Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

ഫ്ലക്സ് ബോർഡുകൾകൊണ്ടു നിറഞ്ഞ് നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ

തിരുവനന്തപുരം : നെയ്യാറ്റിൻകര പൊതുയിടങ്ങളിൽ സർക്കാർ ഫ്ലക്സ് ബോർഡുകൾ നിരോധിച്ചത് ബാധകമല്ലാത്തതുപോലെയാണ് നെയ്യാറ്റിൻകര സിവിൽ സ്‌റ്റേഷൻ പരിസരം. സർവീസ് സംഘടനകളുടെ വിവിധ പരിപാടികളുടെ ഫ്ലക്സ് ബോർഡുകൾകൊണ്ടു നിറഞ്ഞിരിക്കുകയാണ് സിവിൽ സ്‌റ്റേഷൻ പരിസരം. ചില ബോർഡുകൾ സർക്കാർ ഓഫീസുകളുടെ ബോർഡുകളെ മറച്ചുകൊണ്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ വിവിധ സംഘടനകളുടെ സമരങ്ങളും സമ്മേളനങ്ങളും അറിയിച്ചുകൊണ്ടുള്ള ഫ്ലക്സുകളാണ് അധികവും. ഇവയുടെ തീയതി കഴിഞ്ഞിട്ടും പല ബോർഡുകളും നീക്കാതെ തത്‌സ്ഥാനത്ത് തുടരുകയാണ്. നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ 38 സർക്കാർ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. താലൂക്ക് സപ്ലൈ […]
Read more

കുന്നുകയറി തേയിലത്തോട്ടങ്ങൾ കടന്ന് അവരെത്തി

തിരുവനന്തപുരം: പാലോട് കോടമഞ്ഞും കുത്തനേയുള്ള മലയും കടന്ന് അവർ നാലുപേർ കാഴ്ചമരവും താണ്ടി പൊന്മുടിയിലെത്തി. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലും ഇവിടെ ശേഷിക്കുന്ന വോട്ടർമാർക്ക് വോട്ടേകാനുള്ള യന്ത്രങ്ങളുമായിട്ടാണ് ഈ നാൽവർ സംഘം മലകയറി എത്തിയത്. അസൗകര്യങ്ങളുടെ കൂമ്പാരത്തിലാണ് ജോലിയെങ്കിലും പ്രിസൈഡിങ് ഓഫീസറായ അഭിലാഷ് സൂര്യനും ഒപ്പമുള്ള ജി.സുനിൽകുമാറിനും സന്തോഷ്, രതീഷ് എന്നിവർക്കും കുളയട്ടകടിയുടെ വിഷമതകളൊന്നുമില്ലെന്ന് മുഖത്തെ പുഞ്ചിരി പറയുന്നു. ജില്ലയിൽ ഏറ്റവും കുറവുള്ള വോട്ടർമാരെ കാണാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തവണ ഇവർക്ക് അവസരമൊരുക്കിയിരിക്കുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ പൊന്മുടി വാർഡിൽ […]
Read more

എയ്‌ഡഡ് സ്കൂൾ അധികൃതരുടെ അനാസ്ഥ; കളക്ടർക്ക് റിപ്പോർട്ട് നൽകും

തിരുവനന്തപുര : കാട്ടാക്കട എയ്‌ഡഡ് സ്കൂൾ അധികൃതരുടെ അനാസ്ഥ കാരണം പോളിങ് സ്റ്റേഷൻ ഒരുക്കാൻ വൈകി. കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിലെ തൂങ്ങാംപാറ വാർഡിലെ രണ്ട് പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കേണ്ട സെയ്‌ന്റ് ത്രേസ്യാസ് എൽപി സ്കൂളിലാണ് പോളിങ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരുന്നത്. സ്കൂളിലെ രണ്ട് മുറികളാണ് പോളിങ് സ്റ്റേഷനായി മാറ്റേണ്ടത്. ഒപ്പം ഉദ്യോഗസ്ഥർക്കായുള്ള സൗകര്യങ്ങളും ഒരുക്കണം. എന്നാൽ, ഇവിടെ ഉച്ചയോടെ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ എത്തുമ്പോൾ സ്കൂൾ കെട്ടിടത്തിലെ രണ്ടുമുറികൾ മാത്രമാണ് തുറന്നിട്ടിരുന്നത്. ഫർണിച്ചർ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. […]
Read more

സ്ഥാനാര്‍ത്ഥിയുടെ മരണം: വിഴിഞ്ഞത്ത് ഇന്ന് തിരഞ്ഞെടുപ്പ് ഇല്ല

തിരുവനന്തപുരം :തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. കോർപ്പറേഷനിലെ 66-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് ആണ് മരിച്ചത്. വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ വിഴിഞ്ഞം വാർഡിലെ 10 ബൂത്തുകളും പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി. വോട്ടെടുപ്പിനായി ഇന്നലെ തന്നെ ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകളിലേക്ക് എത്തിയിരുന്നെങ്കിലും സ്ഥാനാർഥി മരിച്ചെന്ന വാർത്ത വന്നതോടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ്‌ ഉദ്യോഗസ്ഥർ […]
Read more

മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. കോട്ടാർ സ്വദേശിയായ യോഗേഷ് കുമാർ (32) ആണു പിടിയിലായത്. ഉത്സവ സമയങ്ങളിൽ കച്ചവടത്തിനായി വന്ന മധ്യപ്രദേശ് സ്വദേശികളുടെ മകളെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് മടങ്ങാൻ കുടുംബം നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോളാണ്, ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ഓട്ടോയിലേക്ക് കയറ്റിക്കൊണ്ടുപോയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം […]
Read more

അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ്: എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയെക്കുറിച്ച് സത്യാവസ്ഥ എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ എന്നും, നീതി ലഭ്യമാക്കാൻ വേണ്ട എല്ലാ നിയമനടപടികളിലും മുന്നോട്ട് പോകുമെന്നുമാണ് സിപിഎംയുടെ നിലപാട്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ട വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുന്നത് പ്രയാസമുള്ളതാണെങ്കിലും, ഗൂഢാലോചന വ്യക്തമായി തെളിയിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സമൂഹമെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിന്റെ പ്രതികരണത്തിന് പ്രസക്തിയില്ലെന്നും, ക്രിമിനലുകളെ നേരിട്ട് നേരിടുന്ന രീതിയിലാണ് കേരള […]
Read more

കോർപ്പറേഷനിൽ നടന്നത് സഹകരണ മുന്നണി ഭരണം: കോൺഗ്രസ്

തിരുവനന്തപുരം :കഴിഞ്ഞ അഞ്ചു വർഷവും കോർപ്പറേഷനിൽ സിപിഎമ്മിന്റെ അഴിമതിക്കു കൂട്ടുനിന്ന ബിജെപി ഇപ്പോൾ ആരോപണങ്ങളുമായി വരുന്നത് അപഹാസ്യമാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരൻ. കോർപ്പറേഷനിലും ജില്ലയിലെ മറ്റ് പല തദ്ദേശസ്ഥാപനങ്ങളിലും സിപിഎം-ബിജെപി ധാരണ പ്രകടമാണെന്നും ഇതെല്ലാം മറികടന്ന് 55 സീറ്റുകളുമായി കോർപ്പറേഷനിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഹകരണ മുന്നണിയായാണ് കോർപ്പറേഷനിൽ സിപിഎമ്മും ബിജെപിയും പ്രവർത്തിച്ചത്. ഭരണപക്ഷം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ബിജെപി സഹായവുമായെത്തി. ദേശീയതലത്തിൽ എൻഡിഎ മുന്നണിയുടെ ഭാഗമായ ജെഡിഎസ് കോർപ്പറേഷനിൽ എൽഡിഎഫ് സ്ഥാനാർഥിപ്പട്ടികയിലുണ്ട്. […]
Read more

