Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: International

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വിലക്ക് തുടരും

ഡല്‍ഹി: വ്യോമപാത അടച്ച തീരുമാനം നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ വിലക്ക് തുടുരും. പാകിസ്ഥാന്‍ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി തുടങ്ങിയത്. എന്നാല്‍ വ്യോമപാത അടയ്ക്കുന്നത് തിരിച്ചടിയാകുന്നത് ഇന്ത്യയ്‌ക്കെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയുടെ എണ്ണൂറിലധികം പ്രതിവാര സര്‍വീസുകളെ ബാധിക്കുമ്പോള്‍ പാകിസ്ഥാന് പ്രതിസന്ധിയാകുന്നത് 6 ഷെഡ്യൂളുകള്‍ മാത്രം. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് നിലവില്‍ മലേഷ്യയിലേക്ക് മാത്രമേ ഇന്ത്യന്‍ വ്യോമപാതയിലൂടെ സര്‍വീസുള്ളൂ എന്നതാണ് കാരണം.
Read more

ഫ്രാൻസ് ഉൾപ്പെടെ 150-ലേറെ രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന് ഫ്രാൻസും പിന്തുണ പ്രഖ്യാപിച്ചു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇസ്രയേലും പലസ്തീനും സമാധാനവും സുരക്ഷയും കൈകോർത്തുനിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളാകണമെന്ന് ആവശ്യപ്പെട്ടു. 150-ലധികം രാജ്യങ്ങളാണ് പലസ്തീനിന് പിന്തുണയുമായി രംഗത്തെത്തിയത്. ഫ്രാൻസിന്റെയും സൗദി അറേബ്യയുടെയും അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജർമ്മനി, ഇറ്റലി, അമേരിക്ക എന്നിവർ പങ്കെടുത്തില്ല. ഇതിനിടെ, ബ്രിട്ടൻ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവിച്ചു. ഇസ്രയേൽ തടവിലിട്ടിരിക്കുന്ന ബന്ദികളെ ഹമാസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix