Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഓപ്പറേഷൻ സിന്ധു; നേപ്പാൾ, ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ടുവരും

ഇറാൻ ഇസ്രായേൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കുകയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. അതുകൊണ്ടു തന്നെ പൗരന്മാർ ടെലഗ്രാം വഴിയോ എമർജൻസി നമ്പർ വഴിയോ എംബസിയെ അടിയന്തരമായി ബന്ധപ്പെടാൻ നിർദേശം നൽകി. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി നേപ്പാൾ ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ട് വരും. ഇരു രാജ്യങ്ങളുടെയും അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ ദൗത്യത്തിൽ ഇരു രാജ്യങ്ങളിലെ പൗരൻമാരെ കൂടെ കൊണ്ടുവരുന്നത്. ശ്രീലങ്കയിലെയും നേപ്പാളിലെയും പൗരന്മാരോട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ നിർദേശം നൽകി. […]
Read more

അന്താരാഷ്ട്ര യോഗ ദിനാചരണം: യോഗാ സംഗമ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ ലോകത്തെ ഒന്നിപ്പിക്കുന്ന ഒന്നാണെന്നും തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി […]
Read more

ഇറാൻ – ഇസ്രയേൽ സംഘർഷം; ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ

ഇറാൻ – ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ. ഇറാന്റെ 3 വിമാനത്തിൽ ആണ് മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത്. മഹാൻ എയർലൈൻ ഈ ദൗത്യത്തിന്റെ ഭാഗം ആകും. ആദ്യ വിമാനം ഇന്ന് രാത്രി 11:15 ഡൽഹിയിൽ എത്തും. ബാക്കി രണ്ട് വിമാനങ്ങൾ നാളെ രാവിലെയോടെയും വൈകിട്ടോടെയുമായി എത്തും. 1000 ഇന്ത്യക്കാരെ ടെഹ്‌റാനിൽ നിന്ന് ക്വോം വഴി മഷ്ഹാദിലേക്ക് മാറ്റി. ഇന്ത്യക്ക് മാത്രമായിട്ടാണ് ഇറാൻ വ്യോമപാത തുറന്നു […]
Read more

അമേരിക്കയിലേക്ക് ഒരുകോടി മുട്ടയുമായി ഇന്ത്യ

ചെന്നൈ: അമേരിക്കയിലെ മുട്ട ക്ഷാമത്തിന് പരിഹാരം കാണാൻ ഇന്ത്യ. 4.75 ലക്ഷം മുട്ടകൾ വഹിക്കുന്ന 21 കണ്ടെയ്‌നറുകൾ കഴിഞ്ഞ മാസം അവസാനത്തോടെ പുറപ്പെട്ടു. ഏകദേശം ഒരുകോടി മുട്ടകളാണ് കണ്ടെയ്നറുകളിൽ കയറ്റിയയച്ചത്. തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നാണ് മുട്ട കയറ്റി അയക്കുന്നത്. അമേരിക്കയുടെ ഔദ്യോഗിക അനുമതിയെ തുടർന്നാണ് അമേരിക്കയിലേക്ക് മുട്ട കയറ്റി അയച്ചത്. ബ്രസീൽ, തുർക്കി, കാനഡ, ചൈന, ബെൽജിയം, യുകെ തുടങ്ങിയ പ്രധാന മുട്ട കയറ്റുമതി രാജ്യങ്ങളിൽ വ്യാപകമായി പടർന്നുപിടിച്ച ഹൈലി പാത്തോജെനിക് ഏവിയൻ ഇൻഫ്ലുവൻസ (HPAI) ഉൽപ്പാദനത്തെ […]
Read more

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാനതല റാങ്കിങ് നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സംസ്ഥാനതലത്തിൽ റാങ്കിങ് സംവിധാനം നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട്. നിലവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയതലത്തിൽ വിലയിരുത്തുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) ആണ്. ഇതിനെ ആശ്രയിക്കാതെ സ്വന്തംനിലയിൽ റാങ്കിങ് നടപ്പാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ സഹായിക്കുകയുമാണ് ലക്ഷ്യം. നിലവിൽ, കേരളത്തിലും ഗുജറാത്തിലും മാത്രമാണ് സംസ്ഥാനതല റാങ്കിങ് സംവിധാനമുള്ളത്. അധ്യാപനം, പഠന നിലവാരം, അധ്യാപക-വിദ്യാർഥി അനുപാതം, തുടങ്ങിയവ പരിഗണിച്ചായിരിക്കും റാങ്കിങ്. Content: Tamil Nadu […]
Read more

