Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് പൊലീസ് നോട്ടീസ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നടി പ്രയാഗ മാര്‍ട്ടിന് നോട്ടീസ്. നാളെ രാവിലെ 10 ന് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സന്ദര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രയാഗ മാര്‍ട്ടിനെതിരെ നോട്ടീസയച്ചിരിക്കുന്നത്. കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരയെും ആരോപണം ഉയര്‍ന്നിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ പ്രയാഗ മാര്‍ട്ടിനും, ശ്രീനാഥ് ഭാസിയും എത്തിയിരുന്നുവെന്നാണ് കേസിന്റെ റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണം […]
Read more

പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണം; ആവശ്യവുമായി ജില്ലാ സെക്രട്ടറിയേറ്റ് യോഗം

പാലക്കാട്: പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി സിപിഐഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് യോഗം. സെക്രട്ടറിയേറ്റ് യോഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. എ വിജയരാഘവന്‍ ഉള്‍പ്പെടെ പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നായിരുന്നു ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. പി കെ ശശിക്കെതിരെ ശക്തമായ നിലപാടാണ് പാലക്കാട് […]
Read more

തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് അപകടം; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം

കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. എംഎല്‍എ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ മരണപ്പെട്ട രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായമാണ് നല്‍കുക. അതേസമയം അപകടം ഡ്രൈവറുടെ അശ്രദ്ധ കാരണമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ബസ്സിന്റെ ടയറുകള്‍ക്കോ ബ്രേക്ക് സിസ്റ്റത്തിനോ കുഴപ്പമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. എതിര്‍വശത്ത് നിന്നും വാഹനങ്ങളൊന്നും എത്തിയിരുന്നുമില്ല. ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടത് പ്രകാരം എന്‍ഫോഴ്സ്മെന്റ് ആര്‍ ടി […]
Read more

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വീടുകളില്‍ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ താമസിക്കുന്ന മുണ്ടേരിയിലെ സര്‍ക്കാര്‍ വീടുകളില്‍ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ല് അടച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബിയുടെ നടപടി. വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഉറപ്പ്. എന്നാല്‍ താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്നവരോട് വൈദ്യുതി ചാര്‍ജ് ഈടാക്കുകയാണ് കെഎസ്ഇബി. ഉപജീവന മാര്‍ഗം ഇല്ലാതെ കഷ്ടപ്പെടുന്ന ദുരിതബാധിതര്‍ ബില്ലടക്കാന്‍ പണമില്ലാതെ ദുരിതത്തിലാണ്.
Read more

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം ; പരാതികൾ പാലക്കാട് കലക്ടർക്ക് കൈമാറിയെന്ന് മന്ത്രി ഒ.ആർ. കേളു

തിരുവനന്തപുരം : അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട പരാതികൾ പാലക്കാട് കലക്ടർക്ക് കൈമാറിയെന്ന് മന്ത്രി ഒ.ആർ. കേളു. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയിൽ അനധികൃത കൈയേറ്റം ഉണ്ടായാല്‍ യഥാസമയം അക്കാര്യം ജില്ലാ ഭരണകൂടത്തിന്റെ യും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നുണ്ട്. ഭൂമാഫിയകൾ കൈയേറുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ഗൗരവത്തോടെയാണ് പട്ടികവർഗ വകുപ്പ് കാണുന്നതെന്നും ഡോ . മാത്യു കുഴല്‍നാടൻ, സനീഷ്‍കുമാര്‍ ജോസഫ്, ഉമ തോമസ്, സണ്ണിജോസഫ് എന്നിവർക്ക് നിയമസഭയിൽ മന്ത്രി മറുപടി നൽകി. പട്ടിക വർഗ വകുപ്പിന്റെ […]
Read more

വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ച സംഭവം; ഒരാള്‍ പിടിയില്‍

തൃശ്ശൂര്‍ വരവൂരില്‍ വൈദ്യുതി കെണിയിലകപ്പെട്ട് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വരവൂര്‍ സ്വദേശി സന്തോഷിനെയാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് സന്തോഷിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വരവൂര്‍ പിലക്കാട് കാട്ടുപന്നിയെ പിടികൂടുവാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റാണ് സഹോദരങ്ങള്‍ മരിച്ചത്. പാടശേഖരത്തില്‍ ഷോക്കേറ്റ് മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പാടശേഖരത്തില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്.
Read more

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

തിരുവനന്തപുരം : ഏറെ കാലമായി കേന്ദ്ര-സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചകള്‍ക്കിപ്പും മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് നാലുമണിക്ക് അവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. നാലുമണിക്ക് വീട്ടിൽ നടക്കുന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിക്കുക. ബി.ജെ.പിയിൽ ചേരാനായി നേതാക്കൾ കുറെ കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നുവെന്ന് ശ്രീലേഖ പ്രതികരിച്ചു. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനവും ഏറെ ചർച്ച ചെയ്യപ്പെടുകം. കേരള കേഡറിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. പത്മജ വേണുഗോപാലിനു ശേഷം പല […]
Read more

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് ഒക്ടോബര്‍ 25 വരെ നീട്ടി. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുളളതിനാലാണ് മസ്റ്ററിംഗ് നീട്ടിയത്. മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഇ കെ വിജയന്‍ എംഎല്‍എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒക്ടോബര്‍ 8-ാം തീയതി വരെ79.79% പേരാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. അതേസമയം നിലവില്‍ മസ്റ്ററിങ്ങ് ചെയ്തതില്‍ ഒരു ലക്ഷത്തിലേറപ്പേരുടെ മസ്റ്ററിങ് അസാധുവാക്കി. […]
Read more

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം ലഭിച്ചത് വയനാട് വിറ്റ ടിക്കറ്റിന്

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുത്തു. TG 434222 നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടി നേടിയത്. വയനാടാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റിരിക്കുന്നത്. ജിനീഷ് എന്ന എജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിര്‍വഹിച്ചത്. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിച്ചു. ഗോര്‍ഖി ഭവനിയിലാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി […]
Read more

നാക്ക് പിഴ സംഭവിച്ചു; മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് ക്ഷമാപണം നടത്തി പി വി അന്‍വര്‍ എംഎല്‍എ. ‘മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും മറുപടി പറഞ്ഞിരിക്കും’ എന്ന പരാമര്‍ശം പി വി അന്‍വര്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു പി വി അന്‍വറിന്റെ ക്ഷമാപണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച നാക്കുപിഴ സംഭവിച്ചുവെന്നും വാക്കുകള്‍ അങ്ങനെയായിപ്പോയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു, പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും […]
Read more

Recent News

Advertisement