Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഫുഡ് ഡെലിവറി ഏജൻ്റ് ചമഞ്ഞ് 22 കാരൻ കടത്തിയത് അനധികൃത ആയുധങ്ങൾ

മുസാഫിർനഗർ: ഫുഡ് ഡെലിവറി ഏജൻ്റ് ചമഞ്ഞ് ജോലി ചെയ്തിരുന്ന യുവാവിൽ നിന്ന് അനധികൃത ആയുധങ്ങള്‍ പിടിച്ചെടുത്തു. സുധാന്‍ഷു എന്ന 22 കാരൻ്റെ കെെയിൽ നിന്നാണ് ആയുധങ്ങള്‍ കടത്തിയത്. തോക്കുകളും വെടിയുണ്ടയും ഉൾപ്പടെയുള്ള ആയുധങ്ങൾ യുവാവിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഫുഡ് ഡെലിവറി സര്‍വീസില്‍ ജോലിക്കാരനായി അഭിനയിച്ചുകൊണ്ട് ആയുധം കടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ആയുധങ്ങള്‍ ആർക്കാണ് വില്‍ക്കുന്നതെന്നും ആരാണ് ഇത് വിതരണം ചെയ്യുന്നതെന്നുമുള്‍പ്പെടെയുളള കാര്യങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
Read more

സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ഇതുസംബന്ധിച്ച് ഇന്ത്യക്ക് 4 കത്തുകള്‍ പാക്കിസ്ഥാന്‍ അയച്ചുവെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒന്നിനുപുറകെ ഒന്നായാണ് കത്തുകള്‍ ഇന്ത്യക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നദീജല കരാര്‍ റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാന്‍ കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകുകയാണെന്നാണ് നിഗമനം. ഇതിനുപിന്നാലെയാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കത്തയച്ചത്. പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസയാണ് ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്തയച്ചെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിനും ഇതുസംബന്ധിച്ച […]
Read more

അരുണാചൽ പ്രദേശിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ലോങ്ഡിംഗ് ജില്ലയിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പട്രോളിങ്ങിനിടെ ഭീകരർ വെടിയുതി‍ർക്കുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. പോങ്‌ചൗ സർക്കിളിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പട്രോളിംഗ് ആരംഭിച്ചതെന്നാണ് പ്രതിരോധ ഉദ്യോ​ഗസ്ഥർ അറിയിച്ചത്. വെടിവെയ്പ്പിനിടെ ഭീകരർ മ്യാൻമർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സുരക്ഷാസേന പ്രദേശത്ത് സമ​ഗ്രമായ തിരച്ചിൽ നടത്തിയെങ്കിലും നുഴഞ്ഞുകയറ്റക്കാ‌‍‍ർ അതി‍ർത്തി കടന്നെന്നാണ് വിവരം.
Read more

പിടിമുറുക്കി കോവിഡ്; ഇന്ത്യയിലെ കോവിഡ് -19 കേസുകൾ 5,000 കടന്നു

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. സജീവ കേസുകളുടെ എണ്ണം 5,364 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 764 പുതിയ കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തതായും വാർത്തകൾ പുറത്ത് വന്നിരുന്നു . കേരളത്തിലാണ് രോഗബാധിതർ കൂടുതൽ. ഒരു ദിവസം കൊണ്ട് തന്നെ 192 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലും രോഗവ്യാപനം വർദ്ധിക്കുകയാണ്. നിലവിൽ ഗുജറാത്തിൽ 107 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാൾ (58), ഡൽഹി (30) പൂനെ (44), […]
Read more

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉടന്‍ വര്‍ദ്ധിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന ഉടമകള്‍ക്ക് തിരിച്ചടി. ഉടന്‍ തന്നെ തേര്‍ഡ് പാര്‍ട്ടി (TP) ഇന്‍ഷുറന്‍സ് പ്രീമിയം തുകകള്‍ വര്‍ദ്ധിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) ശുപാര്‍ശകളെത്തുടര്‍ന്ന്, മോട്ടോര്‍ തേര്‍ഡ് പാര്‍ട്ടി (TP) ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MORTH) പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഐആര്‍ഡിഎഐ ശരാശരി 18 ശതമാനം വര്‍ദ്ധനവ് നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും ചില വിഭാഗത്തിലുള്ള വാഹനങ്ങളില്‍ ഈ […]
Read more

