേത്. കൊല്ലം പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ […]
Read more

ഒരു വര്‍ഷത്തിനിപ്പുറം ധ്യാൻ ചിത്രം ഒടിടിയിലേക്ക്

ധ്യാൻ ശ്രീനിവാസൻ നായകനായി വന്ന ചിത്രമാണ് സൂപ്പര്‍ സിന്ദഗി. സംവിധാനം നിര്‍വഹിച്ചത് വിന്റേഷാണ്. തിയറ്ററിലെത്തി ഏതാണ്ട് ഒരു വര്‍ഷത്തിനിപ്പുറം ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. മനോരമ മാക്സാണ് സൂപ്പര്‍ സിന്ദഗിയുടെ ഒടിടി റൈറ്റസ്‍ നേടിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ധ്യാൻ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് സൂചനകള്‍. ഒടിടി റിലീസ് എന്നായിരിക്കും എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒടിടി പ്ലാറ്റ്‍ഫോമില്‍ സ്‍ഥിരീകരണം ആയതോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തീകരിച്ച ‘സൂപ്പർ സിന്ദഗി’യുടെ തിരക്കഥ […]
Read more

ധ്യാൻ ശ്രീനിവാസന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയില്‍ എത്തി

ധ്യാൻ ശ്രീനിവാസൻ നായകനായി വന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മികച്ച അഭിപ്രായം ചിത്രത്തിന് നേടാനായിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ധ്യാനിന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്‍ണനും രാഹുൽ ജിയും ചേർന്നാണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്‍തിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ടോവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിലൂടെ വീക്കെൻഡ് […]
Read more

‘916 കുഞ്ഞൂട്ടൻ’ നാളെ മുതൽ ഒടിടിയിൽ

ഗിന്നസ് പക്രു നായകനായി എത്തിയ ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രം ശനിയാഴ്ച മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ​ഗിന്നസ് പക്രു തന്നെയാണ് കുഞ്ഞൂട്ടൻ ഒടിടിയിൽ എത്തുന്നുവെന്ന വിവരം പങ്കുവച്ചിരിക്കുന്നത്. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ’. ചിത്രത്തിൽ ഷാജു ശ്രീധർ, നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, നിയാ വർഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മില്ലെനിയം ഓഡിയോസാണ് […]
Read more

കാര്‍ത്തിയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍ : ‘മാര്‍ഷല്‍’ ന്റെ പൂജ ചടങ്ങുകള്‍ക്ക് തുടക്കമായി

തീരന്‍ അധികാരം ഒന്‍ഡ്രു, കൈതി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നടന്‍ കാര്‍ത്തിയും സംവിധായകന്‍ തമിഴ് (തനക്കാരന്‍ ഫെയിം) ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാര്‍ഷല്‍ ന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ഐ വി വൈ എന്റര്‍ടൈന്‍മെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാമേശ്വരത്ത് നടക്കുന്ന മാര്‍ഷല്‍ എന്ന ഗ്രാന്‍ഡ് പീരിയഡ് ആക്ഷന്‍ ഡ്രാമയില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദര്‍ശന്‍ ആണ്. മാര്‍ഷലില്‍ കാര്‍ത്തി,കല്യാണി […]
Read more

ധീരൻ’; പൊട്ടിച്ചിരിയും ത്രില്ലുമായി സൂപ്പർ വിജയത്തിലേക്ക്

പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും വിജയ കുതിപ്പ് തുടരുകയാണ് ദേവദത്ത് ഷാജി സംവിധാനം ചെയ്ത “ധീരൻ”. സംവിധായകൻ തന്നെ രചനയും നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ചീയേർസ് എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ്. ഗംഭീര പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തീയേറ്റർ പ്രദർശനം തുടരുന്നത്. നിലവിൽ കേരളത്തിലെ തീയേറ്ററുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചു മുന്നേറുന്ന ചിത്രവും “ധീരൻ” ആണ്. സിംഗിൾ സ്‌ക്രീനുകളിലും മൾട്ടിപ്ളെക്സുകളിലും ഒരുപോലെ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ മികച്ച ഹാസ്യ […]
Read more

‘ദേസിംഗ് രാജാ 2’; വെള്ളിയാഴ്ച തിയറ്ററുകളില്‍

വയലൻസ് സിനിമകളുടെ ചാകര കാലത്ത് പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിക്കാൻ ഏഴിൽ രചനയും സംവിധാനവും നിർവഹിച്ച ദേസിംഗ് രാജാ 2 തീയറ്ററുകളിലേക്ക് എത്തുന്നു. ആദ്യന്തം ആക്ഷേപഹാസ്യരസപ്രദമായ ഒരു ആക്ഷൻ ചിത്രമാണിത്. തമിഴിൽ മുൻനിര നായകന്മാരായ വിജയ്, അജിത്, ജയം രവി, ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ, വിമൽ എന്നിവരുടെ തുടക്ക കാലത്ത് അവരെ വെച്ച് സൂപ്പർ ഹിറ്റുകൾ ഒരുക്കി അവരുടെ താര മൂല്യം ഉയർത്തിയ സംവിധായകനാണ് എസ് എഴിൽ. നേരത്തെ വിമലിനെ നായനാക്കി എഴിൽ അണിയിച്ചൊരുക്കിയ ജനപ്രിയ ചിത്രമായിരുന്നു […]
Read more

ബെറ്റിങ് ആപ്പുകള്‍ക്കു വേണ്ടി പരസ്യംചെയ്തു; നിരവധി താരങ്ങള്‍ക്കെതിരെ നടപടി

ചെന്നൈ: ബെറ്റിങ് ആപ്പുകള്‍ക്കായി പരസ്യംചെയ്ത താരങ്ങള്‍ക്കെതിരേയും സോഷ്യല്‍മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കെതിരേയും കേസെടുത്ത് എന്‍ഫോഴ്സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെയാണ് ഇസിഐആര്‍(എന്‍ഫോഴ്സ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix