Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ പുറത്തുവിട്ട സംഭവത്തിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹർജി ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് പിൻവലിച്ചു. അഡീഷണൽ മജിസ്ട്രേറ്റ് കോടതി ഇതിനകം തന്നെ ഹർജി പരിഗണിക്കുന്നതിനാൽ ഒരേസമയം രണ്ട് ഹർജികൾ നൽകിയത് പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിയമത്തെ അവഹേളിക്കുന്ന പ്രവൃത്തിയാണിതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്. അതേസമയം, സൈബർ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് […]
Read more

വിധികർത്താക്കൾക്കെതിരേ പ്രതിഷേധം; തടഞ്ഞ് പോലീസ്

തിരുവനന്തപുരം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിധികർത്താക്കളെ വേദിയിൽ ചോദ്യംചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രതിഷേധക്കാർ വളഞ്ഞതോടെ വിധികർത്താക്കൾ വേദിയിൽ ഓടിക്കയറി. പോലീസെത്തി പ്രതിഷേധക്കാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഒരുകൂട്ടർ പോലീസിനുനേരേയും കയർത്തു. കൂടുതൽ പോലീസെത്തി ബഹളമുണ്ടാക്കിയവരെ മുഴുവൻ സ്കൂളിനു പുറത്തിറക്കിവിട്ടു. നാടൻപാട്ട് മത്സരം നടന്ന ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്എസ്എസിലെ ഓഡിറ്റോറിയത്തിനുള്ളിൽ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ്യായിരുന്നു സംഭവം. നാടൻപാട്ടുമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും കിളിമാനൂർ ആർആർവിജിഎച്ച്എസ്എസിലെ കുട്ടികളെയാണ് സംസ്ഥാന കലോത്സവത്തിലേക്കു തിരഞ്ഞെടുത്തത്. ഇത് അഴിമതിയാണെന്നാരോപിച്ചായിരുന്നു ഒരു […]
Read more

പ്രിന്റിംഗ് പ്രസിനിടയില്‍പ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം: സംഭവം വര്‍ക്കലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രിന്റിംഗ് പ്രസിനിടയില്‍പ്പെട്ട് ജീവനക്കാരി മരിച്ചു. വര്‍ക്കല ചെറുകുന്നം സ്വദേശിയായ മീനഭവനില്‍ മീനയാണ് മരിച്ചത് (51). വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ്ണ പ്രിന്റിംഗ് പ്രസ്സിലാണ് അപകടം നടന്നത്. പ്രസ്സില്‍ ഉപയോഗിക്കുന്ന മെഷീനില്‍ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരുപത് വര്‍ഷമായി പ്രിന്റിംഗ് പ്രസില്‍ ജോലിചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തില്‍ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.
Read more

നഗരസഭ അഴിമതികളിൽ കേന്ദ്ര അന്വേക്ഷണം; പുതിയ അഴിമതികൾ പുറത്ത് വിട്ട് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നഗരസഭയിൽ നടന്ന അഴിമതികളിൽ അന്വേക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും നഗരകാര്യ മന്ത്രാലയത്തിനും കത്ത് നല്കിയെന്നും, കഴിഞ്ഞ അഞ്ച് വർഷത്തിൽ കോർപ്പറേഷൻ രേഖാമൂലം ചിലവാക്കിയത് 1000 കോടി കേന്ദ്ര ഫണ്ട് ഉൾപ്പടെ ഇരുപതിനായിരം കോടി രൂപയാണ്. എന്നാൽ അത്രയും തുകയുടെ വികസനം നടന്നിരുന്നെങ്കിൽ തിരുവനന്തപുരം നഗരത്തിൻ്റെ ഗതി തന്നെ മാറിയേനെയെന്നും ബിജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോർപ്പറേഷനിൽ വാഹനങ്ങളുടെ അറ്റകുറ്റ പണികളെ കുറിച്ച് രേഖകൾ ഇല്ല. എല്ലാ വാഹനങ്ങളും നാശമായ അവസ്ഥയിലാണ് […]
Read more

