ഡല്‍ഹിയില്‍ കനത്ത മഴ: എസിപി ഓഫീസിന്റെ മേല്‍ക്കൂര വീണ് പോലീസുകാരന്‍ മരിച്ചു
ന്യൂഡല്‍ഹി: ശക്തമായ മഴയില്‍ ഡൽഹി ഗാസിയാബാദില്‍ അകുര്‍ വിഹാറിലെ എസിപി ഓഫീസിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വിരേന്ദ്ര മിശ്ര (58 ) യാണ് മരിച്ചത്. ശക്തമായ കാറ്റോട് കൂടിയ കനത്ത മഴയില്‍ ഡല്‍ഹിയിലും പരിസര പ്രദേശത്തും പലയിടങ്ങളിലും വെള്ളം കയറി. മോത്തി ബാഗ്, മിന്റോറോഡ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വണ്‍ എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടുകൂടി തുടങ്ങിയ മഴ വ്യാഴാഴ്ച പുലര്‍ച്ചെ ശക്തമായതോടെ നിരവധി റോഡുകളും അണ്ടര്‍പാസുകളും വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം സ്തംഭിച്ചു. ഇടിമിന്നലുള്ളതിനാല്‍ […]
Read more