അഹമ്മദാബാദ് വിമാനദുരന്തം: അപകടത്തില്‍ മരിച്ച അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: വിമാനദുരന്തത്തില്‍ മരിച്ച അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. 220 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 202 മൃതദേഹങ്ങള്‍ വിട്ടുനല്‍കി. ഇതില്‍ 157 പേര്‍ ഇന്ത്യക്കാരും 34 പേര്‍ യുകെ പൗരന്മാരും ഏഴ് പേര്‍ പോര്‍ച്ചുഗീസുകാരുമാണ്. അതേസമയം അപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎൻഎ പരിശോധന നടന്നു വരികയാണ്. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും.
Read more

അഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു. 217 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ അടക്കം 200 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. അതേസമയം വിമാനാപകടം നടന്ന് ഒരാഴ്ചയാകുമ്പോഴാണ് അപകടത്തിൽപ്പെട്ട വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്നാണ് എയർ ഇന്ത്യ സി ഇ ഒയുടെ […]
Read more

നൈപുണ്യ വികസനത്തിന് തന്ത്രപരവും ഫലപ്രദവുമായ സമീപനം സ്വീകരിക്കണം: കേന്ദ്രമന്ത്രി ജയന്ത് ചൗധരി

കൊച്ചി: ഇന്ത്യന്‍ യുവാക്കളുടെ അഭിലാഷങ്ങളുമായും സമ്പത്ത്വ്യവസ്ഥയുടെ വളര്‍ന്നുവരുന്ന ആവശ്യങ്ങളുമായും യോജിക്കുന്ന, നൈപുണ്യ വികസനത്തിന് കൂടുതല്‍ തന്ത്രപരവും ഫലപ്രദവുമായ സമീപനം സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് നൈപുണ്യ വികസന, സംരംഭകത്വത്തിന്‍റെയും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. ഹൈദരാബാദിലെ കന്‍ഹ ശാന്തി വനത്തില്‍ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) സംഘടിപ്പിച്ച കൗശല്‍ മന്തന്‍ മേഖല വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി യുവാക്കളുടെ അഭിലാഷങ്ങളുമായി ഒത്തുപോകുന്ന പരിഹാരങ്ങള്‍ രൂപപ്പെടുത്താന്‍ സംസ്ഥാനങ്ങളെ ശാക്തീകരിക്കുമ്പോള്‍ മാത്രമേ നമുക്ക് […]
Read more

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതൽ കർണാടകയിൽ; കുറവ് കേരളത്തിൽ

ബെംഗളൂരു: പാതിവഴിയിൽ പഠനം നിര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിൽ. എന്നാൽ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നത് കര്‍ണാടകയിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുപ്രകാരം കര്‍ണാടകത്തില്‍ 22.2 ശതമാനം വിദ്യാര്‍ഥികള്‍ ഒന്‍പത്, പത്ത് ക്ലാസുകളില്‍ എത്തുമ്പോഴേക്കും പഠനം നിര്‍ത്തുന്നു. കേരളത്തില്‍ 3.14 ശതമാനം വിദ്യാര്‍ഥികള്‍മാത്രമാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തത്. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കില്‍ ദക്ഷിണേന്ത്യയില്‍ രണ്ടാമത് ആന്ധ്രപ്രദേശാണ് (12.48 ശതമാനം). തെലങ്കാനയില്‍ 11.43 ശതമാനം പേരും തമിഴ്നാട്ടില്‍ 7.68 ശതമാനം പേരും ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നില്ല. […]
Read more

കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന

പട്ന: കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍ മെടട്രോ സര്‍വീസ് ആരംഭിക്കുന്നത്. പട്ന നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇത് കൂടുതൽ സഹായകരമാകുകയും ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അടുത്തിടെ പ്രഖ്യാപിച്ച പട്ന വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ യാത്ര കൂടി ലക്ഷ്യമിട്ടാണ് പട്നയിൽ വാട്ടർ മെട്രോ […]
Read more

Recent News

Advertisement
WhiteswanTV Footer