Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

കാഴ്ചപരിമിതരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസം അനിവാര്യം ; വി. ശിവൻകുട്ടി

തിരുവനന്തപുരം : കാഴ്ചപരിമിതരുടെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസം അനിവാര്യമെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസപരമായി മുന്നോട്ടുവന്നെങ്കിൽ മാത്രമേ ജീവിത രീതിയിലും സമൂഹസ്ഥിതിയിലും മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. കാഴ്‌ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ബ്രെയിൽ വിദ്യാഭ്യാസം. ബ്രെയിൽലിപിയിൽ വായിക്കാനും എഴുതാനും കഴിയുക എന്നതാണ് ബ്രെയിൽസാക്ഷരത. – മന്ത്രി പറഞ്ഞു. വിദ്യാഭ്യാസപരമായി മുന്നോട്ടുവന്നെങ്കിൽ മാത്രമേ ജീവിത രീതിയിലും സമൂഹസ്ഥിതിയിലും മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. കാഴ്‌ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ബ്രെയിൽ […]
Read more

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം

തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. കഴിഞ്ഞ മണ്ഡലകാലത്തെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും […]
Read more

പെയ്തൊഴിയാതെ ഈ മഴ

തിരുവനന്തപുരം : വീണ്ടും കേരളത്തെതേടി പെരുമഴക്കാലം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കാലവർഷത്തിൽനിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപെടാനുള്ള സാധ്യതയുമുണ്ട്. നിലവിലെ സൂചന പ്രകാരം ഒക്ടോബർ പകുതിക്ക്‌ ശേഷം കാലവർഷം പൂർണമായി പിന്മാറി തുലാവർഷക്കാറ്റ് ആരംഭിക്കൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
Read more

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം; സിദ്ധാര്‍ത്ഥന്റെ മുറിലുളള സാധനങ്ങള്‍ കാണാതായി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥന്റെ മുറിയിലുളള സാധനങ്ങള്‍ കാണാതായെന്ന് പരാതി. കണ്ണടയും പുസ്തകങ്ങളും ഉള്‍പ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് സിദ്ധാര്‍ത്ഥന്റെ സാധനങ്ങളെടുക്കാന്‍ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം. പൊലീസും സിബിഐയും സാധനങ്ങള്‍ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം. സാധനങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കള്‍ കോളേജിലും പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിന് […]
Read more

പി വി അന്‍വര്‍ ഡി എം കെയിലേക്ക്; ചെന്നൈയില്‍ നേതാക്കളുമായി കൂടി കാഴ്ച്ച നടത്തി

കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ചെന്നൈയിലെത്തി അന്‍വറിന്റെ അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പി വി അന്‍വറിന്റെ ലക്ഷ്യം ഇന്‍ഡ്യ മുന്നണിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെയും ആഭ്യന്തര […]
Read more

എന്‍ സി പി മന്ത്രിയെ പാര്‍ട്ടി പിന്‍വലിക്കും

രാജേഷ് തില്ലങ്കേരി കേരളത്തിലെ എന്‍ സി പി പിളര്‍പ്പിലേക്കോ? പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുമെന്നാണ് വരുന്ന വാര്‍ത്തകള്‍. മന്ത്രി എ കെ ശശീന്ദ്രനെ മാറ്റി കുട്ടനാട് എം എല്‍ എ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മന്ത്രി തര്‍ക്കം ഏറ്റവും രൂക്ഷമായതോടെ മറുവഴി തേടുകയാണ് ദേശീയ നേതൃത്വം. മന്ത്രിമാറ്റം സംബന്ധിച്ച് ദേശീയ നേതൃത്വം എടുത്ത തീരുമാനം അട്ടിമറിച്ച് മന്ത്രി സ്ഥാനത്ത് തുടരുന്ന എ കെ ശശീന്ദ്രനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനുള്ള നീക്കമാണ് പവാര്‍ കൈക്കൊണ്ടിരിക്കുന്നത്. നാളെ നാഗ്പൂരില്‍ നടക്കുന്ന […]
Read more

മലയാളികളുടെ സ്വന്തം ഹക്കീം മറ്റൊരു മുഖവുമായി വരുന്നു

കെ.ആർ.ഗോകുൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മ്ലേച്ചൻ’ ചിത്രീകരണം ആരംഭിച്ചു. വിനോദ് രാമൻ നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിന് കൊച്ചിയിലാണ് തുടക്കമിട്ടിരിക്കുന്നത്. കാക്കനാട് യൂത്ത് ഹോസ്റ്റലിലാണ് ചിത്രീകരണം. സ്പുട്നിക് ഫിലിംസിൻ്റെ ബാനറിൽ സിൻജോ ഒറ്റത്തൈക്കൽ, അഭിനയ് ബഹുരു പി, പ്രദുൽഹെ ലോഡ്, വിനോദ് രാമൻ നായർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗായത്രി സതീഷാണ് നായിക. ഏറെ വിജയം നേടിയ ഗോളം എന്ന സിനിമയിൽ നായികയായി തിളങ്ങിയ നടിയാണ് ഗായത്രി. […]
Read more

ഗുരുവായൂര്‍ ദേവസ്വത്തിന് 1084.76 കിലോ സ്വര്‍ണം; കണക്ക് പുറത്ത്

ഗുരുവായൂര്‍ ദേവസ്വത്തിന് 1084.76 കിലോയുടെ സ്വര്‍ണം കൈവശമുണ്ടെന്ന് കണക്ക് പുറത്ത്. വിവരാവകാശ പ്രവര്‍ത്തകന് ലഭിച്ച രേഖയിലാണ് ദേവസ്വത്തിന് സ്വന്തമായുള്ള സ്വര്‍ണത്തിന്റെ കണക്ക് പുറത്തുവന്നത്. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ മാത്രം 869 കിലോ സ്വര്‍ണമാണ് ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്. എസ്ബിഐയുടെ നിക്ഷേപക പദ്ധതിയില്‍ 869 കിലോ സ്വര്‍ണമാണ്നിക്ഷേപിച്ചിരിക്കുകയാണ്. ഇതുവഴി 7 കോടിയോളം രൂപ പലിശ ഇനത്തില്‍ ദേവസ്വത്തിന് എല്ലാ വര്‍ഷവും ലഭിക്കുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 2053 കോടിയുടെ സ്ഥിര നിക്ഷേപവും ഗുരുവായൂര്‍ ദേവസ്വത്തിനുണ്ട്. […]
Read more

‘ഓശാന’ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തെത്തി

ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി നവാഗതനായ എൻ.വി മനോജ് സംവിധാനം ചെയ്ത് എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമിക്കുന്ന ‘ഓശാന’ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് ‘ഓശാന’. ചിത്രത്തിന്‍റെ യുവത്വമാർന്ന കഥാപശ്ചാത്തലവും ദൃശ്യ മനോഹാരിതയും മോഷൻ പോസ്റ്റിലൂടെ പ്രകടമാണ്. നവാഗതനായ ബാലാജി ജയരാജനാണ് ഓശാനയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ […]
Read more

Recent News

Advertisement