Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നേമത്ത് ഞാന്‍ തന്നെ’ രാജീവ് ചന്ദ്രശേഖറിന്റെ സ്വയം പ്രഖ്യാപനത്തില്‍ അതൃപ്തി പുകയുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നും താന്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വയം പ്രഖ്യാപിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും മുന്‍പ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപനം നടത്തിയതാണ് സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചത്. പാര്‍ട്ടി രീതികള്‍ക്ക് വിരുദ്ധമാണ് സംസ്ഥാന അധ്യക്ഷന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ഥി നിര്‍ണയംപോലും പാര്‍ട്ടി രീതികള്‍ അനുസരിച്ചായിരുന്നു നടന്നത്. വ്യക്തിയല്ല, പാര്‍ട്ടിയുടെ രീതികളാണ് പ്രധാനമെന്ന കാര്യവും രാജീവ് ചന്ദ്രശേഖര്‍ മറന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പരാതിപ്പെടുന്നത്.

പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുള്ളതിനാല്‍ അധ്യക്ഷന്റെ പ്രഖ്യാപനത്തെ ന്യായീകരിക്കാത്ത നിലപാടാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ സ്വീകരിച്ചത്. മുനവെച്ചുള്ള പ്രതികരണങ്ങള്‍ക്കും കുറവില്ല. രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം പിടിക്കാന്‍ വഴിയൊരുക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.

സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ താന്‍ മത്സരിക്കുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ശേഷം ബിജെപിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപനം നടത്തുന്നതാണ് ബിജെപിയിലെ രീതി. പതിവ് രീതികള്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ തെറ്റിച്ചിരിക്കുകയാണ്.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ച് തോറ്റെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു. അതിനാല്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ തിരുവനന്തപുരം നഗരസഭ ഭരണം പിടിക്കാന്‍ കഴിയുന്ന വിജയം ബിജെപിയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പേ നിയമസഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടി ഒരുങ്ങിയെന്ന പ്രതീതി ഉണ്ടാക്കാനും ഈ നീക്കം സഹായിക്കും.

ഈ കണക്കുകൂട്ടലുകളാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ നടപടികള്‍ മറികടന്നുള്ള പ്രഖ്യാപനം നടത്തുന്നതിലേയ്ക്ക് രാജീവ് ചന്ദ്രശേഖറിനെ നയിച്ചതെന്നാണ് സൂചന. സാധാരണയായി ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഒരു രീതിയുണ്ട്. ജില്ലാ ഘടകം മണ്ഡലങ്ങളില്‍ പരിഗണിക്കേണ്ടവരുടെ മൂന്ന് വീതം പേരുകള്‍ നിര്‍ദേശിക്കും. ഈ പേരുകള്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ചര്‍ച്ചചെയ്ത്, സംസ്ഥാന നേതൃത്വം മുന്‍ഗണന നല്‍കുന്ന പേര് നിര്‍ദ്ദേശിക്കുന്ന പട്ടിക ബിജെപി കേന്ദ്ര നേതൃത്വത്തിന് കൈകമാറും. തുടര്‍ന്ന് സ്ഥാനര്‍ത്ഥിയെ നിര്‍ണയിക്കുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് വിജയ-മുന്നേറ്റ സാധ്യതകള്‍ പരിഗണിച്ച ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഇതാണ് ബിജെപിയുടെ അഖിലേന്ത്യ തലത്തിലുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപന രീതി.

2021ല്‍ കുമ്മനം രാജശേഖരന്‍ നേമത്ത് സ്ഥാനാര്‍ത്ഥിയായപ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണയം ഇങ്ങനെയായിരുന്നു. നേതാക്കളോട് ചില മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി ദേശീയ നേതൃത്വം പലപ്പോഴും പറയാറുണ്ടെങ്കിലും അത് സ്ഥാനാര്‍ഥി പ്രഖ്യാപനമായി പരസ്യമായി പറയാറില്ല.

രാജീവ് ചന്ദ്രശേഖറിന്റെ സ്വയം പ്രഖ്യാപനം ബിജെപിയുടെ രീതിയല്ലെന്ന് മുതിര്‍ന്ന നേതാവ് വി മുരളീധരന്‍ പറയാതെ പറഞ്ഞുകഴിഞ്ഞു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറിനെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തന്നെ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിനാല്‍ ഇതല്ല ബിജെപിയുടെ രീതിയെന്ന് പരസ്യമായി പറയാതെ അടക്കം പറയുകയാണ് മുതിര്‍ന്ന നേതാക്കള്‍.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer