Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ശിവഗംഗ കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍

ചെന്നൈ: ശിവഗംഗ കസ്റ്റഡി മരണ അന്വേഷണം സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൈമാറ്റം. അതിക്രൂര പീഡനമാണ് അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടതെന്ന് കോടതി വിമര്‍ശിച്ചു. സിബിഐയെ കൂടാതെ സിബിസിഐഡിയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കും. മര്‍ദനത്തില്‍ മരിച്ച അജിതിന്റെ വീട്ടുകാരുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസാരിച്ചിരുന്നു. പൊലീസ് താനുൾപ്പെടെ അഞ്ചുപേരെ കസ്റ്റഡിലിയെടുത്ത് ക്രൂരമായി മർദിച്ചെന്ന് അജിത്തിന്റെ സഹോദരൻ നവീൻ ആരോപിച്ചിരുന്നു. ‘ തമിഴ്‌നാട്ടിലെ ശിവഗംഗയിൽ […]
Read more

പങ്കാളിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞു 2 ദിവസം സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍:പങ്കാളിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയും, രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം നടന്നത്. റിതിക സെന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സച്ചിന്‍ രജ്പുത് (32) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 27നാണ് കൊലപാതകം നടന്നത്. സച്ചിന്‍ തൊഴില്‍ രഹിതനാണ്. റിതിക സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കമ്പനി ഉടമയുമായി റിതികയ്ക്കു ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും […]
Read more

സൗകര്യമൊരുക്കാൻ ഒഡിഷയിലെ ബി.ജെ.പി സർക്കാർ; പുരി രഥ യാത്ര വൈകിപ്പിച്ചുവെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: ഒഡിഷയിലെ ബി.ജെ.പി സർക്കാർ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെയും അനുബന്ധ ക്ഷേത്രങ്ങളിലെയും രഥയാത്രയിൽ മനഃപൂർവ്വം കാലതാമസം വരുത്തിയെന്നും വ്യവസായി ഗൗതം അദാനിയുടെ കുടുംബത്തിന് രഥങ്ങൾ വലിക്കാൻ വേണ്ടിയായിരുന്നു ഇതെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നടന്ന രഥയാത്രയിൽ തിക്കിലും തിരക്കിലും ​പെട്ട് മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബി.ജെ.പി സർക്കാർ പരിപാടി തെറ്റായി കൈകാര്യം ചെയ്തുവെന്നും നിരവധി ഭക്തർക്കുള്ള അവസരത്തിൽ കാലതാമസവും പരിക്കുകളും ഉണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. ‘നന്ദിഘോഷ […]
Read more

‘ഭ‍ർത്താവിന്റെ ലൈംഗിക വൈകൃതങ്ങൾ’, റിധന്യ നേരിട്ടത് കൊടിയ മാനസിക, ശാരീരിക പീഡനം

തിരുപ്പൂർ: തിരുപ്പൂരിൽ 27കാരി സ്ത്രീധന പീഡനത്തേ തുട‍ർന്ന് ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വിവാഹം കഴി‌ഞ്ഞ് വെറും 78 ദിവസം പിന്നിടുമ്പോഴാണ് തിരുപ്പൂരിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ അണ്ണാദുരൈയുടെ മകളായ റിധന്യ ജീവനൊടുക്കിയത്. തിരുപ്പൂരിലെ കോൺഗ്രസ് നേതാവായ കൃഷ്ണന്റെ ചെറുമകനായ കവിൻ കുമാറായിരുന്നു റിധന്യയുടെ വരൻ. വിവാഹശേഷം റിധന്യയുമായി കവിൻ ആദ്യ ദിവസങ്ങളിൽ തന്നെ കലഹം ആരംഭിച്ചിരുന്നു. കവിന്റെ ലൈംഗിക പീഡനവും ഭർതൃവീട്ടുകാരുടെ മാനസിക പീഡനവും താങ്ങാനാവാതെ വന്നതോടെയാണ് 27കാരി ജീവനൊടുക്കിയത്. ഭർത്താവിന്റെ വീട്ടിൽ […]
Read more

മൂന്ന് വർഷത്തിനിടെ 25 കസ്റ്റഡി മരണങ്ങൾ; സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം

