Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

ബൈക്ക് മോഷണം നടത്തി സമൂഹ മാധ്യമങ്ങള്‍ വഴി വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍

മലപ്പുറത്ത് ബൈക്ക് മോഷണം നടത്തുന്ന മൂന്ന് പേര്‍ പൊലീസ് പിടിയില്‍. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത് പറമ്പ് വീട്ടില്‍ ഷംനാഫ് (18), താഴത്തുവീട്ടില്‍ അബുതാഹിര്‍ (19) കുറ്റിപ്പുറം വീട്ടില്‍ ഷാജി കൈലാസ് (19), എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയതത്. മലപ്പുറം ജില്ലയില്‍ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് രാത്രികളില്‍ ബൈക്കുകള്‍ മോഷണം പോകുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചത്. നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ചും നമ്പറില്ലെന്നും […]
Read more

നോർക്ക റൂട്ട്സ് മുഖാന്തരം 1387 പേർക്ക് വിദേശത്ത് തൊഴിൽ ലഭിച്ചു ; മുഖ്യമന്ത്രി

തിരുവനന്തപുരം : മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നോർക്ക റൂട്ട്സ് മുഖാന്തരം 1387 പേർക്ക് വിദേശത്ത് തൊഴിൽ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. നോർക്ക-റൂട്ട്സ് മുഖേന നഴ്‌സ്, ഡോക്ടർ, അദ്ധ്യാപകർ തുടങ്ങിയ തസ്തികകളിലേക്ക് ജർമ്മനി, യു.കെ. കാനഡ, കുവൈറ്റ്, സൗദി അറേബ്യ, മാലിദ്വീപുകൾ എന്നീ രാജ്യങ്ങളിൽ അതാത് ഗവൺമെന്റ് ഏജൻസികളുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ്റ് നടക്കുണ്ടെന്നും ഡി.കെ. മുരളിക്ക് മുഖ്യമന്ത്രി മറുപടി നൽകി. പ്രവാസി മലയാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി നോർക്ക-റൂട്ട്സ്, കേരള പ്രവാസി കേരളീയ ക്ഷേമ […]
Read more

ലഹരി ഉപയോഗത്തെ ചൊല്ലിയുളള തര്‍ക്കം; മകന്‍ അച്ഛനെ കൊലപ്പെടുത്തി

കോട്ടയം: കുമാരനെല്ലൂരില്‍ ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അച്ഛനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജുവിന്റെ മകന്‍ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനിടയില്‍ അശോകന്‍ കത്തികൊണ്ട് രാജുവിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്‍ക്വസ്റ്റിനുശേഷം രാജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

ഓം പ്രകാശ് എന്നയാളെ നേരിട്ടോ അല്ലാതെയോ എനിക്ക് പരിചയമില്ല ; പ്രയാഗ മാർട്ടിൻ

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ മലയാള സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് വന്നതിന് പിന്നാലെ ഓം പ്രകാശ് എന്നയാളെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ലെന്നും ലഹരിപ്പാർട്ടി നടന്നെന്ന് പറയുന്ന ഹോട്ടലിൽ പോയെങ്കിലും അയാളെ കണ്ടിട്ടില്ലെന്നും വിശദീകരണമായി നടി പ്രയാഗ മാർട്ടിൻ. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിൽ പോയത്, ആ സുഹൃത്തുക്കളുടെ പേരോ പശ്ചാത്തലമോ അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. അവിടെ വെച്ച് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. […]
Read more

ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളിലല്ല മതവിശ്വാസം; ഹൈക്കോടതി

ഇന്ത്യന്‍ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയ, മുസ്ലീം പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് വിധി പറഞ്ഞത്. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും വിധി പ്രസ്താവനയില്‍ പറഞ്ഞു. നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരന്‍മാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും കോടതി പറഞ്ഞു. ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നല്‍കിയതുവഴി വിദ്യാര്‍ഥിനി മുസ്ലിം […]
Read more

ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു ഹാജരാകില്ല

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംബന്ധിച്ച്​ നടത്തിയ വിവാദ പരാമർശത്തിലെ വിശദാംശങ്ങൾ തേടി ഗവർണർ ചീഫ്​ സെക്രട്ടറിയെ വിളിപ്പിച്ചത് തടഞ്ഞ് മുഖ്യമന്ത്രി. സര്‍ക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്‌ഭവനിൽ ഹാജരാകി മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. ഡി.ജി.പിക്കൊപ്പം രാജ്​ഭവനിലെത്തി കാര്യങ്ങൾ വിശദീകരിക്കാനായിരുന്നു​ നിർദേശം. മലപ്പുറം ജില്ലയിൽ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടിലൂടെയും പണമെത്തുന്നതായും ഈ പണം ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുന്നതായും ‘ദ ഹിന്ദു’വിന്​ നൽകിയ […]
Read more

നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കില്‍ തറയില്‍ ഇരിക്കും; പി വി അന്‍വര്‍

തിരുവനന്തപുരം: നിയമസഭയില്‍ തനിക്ക് സ്പീക്കര്‍ സ്വതന്ത്ര ബ്ലോക്ക് തരണമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും ജീവനോടെ ഉണ്ടെങ്കില്‍ നാളെ നിയമസഭയില്‍ എത്തിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു ദിവസം കൂടി നോക്കും, താന്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കില്ല, സ്വതന്ത്ര എംഎല്‍എ ആയിട്ട് സീറ്റ് അനുവദിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ സീറ്റില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ തറയില്‍ ഇരിക്കും. സ്പീക്കര്‍ സ്വതന്ത്ര ബ്ലോക്ക് തരണം. സ്വതന്ത്ര ബ്ലോക്ക് തരണമെന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും അന്‍വര്‍ […]
Read more

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇന്ന് വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങിന് എല്ലാ ജില്ലകളിലും 90 ശതമാനം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. 14 ജില്ലകളില്‍ മൂന്ന് ഘട്ടമായാണ് മസ്റ്ററിങ് പൂര്‍ത്തീകരിച്ചത്. ഇന്നതോടെ മസറ്ററിങ്ങ് സമയം പൂര്‍ത്തിയാകും. ഇപ്പോള്‍ മസ്റ്ററിങ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്കായി ബദല്‍ സംവിധാനം ഒരുക്കും നിലവില്‍ മസ്റ്ററിങ്ങ് ചെയ്തതില്‍ ഒരു ലക്ഷത്തിലേറപ്പേരുടെ മസ്റ്ററിങ് അസാധുവാക്കി. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിങ് കൃത്യമായി നടക്കില്ല. ഈ വ്യത്യാസം മുപ്പത് ശതമാനം […]
Read more

പ്രതിപക്ഷത്തിന്‍റെ കൂടെ ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല ; പി.വി. അൻവർ എം.എൽ.എ

തിരുവനന്തപുരം : എല്‍ഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫിനെതിരെ തിരിഞ്ഞ് പുറത്തായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് നിയമസഭയില്‍ സീറ്റ് മാറ്റം അനുവദിച്ചപ്പോള്‍ പ്രതിപക്ഷത്തിനൊപ്പം. തനിക്ക് മാറ്റി അനുവദിച്ച സീറ്റ് പ്രതിപക്ഷത്തിനൊപ്പമായതിനാൽ ഇന്ന് നിയമസഭയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് പി.വി. അൻവർ എം.എൽ.എ. എനിക്ക് മാറ്റിത്തന്ന സീറ്റ് പ്രതിപക്ഷത്തിന്‍റെ കൂടെയാണ്. പ്രതിപക്ഷത്തിന്‍റെ കൂടെ ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് സ്വതന്ത്ര ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ആ കത്തിന്‍റെ മറുപടി കിട്ടിയ ശേഷമേ തീരുമാനിക്കൂ. അതിനാൽ ഇന്ന് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. […]
Read more

റേ​ഷ​ന്‍ മ​സ്റ്റ​റി​ങ് നീ​ട്ടി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാനത്ത് മ​സ്റ്റ​റി​ങ്ങി​നു​ള്ള അ​വ​സാ​ന തീ​യ​തി ഇന്ന് അ​സാ​നി​ക്കാ​നി​രി​ക്കെ 75 ശ​ത​മാ​നം പേ​രു​ടെ മ​സ്റ്റ​റി​ങ് മാ​ത്രം പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തില്‍ റേ​ഷ​ന്‍ മ​സ്റ്റ​റി​ങ് നീ​ട്ടി​യേ​ക്കും. ഇന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. ആ​ധാ​റി​ലെ​യും റേ​ഷ​ൻ കാ​ർ​ഡി​ലെ​യും പേ​രു​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ മൂ​ലം മ​സ്റ്റ​റി​ങ് അ​സാ​ധു​വാ​യ​വ​ർ കാ​ർ​ഡി​ലെ പേ​രു​ക​ൾ തി​രു​ത്തേ​ണ്ടി വ​രും. 10 വ​യ​സ്സി​നു താ​ഴെ​യു​ള്ള ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം പേ​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​രം ശേ​ഖ​രി​ക്കാ​ൻ എ​ന്തു സം​വി​ധാ​നം വേ​ണ​മെ​ന്ന കാ​ര്യ​വും യോ​ഗം ച​ർ​ച്ച ചെ​യ്യും. […]
Read more

Recent News

Advertisement