Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയാണ് മുന്നറിയിപ്പിലുളളത്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. നാളെ (5-10-2024) രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം […]
Read more

ഹിമാചലിലെ മഞ്ഞുമലയിൽ വിമാനം തകർന്ന് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

തിരുവനന്തപുരം : 56 വർഷം മുന്‍പ് ഹിമാചലിലെ മഞ്ഞുമലയിൽ വിമാനം തകർന്ന് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്. ജന്മനാടായ പത്തനംതിട്ടയിലെ ഇലന്തൂരിലെ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാരം. ഇന്നലെ ഉച്ചക്ക് 12.30ന് ശംഖുമുഖം ആഭ്യന്തര ടെർമിനലിൽ പ്രത്യേക സൈനിക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കേന്ദ്രസർക്കാറിനെ പ്രതിനിധാനം ചെയ്ത്​ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന സർക്കാറിനായി മന്ത്രി വീണാ ജോർജും ആദരം അർപ്പിച്ചു. പരിശീലനം പൂർത്തിയാക്കി ആദ്യ നിയമനം നേടിയ […]
Read more

മദ്യപിച്ച് വാഹനമോടിച്ച് രണ്ടുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച സീരിയല്‍ നടിക്കെതിരെ കേസ്

പന്തളം : മദ്യപിച്ച് വാഹനമോടിച്ച് രണ്ടുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച സീരിയല്‍ നടിക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ട് ആറിന് കുളനട ടി.ബി ജങ്ഷന് സമീപമുള്ള പെട്രോൾ പമ്പിന് സമീപമാണ് നടിയുടെ കാര്‍ മിനി ലോറിയിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ആണ് കാറോടിച്ചിരുന്നത്. മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതോടെ നടിക്കെതിരെ പൊലീസ് കേസെടുത്തു. വാഹനത്തിൽ നിന്ന് […]
Read more

ഫോണ്‍ ചോര്‍ത്തല്‍; എംഎല്‍എ പി വി അന്‍വറിനെതിരെ വീണ്ടും കേസ്

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ വീണ്ടും കേസ്. പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടതിനാണ് കേസ്. അരീക്കോട് എംഎസ്പി ക്യാമ്പ് കമാന്റന്റ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മഞ്ചേരി പൊലീസാണ് അന്‍വറിനെതിരെ കേസെടുത്തത്. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടുവെന്നാണ് പരാതി. അരീക്കോട് എംഎസ്പി ക്യാമ്പില്‍ വച്ച് ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശത്തിലാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്. മുന്‍ മലപ്പുറം എസ്പി പി സുജിത്ത് ദാസുമായി […]
Read more

പിടിതരാതെ സ്വര്‍ണം ; അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരങ്ങളിലേക്ക്

കൊച്ചി : അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരങ്ങളിലേക്ക് കുതിപ്പ് തുടരുകയാണ്. ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പിന്നോട്ട് നോക്കാതെയുള്ള സ്വര്‍ണനിരക്കിന്‍റെ ഓട്ടം. കേരളത്തിൽ ഇന്ന് പുതിയ ​റെക്കോഡ് കുറിക്കപ്പെട്ടിരിക്കുകയാണ്, സ്വർണത്തിന് പവന് 56,960 രൂപയായി. ഗ്രാമിന് 7,120 രൂപയാണ് ഇന്നത്തെ വില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇറാനിലെ എണ്ണ സംസ്കരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. അങ്ങനെ വന്നാൽ കനത്ത തിരിച്ചടി ഇസ്രായേൽ നേരിടേണ്ടി വരുമെന്ന് ഇറാൻ […]
Read more

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പൊലീസ്

കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ രണ്ടാം പ്രതിയായ ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പൊലീസ്. ഭാരതീയ ന്യായ സംഹിതയിലെ 54ാം വകുപ്പ് കൂടി ചേര്‍ത്ത് ശാസ്താംകോട്ട പൊലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ പ്രേരണയ്‌ക്കൊപ്പം കുറ്റകൃത്യവേളയിലെ സാന്നിധ്യം കൂടി കണക്കിലെടുത്തുള്ള ശിക്ഷ ഉറപ്പാക്കാനാകും. ശ്രീക്കുട്ടിക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ ബി എന്‍ എസ് 52ാം വകുപ്പ് പ്രകാരം പ്രേരണാക്കുറ്റം മാത്രമായിരുന്നു ശ്രീക്കുട്ടിയ്ക്ക് എതിരെ ചുമത്തിരുന്നത്. എന്നാല്‍ ഒന്നാം പ്രതി അജ്മലിന് […]
Read more

തനിക്കെതിരെ എന്ത് കേസ് വന്നാലും അര്‍ജുന്റെ കുടുംബത്തിനൊപ്പം തന്നെയാണ്; മനാഫ്

കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബം മനാഫിനെതിരെ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി ലോറി ഉടമ മനാഫ്. അര്‍ജുന്റെ കുടുംബത്തിനെതിരെ അറിഞ്ഞുകൊണ്ടൊന്നും ചെയ്തിട്ടില്ല. കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം നടത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. തനിക്കെതിരെ എന്ത് കേസ് വന്നാലും അര്‍ജുന്റെ കുടുംബത്തിനൊപ്പം തന്നെയാണെന്ന് മനാഫ് പ്രതികരിച്ചു. മതങ്ങളെ തമ്മില്‍ത്തല്ലിക്കാറില്ല. . അനാവശ്യമായി തന്റെ ഫോണിലേക്ക് ആരും വിളിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മനാഫ് പറഞ്ഞു. ഇന്നലെയായിരുന്നു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കുടുംബം പരാതി നല്‍കിയത്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. സേവ് […]
Read more

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരായ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് കൈമാറും

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായുളള കൂടിക്കാഴ്ച ഉള്‍പ്പെടെ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായി ഉയരുന്ന വിവാദങ്ങളില്‍ ഡിജിപി ദര്‍വേഷ് സാഹിബ് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയേക്കും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനെന്നത് സംബന്ധിച്ച് എഡിജിപി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പ്രധാന നേതാക്കള്‍ ആരു കേരളത്തില്‍ വന്നാലും കാണാന്‍ പോകാറുണ്ടെന്നായിരുന്നു […]
Read more

നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനകാലയളവില്‍ സഭ കലുഷിതമാകാനാണ് സാധ്യത. നിയമസഭയില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ആദ്യ ദിനത്തില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അനുശോചനം അര്‍പ്പിച്ച് സഭ പിരിയും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതല്‍ സഭാ സമ്മേളനം തുടരും. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം 18ന് അവസാനിക്കും. കേരള വെറ്ററിനറി സര്‍വകലാശാല ബില്‍ […]
Read more

തോരാതെ മഴ ; അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിലേയ്ക്ക് ഇനിയും മഴയുണ്ട്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ ബംഗാൾ ഉൾകടലിൽ നാളെയോടെ ന്യുന മർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കൂടാതെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് […]
Read more

Recent News

Advertisement