കൂടത്തിൽ കേസിൽ ബിജെപിക്കും ആർഎസ്എസിനും ബന്ധം: സിപിഎം

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബാംഗങ്ങളുടെ കൊലപാതകങ്ങളിൽ ബിജെപി-ആർഎസ്എസ് പങ്കുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി പത്രസമ്മേളനത്തിൽ ആരോപിച്ചു. കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന എട്ട് സെന്റ് ഭൂമി വഞ്ചിയൂരിലുള്ള ആർഎസ്എസ് ജില്ലാ കാര്യാലയമായ ശാന്തി നിവാസിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ പ്രവർത്തിക്കുന്ന ശ്രീപദ്‌മനാഭ സേവാ സമിതിക്കുവേണ്ടിയാണ് ഇത് വാങ്ങിയതെന്ന് പറയുന്നു. ആധാരപ്രകാരം എട്ടുലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. ഈ വിലയ്‌ക്ക് ഈ സ്ഥലത്ത് വസ്തു ലഭിക്കില്ല. വില കുറച്ച് ആധാരത്തിൽ കാണിക്കാൻ എങ്ങനെ കഴിഞ്ഞു എന്നതും അന്വേഷിക്കണം. ബാങ്ക് അക്കൗണ്ട് […]
Read more

ശബ്ദം കൊട്ടിയിറങ്ങി നിശ്ശബ്ദം കൊടിയേറി

തിരുവനന്തപുരം: വീറും വാശിയുമേറിയ തിരഞ്ഞെടുപ്പിന്റെ ശബ്ദപ്രചാരണത്തിന് ആഘോഷങ്ങളോടെ സമാപനം. വലുതും ചെറുതുമായ 100-ലേറെ ജങ്ഷനുകളിലാണ് കൊടിയിറക്കിക്കൊണ്ടുള്ള കൊട്ടിക്കലാശം നടന്നത്. കല്ലമ്പലത്തുണ്ടായ സംഘർഷത്തിൽ യുഡിഎഫ് ജില്ലാപ്പഞ്ചായത്ത് സ്ഥാനാർഥി നബീൽ കല്ലമ്പലത്തിനു മർദനമേറ്റു. നെടുമങ്ങാട്, ആനാട്, പാപ്പനംകോട്, ആറ്റിങ്ങൽ പ്രദേശങ്ങളിലും നേരിയ സംഘർഷമുണ്ടായി. തലസ്ഥാനത്തെ ശ്രദ്ധാകേന്ദ്രം പേരൂർക്കടയായിരുന്നു. ക്രെയിനിലാണ് ബിജെപി സ്ഥാനാർഥികൾ ഇവിടെ കൊട്ടിക്കലാശത്തിനെത്തിയത്. മന്ത്രി വി. ശിവൻകുട്ടിയും ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎയുമടക്കം സിപിഎമ്മിന്റെ കൊട്ടിക്കലാശത്തിനു നേതൃത്വം നൽകാൻ എത്തിയിരുന്നു. നൃത്തംചെയ്തും മുദ്രാവാക്യം വിളിച്ചും കൊടികൾ വീശിയുമെല്ലാം […]
Read more

പ്രചാരണവാഹനം കുളത്തിൽ വീണു

തിരുവനന്തപുരം :പൂവാർ, തിരഞ്ഞെടുപ്പ് പ്രചാരണവാഹനം നിയന്ത്രണംവിട്ട് പത്തടി താഴ്ചയുള്ള കുളത്തിൽ വീണു. ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു. പാറശ്ശാല ബ്ലോക്കിലേക്ക് തിരുപുറത്തുനിന്നു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥിയുടെ വാഹനമാണ് ഞായറാഴ്ച രാവിലെ ഒൻപതോടെ തിരുപുറത്ത് കള്ളക്കുളത്തിലേക്ക് വീണത്. വശത്തെ ഇടുങ്ങിയ റോഡിലൂടെ പ്രചാരണം നടത്തി പോകുന്നതിനിടെയാണ് വാഹനം കുളത്തിലേക്ക് മറിഞ്ഞത്. ഡ്രൈവർ തിരുപുറം സ്വദേശി നിഖിൽ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. കരയിൽനിന്ന് പത്തടി താഴ്ചയുള്ള കുളത്തിൽ ഒന്നരയാൾ പൊക്കത്തിൽ പായലും പുല്ലും വളർന്നുകിടന്നതിനാൽ വാഹനം വെള്ളത്തിനടിയിൽ താഴ്ന്നില്ല. നാട്ടുകാർ ഓടിയെത്തി ഡ്രൈവറെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix