Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹര്‍ജി: സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും, പരിപാടി നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം. തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ മഹേന്ദ്ര കുമാറാണ് ഹര്‍ജി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ വി ഗിരിയാണ് […]
Read more

മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍: സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി, വിധി നിര്‍ണായകമാകും

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തേടി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കര്‍ണാടക, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവയുള്‍പ്പെടെ പത്തോളം സംസ്ഥാനങ്ങള്‍ പാസാക്കിയ […]
Read more

മോദിക്ക് ഇന്ന് 75-ാം പിറന്നാൾ, ഡൽഹിയിൽ വൻ ആഘോഷം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് ലോകനേതാക്കൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് വിളിച്ച് ആശംസകൾ നേർന്നു. ജൂൺ 16നുശേഷം ഇരുവരും ആദ്യമായാണ് ഫോണിൽ സംസാരിക്കുന്നത്. മോദിയെ നരേന്ദ്ര എന്നുവിളിച്ചാണ് ട്രംപ് ആശംസകൾ നേർന്നത്. നരേന്ദ്ര എന്റെ അടുത്ത സുഹൃത്താണെന്നാണ് ട്രംപ് അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നരേന്ദ്രമോദിയുടെ പ്രതിബദ്ധത, യുക്രെയ്‌ൻ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പിന്തുണ എന്നിവ ഫോണ്‍ സംഭാഷണത്തിനിടയിൽ ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യ-യുഎസ് ബന്ധം, പങ്കാളിത്തം എന്നിവ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ താൻ […]
Read more

മാസപ്പടി കേസ്; ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. ഒക്ടോബര്‍ 28, 29 തീയ്യതികളില്‍ വാദം കേള്‍ക്കാനാണ് മാറ്റിയത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് രണ്ട് ദിവസം വാദം കേള്‍ക്കും. ഹര്‍ജി ജസ്റ്റിസ് നീനു ബെന്‍സാലിന്റെ ബെഞ്ചിന് മുന്‍പാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട് പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ റോസ്റ്റര്‍ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ […]
Read more

ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; രണ്ട് മരണം, ആറുപേ‌ർക്ക് പരിക്ക്

ഇൻഡോർ: അമിത വേഗതയിലെത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്കും വാഹനങ്ങളിലേക്കും പാഞ്ഞു കയറി രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇൻഡോറിലെ എയർപോർട്ട് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. കാൽനടയായി യത്രചെയ്തിരുന്നവരെയും ട്രക്ക് ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തിരക്കേറിയ റോഡിലൂടെ അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. […]
Read more

റാഗിങ്ങിനോടും ജാതിവിവേചനങ്ങളോടും സഹിഷ്ണുത വേണ്ട; നിയമം കർക്കശമാക്കാൻ യുജിസിയോടു സുപ്രിം കോടതി

ന്യൂഡൽഹി∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങും ജാതി വിവേചനങ്ങളും ലൈംഗികാതിക്രമങ്ങളും തടയുന്നതിനു നിയമം കർക്കശമാക്കാൻ യുജിസിക്ക് നിർദേശം നൽകി സുപ്രിം കോടതി. രണ്ടു മാസത്തിനകം ഇതിന്റെ കരടു രൂപരേഖ തയാറാക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ജാതി വിവേചനത്തിന് ഇരകളായി ആത്മഹത്യ ചെയ്ത വിദ്യാർഥികളായ രോഹിത് വെമുലയുടെയും പായൽ തദ്​വിയുടെയും അമ്മമാർ ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ജാതിയുടെയും ലിംഗത്തിന്റെയും ഭിന്നശേഷിയുടെയും പേരിലുള്ള വിവേചനങ്ങൾ കർശനമായി തടയണമെന്ന് കോടതി ചൂണ്ടിക്കാട്ടി. […]
Read more

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’ ടീസര്‍ സെപ്റ്റംബര്‍ 18ന്; അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. സെപ്റ്റംബര്‍ 18 നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത്. ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഗംഭീര ലുക്കിലാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, […]
Read more

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

കോട്ടയം: കൊങ്കണ്‍ വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വൈകിയോടുന്നു. നേത്രാവതി എക്‌സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകിയോടുകയാണ്. വൈകിയോടുന്ന ട്രെയിനുകള്‍ 16345 ലോകമാന്യതിലക്‌നേത്രാവതി എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയോടുന്നു 12201 ലോകമാന്യതിലക്തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടുന്നു 13351 ധന്‍ബാദ്ആലപ്പുഴ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടുന്നു 20924 ഗാന്ധിധാംതിരുനെല്‍വേലി ഹംസഫര്‍ എക്‌സ്പ്രസ് 44 മിനിറ്റ് വൈകിയോടുന്നു 22504 ദിബ്രുഗഡ് കന്യാകുമാരി വിവേക് എക്‌സ്പ്രസ് മൂന്നു മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്
Read more

നരേന്ദ്ര മോദിയുടെ ജന്മദിനം; ‍ഡൽഹിയിൽ 75 ഡ്രോണുകള്‍ വിന്യസിക്കും

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച 75 ഡ്രോണുകൾ വിന്യസിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിലാണ് ഡ്രോണുകൾ വിന്യസിക്കുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ‘‘ഡൽഹി ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ 75 പ്രത്യേക ഡ്രോണുകളാണ് വികസിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 17ന് ത്യാഗരാജ സ്റ്റേഡിയത്തിൽ നിന്ന് അവ പറന്നുയരുമെന്നും അദ്ദേഹം പറ‍ഞ്ഞു. ഈ ഡ്രോണുകൾ പിന്നീട് ഡൽഹി പൊലീസിന് കൈമാറുമെന്നും ഓരോ ജില്ലയ്ക്കും […]
Read more

മണിപ്പുരിൽ അതിതീവ്ര മഴ; അയ്യായിരത്തോളം വീടുകൾ വെള്ളത്തിനടിയിൽ

ഇംഫാൽ ∙ മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ്, തൗബൽ ജില്ലകളിലായി ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ അയ്യായിരത്തോളം വീടുകൾ‌ വെള്ളത്തിനടിയിലായി. സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തെ തുടർന്ന് വ്യാപക കൃഷി നാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പ്രധാന റോഡുകളും തകർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇറിൽ നദിയിലെ ശക്തമായ ഒഴുക്കിൽ എംഡി റംജാൻ അലി എന്ന 70 വയസ്സുകാരൻ ഒലിച്ചു പോയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. ഇംഫാൽ ഈസ്റ്റ് മണ്ഡലത്തിലെ സാന്റി ഖോങ്‌ബാൽ, സീജാങ്, […]
Read more

Recent News

Advertisement
WhiteswanTV Footer