ചെന്നൈ: സംസ്ഥാനത്ത് വർധിച്ചുവരുന്ന കസ്റ്റഡി മരണത്തിൽ എം കെ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമായി. തമിഴ്നാട് ശിവഗംഗയിലെ കസ്റ്റഡി മരണത്തോടെയാണ് വിമർശനം ഉയർന്നത്. പൊലീസിന് മേൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നാണ് പ്രധാന ആക്ഷേപം. 2021ൽ എം.കെ. സ്റ്റാലിൻ അധികാരത്തിലെത്തി മൂന്ന് വർഷത്തിനിടെ പൊലീസ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായത് 25 പേർക്കാണ്. കഴിഞ്ഞ വർഷം മാത്രം പൊലീസ് കസ്റ്റഡിയിലിരിക്കെ കയ്യോ കാലോ ഒടിഞ്ഞ നിലയിൽ 300ലേറെ പേരാണ് ചെന്നൈ പുഴൽ ജയിലിലെത്തിയത്. ശിവഗംഗയിൽ മദപുരം കാളിയമ്മന്‍ ക്ഷേത്രത്തിൽ മോഷണകേസിൽ സെക്യൂരിറ്റി […]
Read more

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്‌ഫോടനം; 10 മരണം

തെലങ്കാന: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 10 മരണം. 14 തൊഴിലാളികള്‍ക്കു പരുക്കേറ്റു. ഫാക്ടറിക്കുള്ളിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. സങ്കറെഡ്ഡി ജില്ലയില്‍ പശമൈലാരത്ത് പ്രവര്‍ത്തിക്കുന്ന സിഗാച്ചി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ തീപിടുത്തമുണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു എന്നാണു വിവരം. സമീപത്തെ മറ്റു ചില കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. പതിനൊന്നോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. സ്‌ഫോടനമുണ്ടായ സമയത്ത് […]
Read more

ക്ഷേത്രത്തിലെ മോഷണക്കേസില്‍ പൊലീസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോയ യുവാവ് മരിച്ചു

ചെന്നൈ: ക്ഷേത്രത്തിലെ മോഷണക്കേസില്‍ പൊലീസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോയ യുവാവ് മരിച്ച നിലയിൽ. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം. മദപുരം കാളിയമ്മന്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അജിത് കുമാര്‍ എന്ന 27-കാരനാണ് മരിച്ചത്. ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പരാതിയിലാണ് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സ്ത്രീ അജിത് കുമാറിനോട് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നാലെ കാറിലുണ്ടായിരുന്ന പത്തുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന് ആരോപണം. ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും കസ്റ്റഡിയിലെടുത്തു. താമസിയാതെ അജിത്ത് മരണപ്പെട്ടു എന്ന് പൊലീസ് കുടുംബത്തെ […]
Read more

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടി മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് മരിച്ചു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്തെ ചാട്ട് വില്‍പ്പനക്കാരന്‍ ശൈലേന്ദ്രയുടെ മകളാണ് മരിച്ചത്.ചാട്ട് വില്‍പ്പനക്കാരന്റെ വീട്ടില്‍ കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തില്‍ വീണത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.എന്നാല്‍ പൊലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു. വിവരം അറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍, ഇത് ഒരു […]
Read more

21കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

മൈസൂരു: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിനടുത്താണ് സംഭവം നടന്നത്. വിവാഹത്തിന് മുൻപ് ഗർഭിണിയായതിനാണ് മകളെ കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചത്. 21 വയസ്സുള്ള മകളെ കാട്ടിലെത്തിച്ച് കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താനാണ് പിതാവ് ശ്രമിച്ചത്. ബോധം നഷ്ടപ്പെട്ടതോടെ മകളെ മരിച്ചുവെന്ന് കരുതി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ബോധം വന്ന പെൺകുട്ടി റോഡിലേക്ക് നടക്കുകയും നാട്ടുകാരുടെ സഹായം തേടുകയുമായിരുന്നു. നാട്ടുകാർ ചേർന്നാണ് ഉലാവി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. […]
Read more

ഷിംലയിൽ 5 നില കെട്ടിടം തകർന്നു വീണു

ഷിംലയിലെ ഭട്ടകുഫർ പ്രദേശത്ത് ഇന്ന് പുലർച്ചെ അഞ്ച് നില കെട്ടിടം തകർന്നു വീണു. ചാംയാന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കുള്ള വഴിയിലാണ് കെട്ടിടം തകർന്നുവീണത്. അപകടകരമാകുന്ന തരത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആർക്കും ആളപായമോ പരുക്കുകളോ ഇല്ല. ഇന്നലെ രാത്രി വൈകിയും കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. കെട്ടിടം തകർന്നു വീണത് അടുത്തുള്ള കെട്ടിടങ്ങളിലെ താമസക്കാരിൽ ഭയം വർധിപ്പിച്ചിട്ടുണ്ട്. പല കെട്ടിടങ്ങളും അധികൃതർ നിരീക്ഷിച്ചുവരികയാണ്. അയൽ കെട്ടിടങ്ങളിലെ താമസക്കാരിൽ ഭയം […]
Read more

Recent News

Advertisement
WhiteswanTV Footer