ബെംഗളൂരു സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട മരണം : വിരാട് കോഹ്‌ലിക്കെതിരെ പരാതി

ബാംഗ്ലൂർ : ഐപിഎല്‍ മത്സരത്തിലെ വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിക്കെതിരെ പരാതി .കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ എച്ച്.എം. വെങ്കിടേഷാണ് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 18 വർഷത്തിനുശേഷം ആർ‌സി‌ബി ഐ‌പി‌എൽ ട്രോഫി നേടിയതിന് ശേഷം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രത്യേക […]
Read more

തീവണ്ടിയാത്ര; ഇനി മുതൽ ആധാർ പരിശോധന കർശനം

കണ്ണൂർ: തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയിൽവേ ഉത്തരവിറക്കി. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. കാറ്ററിങ് ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും ഉൾപ്പെടെയുള്ള ആധാറുകൾ പരിശോധിക്കണം. വ്യാജ ആധാറുകൾ ഉപയോഗിച്ചുള്ള ആൾമാറാട്ടവും ദുരുപയോഗവും തടയുകയാണ് ഇതിന്റെ ലക്ഷ്യം. നിലവിൽ ടിക്കറ്റ് പരിശോധകർക്ക് പ്ലേ സ്റ്റോറിൽനിന്ന് എം-ആധാർ ഡൗൺലോഡ് ചെയ്യാനാണ് നിർദേശം. ടിക്കറ്റ് പരിശോധകരുടെ ടാബിൽ ആപ്പ് ലഭ്യമാക്കും. ഇന്ത്യയുടെ യൂണിക് […]
Read more

ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്

ഡൽഹി: ഇലോൺ മസ്‌കിന്‍റെ സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ (DoT) നിന്ന് ലൈസൻസിനായി കമ്പനി ഒരു ലെറ്റർ ഓഫ് ഇന്റന്റ് (LoI) നേടിയിട്ടുണ്ട് ഇതോടെ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബ്രോഡ്‌ബാന്‍ഡ് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് മസ്കിന് മുൻപിലുണ്ടായിരുന്ന പ്രധാന തടസ്സം നീങ്ങി. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് നെറ്റ്‌വര്‍ക്ക് നിയന്ത്രണ, നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട് എന്നാണ് സൂചന. […]
Read more

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വധഭീഷണി

ഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വധഭീഷണി. ഇന്നലെ രാത്രിയായിരുന്നു മുഖ്യമന്ത്രിക്ക് ഒരു ഫോൺ കോൾ വഴി വധഭീഷണി ലഭിച്ചത്. ഭീഷണി ലഭിച്ചതിന് പിന്നാലെ തന്നെ ഗാസിയാബാദ് പോലീസും ഡൽഹി പോലീസും അതിവേഗ നടപടി സ്വീകരിച്ചിരുന്നു. രാത്രി 11 മണിയോടെ ഗാസിയാബാദിലെ പോലീസ് കൺട്രോൾ റൂമിലേക്ക് ഒരു ഫോൺ കോൾ വഴിയാണ് ഭീഷണി എത്തിയത്. ഗാസിയാബാദ് പോലീസ് ഉടൻ തന്നെ ഇക്കാര്യം ഡൽഹി പോലീസിൽ റിപ്പോർട്ട് ചെയ്തു. അതേസമയം ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡൽഹി […]
Read more

തിക്കിലും തിരക്കിലും പങ്കില്ല; സംസ്ഥാനത്തെയും സംഘാടകരെയും കുറ്റപ്പെടുത്തി കർണാടക ക്രിക്കറ്റ് ബോഡി

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ. സംസ്ഥാനത്തെയും സംഘാടകരെയും കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ർണാടക ക്രിക്കറ്റ് ബോഡി എത്തിയത്. ചടങ്ങ് സംഘടിപ്പിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നും ഗേറ്റിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ പങ്കില്ലെന്നും കെഎസ്‌സിഎ പ്രസ്താവനയിൽ വ്യക്തമാക്കി. “പരിപാടി നടത്താനുള്ള തീരുമാനം സർക്കാരാണ് എടുത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തിലല്ല, വിധാൻ സൗധയിലാണ് ഇത് നടത്തിയത്,” സ്റ്റേഡിയവുമായുള്ള തങ്ങളുടെ ഇടപെടൽ വേദി വാടകയ്‌ക്കെടുക്കുന്നതിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് അസോസിയേഷൻ […]
Read more

Recent News

Advertisement
WhiteswanTV Footer