അവസാന ലാപ്പിൽ അഴിമതിക്കഥകൾ, വിവരാവകാശരേഖകൾ നിരത്തി ബിജെപി; പ്രതിരോധിച്ച് സിപിഎം

തിരുവനന്തപുരം: പ്രചാരണം കത്തിക്കയറുന്ന അവസാന നാളുകളിൽ അഴിമതിയും തട്ടിപ്പും അടക്കം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ. കോർപ്പറേഷൻ ഭരണത്തിനെതിരേ അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെയാണ് ആദ്യ വെടി പൊട്ടിച്ചത്. തൊട്ടുപിന്നാലെ മറുപടിയുമായി രംഗത്തെത്തിയ സിപിഎം ജില്ലാ നേതൃത്വം അനന്തപുരം സഹകരണ സംഘത്തിനെതിരേ അന്വേഷണം നടത്താനുള്ള ഉത്തരവും പുറത്തിറക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകുന്ന ആർഎസിഎസിനെ ലക്ഷ്യമാക്കിയുള്ളതായിരുന്നു അനന്തപുരം ബാങ്കിനുനേരേയുള്ള നീക്കം. സാധാരണ വാർഡുതലത്തിലും തദ്ദേശസ്ഥാപനതലത്തിലും നടക്കുന്ന ആരോപണങ്ങൾ ഇപ്പോൾ മുതിർന്ന നേതാക്കൾ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. […]
Read more

നഗരസഭയിലെ കിച്ചൻ ബിൻ, മരാമത്ത് അഴിമതി; കേന്ദ്ര അന്വേക്ഷണം വരും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായിട്ടും 45 വർഷമായി തിരുവനന്തപുരം നഗരസഭ ഭരിയ്ക്കുന്നത് വെള്ളരിയ്ക്കാപ്പട്ടണം പോലെയാണന്നും, നഗരസഭയിൽ നടന്ന അഴിമതികളിൽ കേന്ദ്ര സർക്കാർ ഏജൻസികളുടെ അന്വേക്ഷണം വരുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഴിമതിയാണ് സിപിഎമ്മിൻ്റെ ലക്ഷ്യവും രാഷ്ട്രിയവുമെന്നും മാലിന്യ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ നഗരസഭ നടത്തിയ കിച്ചൻ ബിൻ അഴിമതിയും മരാമത്ത് പണികളുടെ കമ്മീഷൻ അഴിമതിയും വളരെ വലുതാണെന്നും രാജിവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം നഗരസഭ 2016 മുതൽ […]
Read more

നേമത്ത് ഞാന്‍ തന്നെ’ രാജീവ് ചന്ദ്രശേഖറിന്റെ സ്വയം പ്രഖ്യാപനത്തില്‍ അതൃപ്തി പുകയുന്നു

തിരുവനന്തപുരം: നിയസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നും താന്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വയം പ്രഖ്യാപിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും മുന്‍പ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപനം നടത്തിയതാണ് സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചത്. പാര്‍ട്ടി രീതികള്‍ക്ക് വിരുദ്ധമാണ് സംസ്ഥാന അധ്യക്ഷന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ഥി നിര്‍ണയംപോലും പാര്‍ട്ടി രീതികള്‍ അനുസരിച്ചായിരുന്നു നടന്നത്. വ്യക്തിയല്ല, പാര്‍ട്ടിയുടെ രീതികളാണ് പ്രധാനമെന്ന കാര്യവും രാജീവ് ചന്ദ്രശേഖര്‍ മറന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പരാതിപ്പെടുന്നത്. […]
Read more

രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു

തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പ്രാഥമിക ചികിത്സക്ക് വേണ്ടിയാണ് ഉച്ചയോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ജയിലില്‍ നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ […]
Read more

കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: വഴയിലയ്ക്ക് സമീപം പുരവൂർക്കോണത്ത് ബൈക്ക് കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു. കരകുളം ഏണിക്കര സ്വദേശി ആകാശ് മുരളി ആണ് മരിച്ചത്. ആകാശ് ടെക്നോപാർക്കിലെ ജീവനക്കാരനായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആകാശിന്റെ ബൈക്ക്, നാലുവരി പാത വികസനത്തിനായി എടുത്തിട്ടുള്ള കലുങ്ക് നിർമാണ കുഴിയിലേക്ക് വീഴുകയായിരുന്നു. അതുവഴി കടന്നുപോയ യാത്രക്കാരാണ് ആകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഈ കുഴി മറയ്ക്കുകയോ […]
Read more

കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആദ്യകാല തിരുവനന്തപുരം മേയർമാരിലൊരാളായ സത്യകാമൻ നായരുടെ മകനാണ് ജയശങ്കര്‍. ജഗതിയിലെ ഉള്ളൂർ സ്മാരകം സെക്രട്ടറിയായിരുന്നു. കേരള കൗമുദിയിൽ തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിലായി ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്നു. മാധ്യമ പ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നണിയിൽ നിലകൊണ്ട ജയശങ്കർ പത്രപ്രവർത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ജയശങ്കര്‍. 1998 – 99 , 2001-2003, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix